Malayalam
ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കള; സന്തോഷം പങ്കുവെച്ച് ടൊവീനോ തോമസ്
ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കള; സന്തോഷം പങ്കുവെച്ച് ടൊവീനോ തോമസ്

ടൊവീനോ തോമസ് പ്രധാനവേഷത്തിലെത്തിയ ചിത്രമായിരുന്നു കള. ഇപ്പോഴിതാ ചിത്രം ചിക്കാഗോ ഇന്റര്‍നാഷണല്‍ ഇന്‍ഡി ഫിലിം ഫെസ്റ്റിവലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ടൊവിനോ തോമസ് തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കള ടീമിന് ഇത് അഭിമാന നിമിഷം എന്നാണ് ടൊവിനോ ഫേസ്ബുക്കില്‍ കുറിച്ചത്.
ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കളയുടെ തിയേറ്റര്‍ റിലീസ്. ചിത്രത്തിന് മികച്ച നിരൂപക പ്രശംസയാണ് ലഭിച്ചത്.ചിത്രത്തിന്റെ അവതരണ ശൈലിയെയും സംവിധാന മികവിനെയും കുറിച്ച് മികച്ച പ്രതികരണമാണ് കിട്ടിയത്. പിന്നീട് ചിത്രം ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു.
രോഹിത്ത് വി എസ് ആണ് ചിത്രം സംവിധാനം ചെയ്തത്. യദു പുഷ്പാകരന്‍, രോഹിത്ത് വി എസ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഘില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. ദിവ്യ പിള്ള, ലാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ടൊവിനോയും ചിത്രത്തിലെ നിര്‍മ്മാതാക്കളില്‍ ഒരാളാണ്.
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മോഹൻലാലിനെയും സുചിത്രയെയും പോലെ തന്നെ പ്രേക്ഷകർക്കേറെ പ്രിയങ്കരാണ് അവരുടെ മക്കളായ പ്രണവും വിസ്മയയും. ഇവരുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്....
ഇന്ന് മലയാള സിനിമയിൽ നിരവധി ആരാധകരുള്ള താരമാണ് മമ്മൂട്ടി. അദ്ദേഹത്തെ പോലെ അദ്ദേഹത്തെ കുടുംബത്തോടും പ്രേക്ഷകർക്കേറെ ഇഷ്ടമുണ്ട്. സിനിമയെ കഴിഞ്ഞ 48...
നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ നടി മിനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പൊലീസാണ് അറസ്റ്റ്...
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപിയുടെ ‘ജെ.എസ്.കെ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന സിനിമയാണ് കേരളക്കരയിലെ ചർച്ചാവിഷയം. ജാനകി...