News
തെലുങ്കു സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ കൊംചട ശ്രീനിവാസ് അന്തരിച്ചു; അന്ത്യം ചികിത്സയില്‍ കഴിയവെ
തെലുങ്കു സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ കൊംചട ശ്രീനിവാസ് അന്തരിച്ചു; അന്ത്യം ചികിത്സയില്‍ കഴിയവെ

തെലുങ്ക് നടന് കൊംചട ശ്രീനിവാസ് അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് അന്ത്യം സംഭവിച്ചത്.
ഒരു സിനിമാ ചിത്രീകരണത്തിനിടെ, സെറ്റില്‍ താരം കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ചയില്‍ നെഞ്ചിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് നടന് ഹൃദ്രോഗം സ്ഥിരീകരിച്ചത്.
ചികിത്സയ്ക്ക് ശേഷം നടന് സ്വന്തം നാടായ ശ്രീകാകുളം ജില്ലയിലെ കാസിബുഗ്ഗയിലേക്ക് സംക്രാന്തി ആഘോഷിക്കാനായി പോയിരുന്നു. ഇവിടെ വെച്ച് പെട്ടെന്ന് തളര്‍ന്നു വീണു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തെലുങ്കു സിനിമയില്‍ വില്ലന്‍ വേഷങ്ങളിലൂടെ പ്രശസ്തനായ നടനായിരുന്നു കൊംചട ശ്രീനിവാസ്. ശങ്കര്‍ദാദ എംബിബിഎസ്, ആടി, പ്രേമ കാവലി തുടങ്ങിയവ ശ്രദ്ധേയ ചിത്രങ്ങളാണ്. 40 ഓളം സിനിമകളിലും 10 സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രശസ്ത കന്നഡ സിനമ- ടെലിവിഷൻ താരം രാകേഷ് പൂജാരി(34) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം സംഭവിച്ചതെന്നാണ് വിവരം. ഉടുപ്പിയിൽ സുഹൃത്തിന്റെ വിവാഹാഘോഷത്തിൽ...
പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് നടന് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ നടത്തിയ പരാമർശം തന്നെ കുറിച്ചാണെന്ന്...
കഴിഞ്ഞ ദിവസമായിരുന്നു മാതൃദിനം. നിരവധി താരങ്ങളാണ് തങ്ങളുടെ അമ്മമാർക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്തിയിരുന്നത്. ഈ വേളയിൽ നടി കാവ്യ മാധവന്റെ ഫാൻ...
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്....
സംവിധായകൻ പ്രിയദർശൻ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986-ൽ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ നായകനായി എത്തിയ...