ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമ്മൂട്, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ പുതിയ ചിത്രമാണ് ‘കാണെക്കാണെ’. മികച്ച പ്രേക്ഷക പ്രീതി നേടുകയാണ് ചിത്രം. പാലായില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി ജോലി ചെയ്യുന്ന പോള്‍ മത്തായി എന്ന കഥാപാത്രത്തെയാണ് സുരാജ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പോള്‍ മത്തായിയുടെ മരുമകനായ അലന് ആയി ടൊവിനോയും വേഷമിടുന്നു.
ഇപ്പോഴിതാ സുരാജുമൊത്തുള്ള ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ഇരുവരും ഒരു കാറില്‍ സഞ്ചരിക്കുന്ന വീഡിയോ ആണ് ടൊവിനോ പങ്കുവച്ചത്. ചിത്രത്തിലെ വേഷത്തിലാണ് ഇരുവരും വീഡിയോയിലുള്ളത്.
‘കാണക്കാണെ’യിലെ കഥാപാത്രങ്ങളെ അംഗീകരിച്ചതിന് നന്ദി പറയുന്നു എന്ന് പറഞ്ഞാണ് ടൊവിനോ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ‘അലനും പോളും പാരലല്‍ ലോകത്ത് ഒരു ഡ്രൈവ് ആസ്വദിക്കുന്നു. അലനെയും പോളിനെയും സ്നേഹയെയും ഷെറിനെയും സ്വീകരിച്ച നിങ്ങള്‍ എല്ലാവര്ക്കും നന്ദി,’ എന്നും ടൊവിനോ കുറിച്ചു.
‘ഉയരെ’യ്ക്ക് ശേഷം മനു അശോകന് സംവിധാനം ചെയ്ത ചിത്രമാണ് ‘കാണെക്കാണെ.’ ബോബി- സഞ്ജയ് ടീമാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. രഞ്ജിന് രാജാണ് സംഗീതം. ആല്‍ബി ഛായാഗ്രഹണവും അഭിലാഷ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.
അടുത്തിടെയാണ് സീരിയൽ അഭിനേതാക്കളായ ക്രിസ് വേണുഗോപാലും ദിവ്യ ശ്രീധറും തമ്മിൽ വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ദിവ്യയുടെ രണ്ടുമക്കളും...
കുടുംബവിളക്കിലെ സുമിത്രയായി ടി.വി കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ടവളായി മാറിയ നടിയാണ് മീര വാസുദേവൻ. തന്മാത്ര എന്ന ചിത്രത്തിലൂടെ തന്റെ വരവറിയിച്ച നടി...
പിറന്നുവീണ് അഞ്ചാം ദിവസത്തിൽ ഒരു ചിത്രത്തിലെ നായികയാകുകയെന്ന അപൂർവ്വ ഭാഗ്യം ഒരു പെൺകുഞ്ഞിനു ലഭിച്ചിരിക്കുന്നു. മാജിക് ഫ്രെയിം സിനിമകളുടെ എക്സിക്കുട്ടീവ് പ്രൊഡ്യൂസറായ...
പ്രേക്ഷകർക്കേറെ സുപരിചിതനായ ഗായകനാണ് ജി വേണുഗോപാൽ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അദ്ദേഹം തന്റെ വിശേഷങ്ങളെല്ലാം തന്നെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ രണ്ടാം...