Connect with us

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തത്തെ കുറിച്ച് സുരേഷ് ഗോപി, ഇപ്പോള്‍ അത് തിരുത്താനുള്ള ശ്രമത്തിലാണ്!; ഹൃദയാഘാതത്തിന് തുല്യമായ ആ അടിയില്‍ നിന്ന് എല്ലാം പഠിച്ചുവെന്നും താരം

Malayalam

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തത്തെ കുറിച്ച് സുരേഷ് ഗോപി, ഇപ്പോള്‍ അത് തിരുത്താനുള്ള ശ്രമത്തിലാണ്!; ഹൃദയാഘാതത്തിന് തുല്യമായ ആ അടിയില്‍ നിന്ന് എല്ലാം പഠിച്ചുവെന്നും താരം

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഡ്ഢിത്തത്തെ കുറിച്ച് സുരേഷ് ഗോപി, ഇപ്പോള്‍ അത് തിരുത്താനുള്ള ശ്രമത്തിലാണ്!; ഹൃദയാഘാതത്തിന് തുല്യമായ ആ അടിയില്‍ നിന്ന് എല്ലാം പഠിച്ചുവെന്നും താരം

രാഷ്ട്രീയപരമായി പലര്‍ക്കും വിയോജിപ്പുകള്‍ ഉണ്ടെങ്കിലും നടനായും അതിലുപരി നല്ലൊരു മനുഷ്യനായും മലയാളികള്‍ നെഞ്ചിലേറ്റിയ താലരമാണ് സുരേഷ് ഗോപി. രഞ്ജിപണിക്കരുടെ മാസ് ഡയലോഗുകള്‍ സുരേഷ് ഗോപി എന്ന നടനിലൂടെ സ്‌ക്രീനിലെത്തുമ്പോള്‍ തിയേറ്ററുകള്‍ നിറഞ്ഞ് കയ്യടികളായിരുന്നു. ഇന്നും സുരേഷ് ഗോപി എന്ന് കേട്ടാല്‍ മാസ് ഡയലോഗുകളാണ് മനസ്സില്‍ വരുന്നതും. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ 63ാം പിറന്നാള്‍. പ്രധാന മന്ത്രി നരേന്ദ്ര മോഡി അടക്കം നിരവധി പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്.

മാത്രമല്ല, അദ്ദേഹത്തിന്റെ സൂപ്പര്‍ ഹിറ്റ് ഡയലോഗുകളും സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ഇതിനിടെ സുരേഷ് ഗോപിയുടെ ഒരു അഭിമുഖവും ഏറെ വൈറലായിരുന്നു. ജീവിതത്തില്‍ ചെയ്ത ഏറ്റവും വലിയ വിഡ്ഢിത്തരത്തെ കുറിച്ചായിരുന്നു നടന്‍ പറഞ്ഞത്. എന്നാല്‍ താന്‍ അത് തിരുത്താന്‍ ശ്രമിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പറയുന്നു. ഒരു മാധ്യമത്തിന് മുമ്പ് നല്‍കിയ അഭിമുഖത്തിന്റെ ചെറിയൊരു ഭാഗം ഇപ്പോള്‍ തന്നെ വൈറലായിരിക്കുകയാണ്.

താങ്കള്‍ മനസ്സിലാക്കിയ ഏറ്റവും വലിയ വിഡ്ഢിത്തരം എന്താണെന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. മനസ്സ് തുറന്ന് സംസാരിക്കരുത്. അത് ഇപ്പോള്‍ ഞാന്‍ കറക്ട് ചെയ്തു കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ മനസ് തുറന്ന് സത്യങ്ങള്‍ പറയാറില്ല. 2014 ല്‍ താന്‍ വലിയ അടി കിട്ടി പഠിച്ച പാഠമാണ് അത്. ഹൃദയാഘാതത്തിന് തുല്യമായ ആ അടി കിട്ടി പഠിച്ച പാഠമാണ് അത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ സത്യമൊന്നും വിളിച്ച് പറയാറില്ല. തന്നെ സംബന്ധിക്കുന്ന കാര്യങ്ങള്‍ മാത്രം മാക്‌സിമം തുറന്ന് പറയും. സത്യം വീര്‍പ്പുമുട്ടിക്കുമ്പോള്‍ എങ്ങനെയാണ് റിലീസ് ചെയ്യുന്നതെന്നും അവതാരകന്‍ ചോദിക്കുന്നുണ്ട്. അതിനുള്ള മാര്‍ഗ്ഗങ്ങള്‍ സ്വാഭാവികമായി വരുന്നുണ്ടെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

2015 ന് ശേഷം സുരേഷ് ഗോപി സിനിമയില്‍ നിന്ന് ഇടവേള എടുക്കുകയായിരുന്നു. അക്കാലത്ത് പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രങ്ങള്‍ വേണ്ടവിധത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ദി ഡോള്‍ഫിന്‍ എന്ന ചിത്രത്തിന് ശേഷമായിരുന്നു നടന്‍ ഇടവേള എടുക്കുന്നത്. സിനിമയില്‍ നിന്ന് മാറി നിന്നുവെങ്കിലും സുരേഷ് ഗോപിയുടെ പഴയകാല ചിത്രങ്ങളെല്ലാം മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചാ വിഷയമായിരുന്നു. ഒരു ചെറിയ കാലത്തെ സിനിമകളുടെ പരാജയം സുരേഷ് ഗോപിയുടെ പ്രേക്ഷക സ്വീകാര്യത കുറച്ചിരുന്നില്ല.

