News
സൂര്യയുടെ പുതിയ ചിത്രം ‘സൂര്യ 40’ ഒരുങ്ങുന്നത് 2019 ലെ ആ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി; ആകാംക്ഷയോടെ ആരാധകര്‍
സൂര്യയുടെ പുതിയ ചിത്രം ‘സൂര്യ 40’ ഒരുങ്ങുന്നത് 2019 ലെ ആ യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കി; ആകാംക്ഷയോടെ ആരാധകര്‍
തെന്നന്ത്യയാകെ ആരാധകരുള്ള താരമാണ് സൂര്യ. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ 40. പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോഴിതാ ചിത്രം ഒരുങ്ങുന്നത് യഥാര്‍ത്ഥ സംഭവത്തെ അടിസ്ഥാനമാക്കിയാണെ തരത്തിലുള്ള വാര്‍ത്തകളാണ് പുറത്ത് വരുന്നത്. പൊള്ളാച്ചി പെണ്‍വാണിഭ സംഭവത്തെ ആസ്പദമാക്കി ആയിരിക്കും ചിത്രം ഒരുങ്ങുക എന്നാണ് വിവരം.
2019ല്‍ തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പെണ്‍വാണിഭ കേസില്‍ 200ല്‍ അധികം സ്ത്രീകള്‍ ഇരകളായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരിക്കും ചിത്രമെന്നും യഥാര്‍ത്ഥ ചില സംഭവങ്ങളും ചിത്രത്തിന്റെ ഭാഗമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ദിവസം സിനിമയുടെ ചിത്രീകരണം 35% കഴിഞ്ഞുവെന്ന് സംവിധായകന് പാണ്ഡിരാജ് അറിയിച്ചിരുന്നു. സൂര്യ 40 എന്ന് താത്കാലികമായി നല്കിയിരുക്കുന്ന പേര് പേരാണെന്നും, സിനിമയുടെ ഒഫീഷ്യല്‍ ടൈറ്റില്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും ടൈറ്റില്‍ മാസ്സ് ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ജൂലൈ വരെ സമയം നല്‍കണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആരാധകെ അറിയിച്ചിട്ടുണ്ട്.
പാണ്ഡിരാജ് ഒരുക്കുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹനാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സത്യരാജ്, ശരണ്യ, സൂരി തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സണ്‍ പിക്ചേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.സുധ കൊങ്കര സംവിധാനം ചെയ്ത സുരറൈ പോട്ര് ആണ് അവസാനമായി ഇറങ്ങിയ സൂര്യ ചിത്രം.
എയര്‍ ഡെക്കാന്‍ സ്ഥാപകനായ ക്യാപ്റ്റന്‍ ജി ആര് ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങിയ ചിത്രമാണ് സുരറൈ പോട്ര് മലയാളീ താരം അപര്‍ണ്ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സുധ കൊങ്ങരയാണ്. ചിത്രം തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലാണ് റിലീസ് ചെയ്തത്.
