Connect with us

ബിഗ്‌ബോസില്‍ 35 ദിവസവും നിന്നത് അഭിനയിക്കാതെ, അതാണ് ശരിക്കുള്ള ശ്വേത മേനോന്‍; ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്കിഷ്ടമെന്നും ശ്വേത മേനോന്‍

Malayalam

ബിഗ്‌ബോസില്‍ 35 ദിവസവും നിന്നത് അഭിനയിക്കാതെ, അതാണ് ശരിക്കുള്ള ശ്വേത മേനോന്‍; ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്കിഷ്ടമെന്നും ശ്വേത മേനോന്‍

ബിഗ്‌ബോസില്‍ 35 ദിവസവും നിന്നത് അഭിനയിക്കാതെ, അതാണ് ശരിക്കുള്ള ശ്വേത മേനോന്‍; ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്കിഷ്ടമെന്നും ശ്വേത മേനോന്‍

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാന്‍. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ് പതിനഞ്ചിന് റിലീസിനെത്തിയ അനശ്വരം എന്ന സിനിമയിലൂടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ നായികയായി ബിഗ്‌സ്‌ക്രീനില്‍ എത്തിയ താരം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ക്ക് മുമ്പാണ് അഭിനയ ജീവിതത്തിലെ മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കിയത്.

തന്റേതായ നിലപാടുകള്‍ കൊണ്ടും ശക്തമായ സ്വഭാവം കൊണ്ടും ശ്വേത മേനോന്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്തയാണ്. കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി എന്തിനും തയ്യാറായിട്ടുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളും ശ്വേതയാണ്. ഇടക്കാലത്ത് ബിഗ് ബോസ് മലയാളം ഒന്നാം സീസണിലും നടി പങ്കെടുത്തിരുന്നു. വളരെ കുറച്ച് ദിവസത്തിനുള്ളില്‍ മത്സരത്തില്‍ നിന്നും പുറത്ത് വന്നെങ്കിലും അവിടെ നിന്നത് സത്യസന്ധമായിട്ടാണെന്ന് പറയുകാണ് നടിയിപ്പോള്‍.

ബിഗ് ബോസില്‍ ഞാന്‍ അഭിനയിച്ചിട്ടില്ല. ആ ഷോ പ്രത്യേകമായൊരു അനുഭവം തന്നെ ആയിരുന്നു. അവിടെ ഉണ്ടായിരുന്ന മുപ്പത്തിയഞ്ച് ദിവസവും ശ്വേത മേനോന്‍ എന്ന യഥാര്‍ഥ വ്യക്തിത്വത്തെയാണ് പ്രേക്ഷകര്‍ കണ്ടിട്ടുള്ളത്. അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ല. ശ്വേത മേനോന് ബിഗ് ബോസ് ഷോ യില്‍ കൂടുതല്‍ ദിവസങ്ങള്‍ നില്‍ക്കാന്‍ ആയില്ല എന്നതിനെ പറ്റിയുള്ള ട്രോളുകളൊക്കെ ഒരു കാലത്ത് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നിരുന്നു. ഒരു കലാകാരി എന്ന നിലയില്‍ ട്രോളുകള്‍ ആസ്വദിക്കാനാണ് എനിക്കിഷ്ടം.

ഞാനവിടെ നിന്ന 35 ദിവസങ്ങള്‍ക്ക് എനിക്ക് നല്ല പേയ്മെന്റ് കിട്ടിയിട്ടുണ്ട്. അതില്‍ എന്താണ് മറച്ച് വെക്കാനുള്ളത്. സന്തോഷത്തോട് കൂടി ഞാന്‍ അവിടെ നിന്നും വിട പറഞ്ഞു. കിട്ടിയ പണം പല കാര്യങ്ങള്‍ക്കും ഉപയോഗിക്കാന്‍ സാധിച്ചു. കുറേ യാത്രകള്‍ ചെയ്തു. പക്ഷേ പിന്നീട് ഞാനൊരു കാര്യം പഠിച്ചത് പണം ഉപയോഗിക്കുന്നത് വളരെ സൂക്ഷിച്ച് വേണമെന്നതാണ്. ബിഗ് ബോസില്‍ ഉണ്ടായിരുന്ന എല്ലാവരുമായിട്ടും ഇപ്പോഴും സൗഹൃദമുണ്ട്. ബിഗ് ബോസിന് മുന്‍പും ഞാന്‍ രഞ്ജിനി ഹരിദാസുമായി ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്.

എന്നാല്‍ രഞ്ജിനിയെ കൂടുതല്‍ അടുത്ത് അറിയുന്നത് ബിഗ് ബോസിലൂടെയായിരുന്നു. കൂട്ടത്തില്‍ കൂടുതല്‍ മനസ് തുറന്നിരുന്നത് രഞ്ജിനിയുമായിട്ടാണ്. ഇപ്പോഴും രഞ്ജിനിയുമായുള്ള സൗഹൃദത്തിന് ഒരു മാറ്റവും വന്നിട്ടില്ല. പ്രേക്ഷകര്‍ക്ക് എന്നെ നന്നായിട്ടറിയാം. എന്റെ വ്യക്തിത്വത്തില്‍ സാരമായ മാറ്റം വരുത്താന്‍ ബിഗ് ബോസ് എന്നൊരു ഷോയ്ക്ക് സാധിക്കുമായിരുന്നില്ല. ആ ഷോ യ്ക്ക് മുന്‍പും ശേഷവും ഒന്നും സംഭവിച്ചിട്ടില്ലെന്നും ശ്വേത മേനോന്‍ പറയുന്നു.

