Connect with us

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ നാഗ ചൈതന്യ; ചിത്രത്തിലേയ്ക്ക് എത്തിയത് ആ സൂപ്പര്‍ താരം വേഷം നിരസിച്ചതോടെ !

News

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ നാഗ ചൈതന്യ; ചിത്രത്തിലേയ്ക്ക് എത്തിയത് ആ സൂപ്പര്‍ താരം വേഷം നിരസിച്ചതോടെ !

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച് നടന്‍ നാഗ ചൈതന്യ; ചിത്രത്തിലേയ്ക്ക് എത്തിയത് ആ സൂപ്പര്‍ താരം വേഷം നിരസിച്ചതോടെ !

നിരവധി ആരാധകരുള്ള തെലുങ്ക് നടന്‍ ആണ് നാഗ ചൈതന്യ. ഇപ്പോഴിതാ താരം ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ആമിര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയിലാണ് നടന്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഭാഗമാകുന്നതിന്റെ സന്തോഷം നാഗ ചൈതന്യ സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. ആമിറിനും കിരണ്‍ റാവുവിനുമൊപ്പമുള്ള ചിത്രവും നാഗചൈതന്യ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്.

ബാല എന്ന കഥാപാത്രത്തെയാണ് നാഗ ചൈതന്യ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ലാല്‍ സിംഗ് ഛദ്ദയില്‍ നാഗ ചൈതന്യ വേഷമിടും എന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചിരുന്നു. 

വിജയ് സേതുപതിയെയാണ് ചിത്രത്തില്‍ ആദ്യം പരിഗണിച്ചിരുന്നത്. ഡേറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ കൊണ്ട് ലാല്‍ സിംഗ് ഛദ്ദയില്‍ നിന്നും വിജയ് സേതുപതി പിന്മാറിയിരുന്നു. ഇതോടെയാണ് നാഗ ചൈതന്യ എത്തിയത്.

1994ല്‍ ടോം ഹാങ്ക്‌സ് നായകനായെത്തിയ ‘ഫോറസ്റ്റ് ഗമ്പ്’ എന്ന ചിത്രത്തിന്റെ റീമേക്കാണ് ലാല്‍ സിംഗ് ചദ്ദ. അദ്വൈത് ചന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അതുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്‌സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ ചിത്രീകരണം നടന്നിരുന്നു. ചിത്രത്തില്‍ കരീന കപൂറാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

More in News

Trending

Recent

To Top