Malayalam
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നല്‍കി ടൊവിനോ തോമസ്
ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് 2 ലക്ഷം രൂപ സംഭാവന നല്‍കി ടൊവിനോ തോമസ്
ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് സംഭാവന നല്‍കി നടന്‍ ടൊവിനോ തോമസ്. 2 ലക്ഷം രൂപയാണ് താരം സംഭവന നല്‍കിയത്.
തുടര്‍ന്ന് താരത്തിന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നന്ദി അറിയിച്ചു. ആശുപത്രിയില്‍ കഴിയുന്ന കൊവിഡ് ബാധിതര്‍ക്ക് ധന സഹായം, കോവിഡ് മെഡിക്കല്‍ കിറ്റ്, അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ജീവന്‍ രക്ഷാ മരുന്നുകളുടെ സൗജന്യ വിതരണം എന്നിവ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
മാത്രമല്ല, കുട്ടികളുടെ പഠന സാമഗ്രികള്‍ വാങ്ങാനുള്ള സഹായം, കൊവിഡ് മൂലം മരണമടയുന്ന അംഗങ്ങളുടെ കുടുംബത്തിന് അമ്പതിനായിരം രൂപ , ആവശ്യമെങ്കില്‍ ആശ്രിതര്‍ക്ക് സംഘടനാ അംഗത്വം, ജോലി എന്നിവയും പദ്ധതിയിലുണ്ട്.
ഫെഫ്ക അംഗങ്ങള്‍ അതാത് സംഘടനാ മെയിലിലേക്കാണ് അപേക്ഷകള്‍ അയയ്ക്കേണ്ടത്. ഇതിന് മുമ്പ് ബിഗ് ബ്രദര്‍ സിനിമയുടെ നിര്‍മാതാവ് ഫിലിപ്പോസ് കെ. ജോസഫ് , കല്യാണ്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍ കല്യാണരാമന്‍ എന്നിവരും അഞ്ച് ലക്ഷം രൂപ സാന്ത്വന പദ്ധിയിലേക്ക് സംഭവന ചെയ്തിരുന്നു. കൂടാതെ നടന്‍ പൃഥ്വിരാജും 3 ലക്ഷം രൂപ പദ്ധിയിലേക്കായി നല്‍കിയിരുന്നു.
കൂടാതെ ‘സീ യു സൂണ്‍’ എന്ന സിനിമയുടെ വരുമാന വിഹിതത്തില്‍ നിന്ന് പത്ത് ലക്ഷം രൂപ ഫഹദും മഹേഷ് നാരായണനും ഫെഫ്കയ്ക്ക് കൈമാറിയിരുന്നു. അതിജീവനത്തിന്റെ ഈ കാലത്ത്, സഹജീവികളായ ചലച്ചിത്ര പ്രവര്‍ത്തകരോട് കാണിച്ച സ്നേഹത്തിനും ഐക്യദാര്‍ഡ്യത്തിനും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ നന്ദിയറിയിച്ചിരുന്നു.
പൂര്‍ണമായും മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച പരീക്ഷണ സിനിമയെന്ന നിലയില്‍ ഏറെ നിരൂപക പ്രശംസ നേടിയ ചിത്രമാണ് ‘സി യു സൂണ്‍’. ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്സിന്റെ ബാനറില്‍ ഫഹദും നസ്റിയയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