ശ്വേത മേനോന് ഏറ്റവും പ്രശംസ കിട്ടിയ സിനിമയായിരുന്നു രതി നിര്‍വ്വേദം. ഇനിയും അതുപോലെയുള്ള സിനിമകളില്‍ അഭിനയിക്കുമോ എന്ന ചോദ്യവും നടിയ്ക്ക് ലഭിച്ചിരുന്നു. ‘രതിനിര്‍വ്വേദത്തിന് ഇനി അടുത്ത ഭാഗം സാധ്യമാവില്ല എന്നത് അറിയാമല്ലോ. എന്നാലും പ്രേക്ഷകര്‍ കണ്ട കഥയുടെ മുന്‍കാല കഥയോ മറ്റോ പറയുന്ന ഒരു സിനിമ എടുത്താല്‍ അതില്‍ അഭിനയിക്കുന്നതില്‍ സന്തോഷമേയുള്ളു. എന്തുകൊണ്ടാണ് അത്തരം സിനിമയോട് നോ പറയണം. വളരെ മികച്ച കഥാവശ്യത്താലുള്ള ഒരു സിനിമയല്ലേ രതിനിര്‍വ്വേദം. പിന്നെ നായകന്‍, അത് പപ്പുവല്ലേ. പപ്പു ആയി ആര് വന്നാലും രതി ചേച്ചിയ്ക്ക് അതൊരു വിഷയമല്ല. അതൊക്കെ കഥാപാത്രങ്ങളുടെ കാര്യമാണ്. കഥ മാത്രം വിഷയമാണെന്നും ശ്വേത മേനോന്‍ പറയുന്നു.

അതേസമയം, തന്റെ ലോക്ക്ഡൗണ്‍ വിശേഷങ്ങളെ കുറിച്ചും വിഷു എല്ലാം കഴിഞ്ഞ് ഏപ്രില്‍ അവസാനം വരെ എല്ലാം നല്ല രസമായിരുന്നു. കുറേ പാചക പരീക്ഷണങ്ങളും ബേക്കിങ്ങും ഭയങ്കര സ്നേഹവും സന്തോഷവും ബോണ്ടിങ്ങും ഒക്കെ ആയിരുന്നു. പിന്നെ മേയ് മാസം തുടങ്ങിയതോടെ ശ്രീയ്ക്ക് എന്നെ കണ്ടൂട. എനിക്ക് ശ്രീയെ കണ്ടൂട. ഇതില്‍ ഉപ്പ് കൂടി, മുളക് പോര എന്നിങ്ങനെ ചെറിയ ചെറിയ കാര്യത്തിനൊക്കെ തൊട്ടവാടിയായി മാറി. ശരിക്കും നമ്മളാരും പ്രതീക്ഷിക്കാത്തൊരു ഷോക്ക് അല്ലേ ഇത്. സര്‍പ്രൈസ് എന്ന് പറയാന്‍ പറ്റില്ലെന്നും ശ്വേത പറയുന്നു.

ജീവിതത്തില്‍ നടന്ന എന്തെങ്കിലും കാര്യം ഡിലീറ്റ് ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ടോ എന്നായിരുന്നു മറ്റൊരു ചോദ്യം. ഞാന്‍ ഒന്നും ഓര്‍ക്കുന്ന ആളല്ല. പിന്നെ പറയുകയാണെങ്കില്‍ എന്റെ പിതാവ് പോയത് മാത്രമാണ്. എനിക്കിപ്പോഴും തോന്നുന്നത് അച്ഛന്‍ എന്റെ കൂടെ ഉണ്ടെന്നാണ്. അതല്ലാതെ എനിക്കൊന്നും നെഗറ്റീവായി തോന്നുന്നില്ല. പിന്നെ കുറേ തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കുറെ അബദ്ധങ്ങളും ചെയ്തിട്ടുണ്ട്. പക്ഷേ ഞാനതോര്‍ത്ത് ഇരുന്ന് സങ്കടപ്പെടാറില്ല. ഞാന്‍ ഒത്തിരി ചിരിച്ചിട്ടുണ്ട്. എന്റെ അബദ്ധങ്ങള്‍ പറഞ്ഞും കേട്ടും ഞാന്‍ തന്നെ ഒരുപാട് ചിരിക്കാറുണ്ട്.

കുറേ തെറ്റുകളുണ്ടെങ്കിലും എനിക്കൊന്നും ഡിലീറ്റ് ചെയ്യണമെന്ന് തോന്നുന്നില്ല. ആ തെറ്റുകള്‍ക്കൊപ്പം ചില നല്ല കാര്യങ്ങള്‍ കൂടി നടന്നത് കൊണ്ടാണ് ഞാന്‍ ഇതുവരെ എത്തിയത്. അത് എന്റെ നന്മയ്ക്ക് വേണ്ടി നടന്നതാണെന്ന് തോന്നുന്നു. ഈ ആറ്റിറ്റിയൂഡ് ഞാന്‍ ഉണ്ടാക്കിയതാണ്. അല്ലാതെ ജനിച്ചപ്പോഴെ ഉള്ളതല്ല. എന്റെ ആത്മീയ ഗുരു ഉണ്ടാക്കി തന്നതാണ് ഈ മൈന്‍ഡ്. അത് കുറച്ച് ബുദ്ധിമുട്ട് നിറഞ്ഞതാണ്.

More in Malayalam

Trending

Recent

To Top