Malayalam
‘ഹാവൂ ഗന്ധര്വ്വന് വലിയ പൊട്ട് തൊട്ടിട്ടില്ല ആശ്വാസം’, ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ട്രോളുകള്‍
‘ഹാവൂ ഗന്ധര്വ്വന് വലിയ പൊട്ട് തൊട്ടിട്ടില്ല ആശ്വാസം’, ഉണ്ണി മുകുന്ദന്റെ ചിത്രത്തിന് ട്രോളുകള്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട യുവതാരങ്ങളില്‍ ഒരാളാണ് ഉണ്ണി മുകുന്ദന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ചിത്രമാണ് വൈറലാകുന്നത്.
‘ഞാന്‍ ഗന്ധര്വ്വന്’ സിനിമയിലെ നിതീഷ് ഭരദ്വാജിന്റെ ഗന്ധര്വ്വന് വേഷത്തെ ഓര്‍മ്മിപ്പിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ‘എല്ലായിപ്പോഴും ഗന്ധര്‍വ്വന്മാരുടെയും ദൈവങ്ങളുടെയും ലോകം എന്നെ ആകര്ഷിക്കാറുണ്ടെന്നാണ്’ താരം ചിത്രത്തിന് നല്കിയ ക്യാപ്ക്ഷന്‍.
ചിത്രം പോസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേരാണ് താരത്തെ ട്രോളി കമന്റ് ചെയ്തിരിക്കുന്നത്. ‘ഹാവൂ ഗന്ധര്വ്വന് വലിയ പൊട്ട് തൊട്ടിട്ടില്ല ആശ്വാസം’, ‘ഹോ മീശ വച്ച ഗന്ധര്വ്വന്’, ‘താടിയുള്ള ശ്രീകൃഷ്ണനെ മീശമാധവനില്‍ കണ്ടിട്ടുണ്ട്,, താടിയുള്ള ഗന്ധര്‍വനെ ആദ്യായിട്ടാ കാണുന്നെ’, ‘തലയില്‍ എല്‍ഇഡി ഒക്കെയായിട്ട് എങ്ങട്ടാ ഗന്ധര്വ്വനുണ്ണീ’ എന്നീ രീതികളിലുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
അതേസമയം ഉണ്ണി മുകുന്ദന് നിലവില്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായ ട്വില്‍ത്ത് മാനില്‍ അഭിനയിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് അടുത്തിടെയാണ് ആരംഭിച്ചത്. സൈജു കുറുപ്പ്, അനു മോഹന്‍, ചന്ദു നാഥ്, രാഹുല്‍ മാധവ്, നന്ദു, അനുശ്രി, അതിഥി രവി, ശിവദ, ലിയോണ ലിഷോയ്, നമിതാ പ്രമോദ്, പ്രിയങ്ക നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
കെ കൃഷ്ണ കുമാറാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദൃശ്യം 2ന് ശേഷം ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാല്‍, ജീത്തു ജോസഫ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്വില്‍ത്ത് മാന്‍.
