കോവിഡ് മഹാമാരിയെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞതോടെ മദ്യശാല തുടങ്ങി തെലുങ്ക് നടന്. തെലുങ്ക് സിനിമയിലെ ഹാസ്യതാരമായ രഘു കരുമാഞ്ചിയാണ് ഉപജീവനത്തിനായി മദ്യശാല ആരംഭിച്ചത്. മദ്യശാലയില്‍ വില്പന നടത്തുന്ന നടന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
രണ്ട് പതിറ്റാണ്ടായി തെലുങ്ക് സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു രഘു. കോവിഡിനെ തുടര്‍ന്ന് അവസരങ്ങള്‍ കുറഞ്ഞതാണ് മദ്യശാല ആരംഭിക്കാന്‍ കാരണം. കോവിഡിന് മുമ്പ് അഭിനയിച്ച ചില സിനിമകള്‍ തിയേറ്ററുകള്‍ അടച്ചിട്ടതോടെ പുറത്തിറങ്ങിയില്ല. ഉപജീവനത്തിന് മറ്റു വഴികളില്ലാതെ മദ്യവില്‍പനയിലേക്ക് കടക്കുകയായിരുന്നു.
മദ്യശാലയെ കൂടാതെ ജൈവകൃഷി മേഖലയിലും നടന് കടന്നിട്ടുണ്ട്. ഹൈദരാബാദ് അതിര്‍ത്തിയിലെ കൃഷിയിടത്തിലാണ് രഘുവിന്റെ ജൈവകൃഷി സംരംഭം. ജോലി ഇല്ലാതായതോടെ ആദ്യം കൃഷിയിലേക്കാണ് തിരിഞ്ഞത്.
എന്നാല്‍ കൂടുതല്‍ ലാഭം മദ്യവില്‍പ്പനയ്ക്കാണെന്ന് മനസ്സിലാക്കി മദ്യശാല ആരംഭിക്കുകയായിരുന്നു. മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്നാണ് നടന്റെ പുതിയ ബിസിനസ്സ്. സിനിമാ താരം മദ്യം വില്ക്കാന് എത്തിയതോടെ വന്‍ തിരക്കാണ് മദ്യശാലയില്‍. മദ്യം വാങ്ങാനെത്തുന്നവര്‍ നടനൊപ്പം സെല്‍ഫിയുമെടുത്താണ് മടങ്ങുന്നത്.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....