News
ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പ് അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിമിനെയും ബാഹുബലി 2 വിനെയും പിന്നിലാക്കി ‘തല’യുടെ പുതിയ ചിത്രം; വിവരങ്ങള്‍ ഇങ്ങനെ!
ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പ് അവഞ്ചേഴ്സ് എന്‍ഡ്‍ഗെയിമിനെയും ബാഹുബലി 2 വിനെയും പിന്നിലാക്കി ‘തല’യുടെ പുതിയ ചിത്രം; വിവരങ്ങള്‍ ഇങ്ങനെ!
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരമാണ് അജിത്. താരം നായകനായി എത്തുന്ന വലിമൈ എന്ന ചിത്രത്തിന് ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പ്രീ-റിലീസ് പബ്ലിസിറ്റിയെ കുറിച്ചുള്ള വാര്‍ത്തകളാണ് വൈറലായിരിക്കുന്നത്. കൊവിഡ് പശ്ചാത്തലം ആയതിനാല്‍ അണിയറക്കാരുടെ ഭാഗത്തുനിന്ന് ഫസ്റ്റ് ലുക്ക് അടക്കമുള്ള ഒഫിഷ്യല്‍ പബ്ലിസിറ്റി മെറ്റീരിയലുകള്‍ പുറത്തെത്തുന്നത് വൈകിയിരുന്നു.
എന്നാല്‍ ഇതുമൂലം ചിത്രത്തിന്റെ ഹൈപ്പ് ഇടിയാതെ കാക്കുന്നതാണ് സോഷ്യല്‍ മീഡിയയില്‍ അജിത്ത് ആരാധകരുടെ ആവേശം. ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്‍പേ ടിക്കറ്റ് ബുക്കിംഗ് വെബ് സൈറ്റ് ആയ ബുക്ക് മൈ ഷോയില്‍ ചിത്രം നേടിയിരിക്കുന്ന ‘ഇന്ററസ്റ്റുകളുടെ’ എണ്ണമാണ് ഏറ്റവും പുതിയ ചര്‍ച്ചാവിഷയം.
1.73 മില്യണ്‍ ഇന്ററസ്റ്റുകളാണ് ചിത്രം ബുക്ക് മൈ ഷോയില്‍ ഇതിനോടകം നേടിയിരിക്കുന്നത്. സമീപകാല ബോക്സ്ഓഫീസ് ചരിത്രത്തിലെ റെക്കോര്‍ഡ് വിജയങ്ങളായിരുന്ന ബാഹുബലി 2, അവഞ്ചേഴ്സ് എന്ഡ്ഗെയിം എന്നിവയെ പിന്നിലാക്കുന്ന നേട്ടമാണ് ഇതെന്ന് ട്രേഡ് അന്ലിസ്റ്റുകള് വിലയിരുത്തുന്നു.
റിലീസിനു മുന്‍പ് എന്ഡ്ഗെയിം 1.70 മില്യണും ബാഹുബലി 2 ഒരു മില്യണും ഇന്ററസ്റ്റുകളാണ് ബുക്ക് മൈ ഷോയില്‍ നേടിയിരുന്നത്. അതേസമയം വലിമൈയുടെ നേട്ടം ഫസ്റ്റ് ലുക്ക് പോലും എത്തുന്നതിനു മുന്പാണിതെന്ന പ്രത്യേകതയുമുണ്ട്. അതേസമയം ചിത്രം പ്രീ-റിലീസ് ബിസിനസിലൂടെ 200 കോടി ക്ലബ്ബില്‍ ഇതിനകം ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു.
‘എന്നൈ അറിന്താലി’നു ശേഷം അജിത്ത് കുമാര്‍ വീണ്ടും പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണ് വലിമൈ. ടൈറ്റില്‍ റോളിലാണ് ‘തല’ എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരിക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍.
