Malayalam
മിന്നല്‍ മുരളിയ്ക്ക് പിന്നാലെ ടൊവീനോയുടെ മറ്റൊരു ചിത്രം കൂടി ഒടിടി റിലീസിനെന്ന് വിവരം, റീലീസ് സോണി ലിവിലൂടെ!
മിന്നല്‍ മുരളിയ്ക്ക് പിന്നാലെ ടൊവീനോയുടെ മറ്റൊരു ചിത്രം കൂടി ഒടിടി റിലീസിനെന്ന് വിവരം, റീലീസ് സോണി ലിവിലൂടെ!
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ടൊവീനോ തോമസ്. ബേസില്‍ ജോസഫിന്റെ സംവിധാനത്തില്‍ താരം ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മിന്നല്‍ മുരളി’ ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് എത്തുന്നതെന്ന വിവരം കുറച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്ത് വന്നത്. നെറ്റ്ഫ്ളിക്സിലൂടെയാണ് ഈ ചിത്രം എത്തുക.
ഇപ്പോഴിതാ ടൊവീനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു ചിത്രവും ഡയറക്റ്റ് ഒടിടി റിലീസ് ആയി പ്രേക്ഷകരിലേയ്ക്ക് എത്തുന്നു എന്ന റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നത്. ബോബി-സഞ്ജയ്യുടെ രചനയില്‍ മനു അശോകന് സംവിധാനം ചെയ്തിരിക്കുന്ന ‘കാണെക്കാണെ’ എന്ന ചിത്രമാണ് ഒടിടിയില്‍ എത്തുന്നത്.
സോണി ലിവ് എന്ന പ്രമുഖ ഒടിടി പ്ലാറ്റ്ഫോം വഴിയാണ് ചിത്രം എത്തുന്നത്. സോണി ലിവിലൂടെ റിലീസ് ചെയ്യപ്പെടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്. ചിത്രത്തിന്റെ ടീസര്‍ സോണി ലിവ് പുറത്തുവിട്ടിട്ടുണ്ട്. ഈ മാസം 17നാണ് റിലീസ്.
‘ഉയരെ’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ മനു അശോകന്റെ രണ്ടാമത്തെ ചിത്രമാണ് കാണെക്കാണെ. ഐശ്വര്യ ലക്ഷ്മി നായികയാവുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്, ശ്രുതി ജയന്, ബിനു പപ്പു, ധന്യ മേരി വര്‍ഗീസ്, റോണി ഡേവിഡ് രാജ്, അഭിറാം പൊതുവാള്, പ്രദീപ് ബാലന് തുടങ്ങിയവരും കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