സിനിമയില്‍ നിന്ന് മാറി നിന്നിരുന്നുവെങ്കിലും മിനിസ്‌ക്രീനില്‍ നടന്‍ സജീവമായിരുന്നു.സിനിമയിലെ പോലെ മിനിസ്‌ക്രീനിലും അദ്ദേഹത്തിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നു. നിങ്ങള്‍ക്കും ആകാം കോടിശ്വരന്‍ എന്ന പരിപാടി സുരേഷ് ഗോപിയുടെ താരമൂല്യം വര്‍ധിപ്പിക്കുകയായിരുന്നു. ടെലിവിഷനില്‍ നിറഞ്ഞ് നില്‍ക്കുമ്പോഴായിരുന്നു വീണ്ടും സിനിമയിലേയ്ക്ക് എത്തുന്നത്. 2020 ല്‍ പുറത്ത് വന്ന വരനെ ആവശ്യമുണ്ട് എന്ന് ചിത്രത്തിലൂടെയാണ് നടന്‍ തിരികെ എത്തുന്നത്. സിനിമ വന്‍ വിജയമായിരുന്നു. കാവല്‍, ഒറ്റക്കൊമ്പന്‍, എസ് ജി 251, പാപ്പാന്‍ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയി ഒരുങ്ങുന്ന മറ്റ് സുരേഷ് ഗോപി ചിത്രങ്ങള്‍.

അതേസമയം, പിറന്നാളിനെ തുടര്‍ന്ന് സുരേഷ് ഗോപിയുടെയും ഭാര്യ രാധികയുടേയും വിവാഹ കഥ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 1990 ഫെബ്രുവരി 8 നായിരുന്നു സുരേഷ് ഗോപിയുടേയും രാധികയുടേയും വിവാഹം. വിവാഹനിശ്ചയ കഴിഞ്ഞതിന് ശേഷമാണ് രാധികയും സുരേഷ് ഗോപിയും നേരിട്ട കാണുന്നത്. വീട്ടുകാര്‍ കണ്ടെത്തിയ വിവാഹമായിരുന്നു ഇവരുടേത്

നടന്‍ പല അവസരത്തില്‍ തങ്ങളുടെ വിവാഹ കഥ പങ്കുവെച്ചിട്ടുണ്ട്. ‘1989 നവംബര്‍ 18ാം തീയതി എന്റെ അച്ഛന്‍ എന്നെ ഫോണ്‍ വിളിച്ചു. അന്ന് ഞാന്‍ കൊടൈക്കനാലില്‍ ‘ഒരുക്കം’ എന്ന സിനിമയുടെ ലൊക്കേഷനിലാണ്. അദ്ദേഹം പറഞ്ഞത് ഇങ്ങനെ, ‘ഞങ്ങള്‍ കണ്ടു, ഞങ്ങള്‍ക്ക് ഞങ്ങളുടെ മകളായി, മരുമകളായി ഈ പെണ്‍കുട്ടി മതി’ നിനക്ക് നിന്റെ ഭാര്യയായി ഈ പെണ്‍കുട്ടി മതിയോ എന്ന് നീ വന്നു കണ്ട് തീരുമാനിക്കണമെന്ന്.

ഇതുകേട്ട ഉടനെ അച്ഛനോട് ഞാന്‍ പറഞ്ഞു, നമുക്ക് വീട്ടിലേക്ക് വേണ്ടത് ഒരു മകളാണ്. കാരണം നിങ്ങള്‍ക്ക് 4 കൊമ്പന്‍മാരാണ്. ഞങ്ങള്‍ നാല് സഹോദരന്മാരാണ്. പെണ്‍കുട്ടികള്‍ ഇല്ല. ആദ്യമായി ഈ കുടുംബത്തിലേക്ക് വലതുകാല്‍ വച്ച് കയറുന്നത് ഒരു മകളാകണമെങ്കില്‍ നിങ്ങളുടെ ആഗ്രഹത്തിനാണ് ഞാന്‍ മതിപ്പ് കല്‍പ്പിക്കുന്നത്. എനിക്ക് പെണ്ണ് കാണണ്ട. ഞാന്‍ കെട്ടിക്കോളാം എന്നായിരുന്നു പറഞ്ഞത്. ഇതൊക്കെ കഴിഞ്ഞ് രാധികയെ ഞാന്‍ കാണുന്നത് ഡിസംബര്‍ 3ാം തീയതിയും ആണ്. അതിനുമുമ്പ് ഞങ്ങളുടെ വിവാഹ നിശ്ചയം നടന്നിരുന്നു’ എന്നുമാണ് സുരേഷ് ഗോപി പറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top