Malayalam
കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട.., അമേരിക്കയിലെ ഒരു പരിപാടിക്കിടെ ശോഭന തന്നോട് ചൂടായതിനെ കുറിച്ച് പറഞ്ഞ് മുകേഷ്
കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട.., അമേരിക്കയിലെ ഒരു പരിപാടിക്കിടെ ശോഭന തന്നോട് ചൂടായതിനെ കുറിച്ച് പറഞ്ഞ് മുകേഷ്
മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് ശോഭന. നടിയായും നര്‍ത്തകിയായും തിളങ്ങി നില്‍ക്കുന്ന താരം അടുത്തിടെയായി സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. ഇപ്പോഴിതാ ശോഭനയോടുള്ള ആദരവായി ഒരുക്കിയ ചാനല്‍ പരിപാടിയില്‍ മുകേഷ് പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
അപൂര്‍വമായി മാത്രമേ ശോഭനയ്‌ക്കൊപ്പം ഇങ്ങനെയൊരു വേദി പങ്കിട്ടിട്ടുള്ളൂ എന്ന് പറഞ്ഞായിരുന്നു മുകേഷ് സംസാരിച്ച് തുടങ്ങിയത്. അമേരിക്കയിലെ ഒരു പരിപാടിക്കിടയില്‍ ശോഭന തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചായിരുന്നു മുകേഷ് പറഞ്ഞത്. ന്യൂയോര്‍ക്കിലായിരുന്നു അന്ന് പരിപാടി.
ശോഭനയുടെ രംഗപൂജയോടെയാണ് പരിപാടി ആരംഭിക്കാറുള്ളത്. അന്ന് ഏത് കലാപരിപാടിയാണെങ്കിലും ശോഭനയുടെ ഡാന്‍സുമുണ്ടാവും. ഡാന്‍സിനായി ശോഭന റെഡിയായി നില്‍ക്കുകയാണ്. എന്തൊക്കെയോ ഒരു അസ്വസ്ഥതയുണ്ട് മുഖത്ത്. ആരെയോ നോക്കും, അങ്ങോട്ട് ഇങ്ങോട്ട് നടക്കും. അതായിരുന്നു ചെയ്‌തോണ്ടിരുന്നത്.
മുകേഷ് എനിക്കൊരു ഹെല്‍പ്പ് വേണം. സക്കീര്‍ ഹുസൈന്‍ വരും. പ്രോമിസ് ചെയ്തിട്ടുണ്ട്്. ഇവര്‍ക്ക് ആളെ മനസ്സിലാവാതെ അദ്ദേഹത്തെ തിരിച്ച് വിടുമോ, മുകേഷിന് ആളെ അറിയാമോ, മുകേഷിന് കുറച്ച് കഴിഞ്ഞല്ലേ കയറേണ്ടതുള്ളൂ. അദ്ദേഹത്തെ ഫോട്ടോയില്‍ കണ്ടേ പരിചയമുള്ളൂ. സ്വീകരിക്കാനായി ഞാന്‍ നില്‍ക്കാമെന്നായിരുന്നു പറഞ്ഞത്. എന്റെ ഭാഗമായപ്പോള്‍ ഞാന്‍ സ്റ്റേജിലേക്ക് കയറി. സാക്കീര്‍ ഹുസൈന്‍ വന്നിരുന്നു, എനിക്ക് മനസ്സിലായത് തബലയും ഡോലക്കുമൊക്കെ കണ്ടതിനാലാണ്.
അതൊന്ന് നോക്കണമല്ലോയെന്നായിരുന്നു ശോഭന പറഞ്ഞത്. മനോജും സക്കീര്‍ ഹുസൈനും വന്നിരുന്നു, ആരും സ്വീകരിക്കാനില്ലാത്തതിനാല്‍ അവര് തിരിച്ച് പോയി എന്നായിരുന്നു ഞാന്‍ പറഞ്ഞത്. കൂടുതലങ്ങ് ഷൈന്‍ ചെയ്യണ്ട, സക്കീര്‍ ഹുസൈന്‍ തബലയും കൊണ്ട് അല്ലേയെന്ന് പറഞ്ഞ് ശോഭന ചൂടാവുകയായിരുന്നു മുകേഷ് കൂട്ടിച്ചേര്‍ത്തു.