നടന് ഉണ്ണി മുകുന്ദന് വര്‍ക്കല എസ്ഐ ആനി ശിവയെ പ്രശംസിച്ച് കൊണ്ട് പോസ്റ്റ് പങ്കുവെച്ചിരുന്നു. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് പോസ്റ്റ് വൈറലായതും. നിരവധി പേരാണ് പോസ്റ്റിനു പിന്തുണയായും അഭിപ്രായങ്ങള്‍ പറഞ്ഞും രംഗത്തെത്തിയത്. എന്നാല്‍ ഇപ്പോഴിതാ ഈ പോസ്റ്റിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന് ജിയോ ബേബി.
‘പ്രിയപ്പെട്ട ഉണ്ണി… മോശം പോസ്റ്റ് ആണ്’ എന്നാണ് ജിയോ ബേബി പോസ്റ്റിന് താഴെ കമന്റായി കുറിച്ചിരിക്കുന്നത്. കമന്റിനെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധി കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ സംവിധായകന് ഇതിന് മറുപടി കൊടുത്തിട്ടില്ല.
അതേസമയം ഉണ്ണി മുകുന്ദനെതിരെയും ഒരു കൂട്ടര് രംഗത്തെത്തിയിട്ടുണ്ട്. വലിയ പൊട്ട് ഇടണം എന്ന് തോന്നുന്നവര്‍ അത് ഇടും. സ്വപ്നങ്ങള്‍ നേടാന്‍ ശ്രമിക്കുന്നവര്‍ അതും നേടും. സ്ത്രീകളുടെ സ്വാതന്ത്ര്യം കയ്യില്‍ വച്ചു അളന്നു കൊടുക്കാന്‍ ഉണ്ണിയോട് ആരാ പറഞ്ഞത് എന്നിങ്ങനെയാണ് ചില കമന്റുകള്‍. ഈ പരാമര്‍ശത്തിലൂടെ ഒരു വിഭാഗം സ്ത്രീകള്‍ ചെയ്യുന്നത് ശരിയല്ലെന്ന സന്ദേശമാണ് പ്രേക്ഷകന് ലഭിക്കുന്നത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നു വരുന്നത്.
സ്ത്രീശാക്തീകരണം വലിയ പൊട്ടിലൂടെയല്ല സ്വപ്നങ്ങളിലൂടെയാണ് സാധ്യമാവുക എന്നായിരുന്നു ആനിയുടെ ചിത്രങ്ങള്‍ പങ്കുവെച്ച് ഉണ്ണി മുകുന്ദന് പോസ്റ്റ് ചെയ്തത്.
പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥാപാത്രങ്ങളാണ് ഷാജി പാപ്പനും അറക്കൽ അബുവുമൊക്കെ. ആട് ഒന്നും രണ്ടും ചിത്രങ്ങളിലൂടെയാണ് ഈ കഥാപാത്രങ്ങളെ...
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...