മലയാളികളുടെ പ്രിയപ്പെട്ട ആക്ഷന്‍ ഹീറോ ആണ് സുരേഷ് ഗോപി. ഇപ്പോഴിതാ സല്യൂട്ട് വിഷയത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് താരം. തൃശൂര്‍ ശക്തന് മാര്‍ക്കറ്റില്‍ എംപി ഫണ്ടില്‍ നിന്നു നല്കിയ ഒരു കോടി രൂപ ഉപയോഗിച്ച് ചെയ്യാനിരിക്കുന്ന നവീകരണ പ്രവൃത്തികള്‍ മനസ്സിലാക്കാന്‍ എത്തിയതായിരുന്നു സുരേഷ് ഗോപി.
പുത്തൂരില്‍ അപകടഭീഷണിയെ തുടര്‍ന്ന് മുറിച്ചുമാറ്റിയ മരങ്ങള്‍ മാറ്റാത്തതെന്തെന്ന് വണ്ടിയില്‍ മലര്‍ന്നു കിടന്ന ഉദ്യോഗസ്ഥനെ വിളിച്ച് അന്വേഷിച്ചപ്പോള്‍ സല്യൂട്ട് ചോദിച്ചു എന്നതിനായി പ്രാധാന്യം. അതു കൊട്ടിഘോഷിച്ചു.
താന്‍ ഉയര്‍ത്തിയ വിഷയത്തിന്റെ അന്തഃസത്ത ഇല്ലാതാക്കി. പൊലീസ് സ്റ്റേഷനിലേക്ക് ഇടിച്ചു കയറിച്ചെന്ന് എഴുന്നേക്കടോ സല്യൂട്ട് ചെയ്യടോ എന്നൊന്നും താന്‍ പറഞ്ഞില്ലല്ലോ…. ആവാം എന്നേ പറഞ്ഞുള്ളൂ. അതിനായി മുന്‍തൂക്കം. ജനങ്ങളുടെ ആവശ്യം എവിടെപ്പോയി. അതൊക്കെ മുക്കുക എന്നതായിരുന്നു ലക്ഷ്യം.
ദളിതര്‍ക്കും അധഃസ്ഥിതര്‍ക്കും വേണ്ടി നെഞ്ചത്തടിച്ചു നിലവിളിക്കുന്ന രാഷ്ട്രീയ കോമരങ്ങളെ ഞാന്‍ പാര്‍ലമെന്റില്‍ കണ്ടിട്ടുണ്ട്. ഇതേ അധഃസ്ഥിതരുടെ ആവശ്യങ്ങളോട് ഈ കോമരങ്ങളുടെ നിലപാട് കാണുമ്പോള്‍ ഹാ കഷ്ടം ഒന്നും പറയാനില്ല. ദളിതര്‍ക്കു വേണ്ടി നെഞ്ചത്തടിക്കുന്നവര്‍ ധാരാളമുണ്ട് വലതുവശത്ത്. പക്ഷേ, പൊതുസമൂഹത്തില്‍ അവരുടെ ആവശ്യങ്ങള്‍ വരുമ്പോള്‍……കഷ്ടം എന്നും സുരേഷ് ഗോപി പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു ദേശവിരുദ്ധ പരാമര്‍ശം നടത്തിയെന്ന പേരിൽ സംവിധായകന് അഖില്‍ മാരാർക്കെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ സംഭവത്തിൽ വിശദീരണവുമായി രംഗത്തെത്തിയിരിക്കുകയാണ്...
പൂർണ്ണമായും കാടിൻ്റെ പശ്ചാത്തലത്തിലൂടെ ഒരുക്കുന്ന മിസ്റ്ററി ഫാൻ്റെസി ത്രില്ലർ സിനിമയായ സംഭവം അദ്ധ്യായം ഒന്ന് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പാലക്കാട്ടെ ധോണി...
ഈ കാലഘട്ടത്തിലെ ഏറ്റവും കാലികപ്രാധാന്യമുള്ള ഒരു വിഷയത്തെ ആസ്പദമാക്കി എം.എ. നിഷാദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലർക്ക്. മലനിരകളിൽ മണ്ണിനോടും പ്രകൃതിയോടും,...