Malayalam
‘കാലാപാനിയില്‍ മോഹന്‍ലാലിന്റെ കൂടെ അടിമയായി അഭിനയിച്ചു, പെട്രോള്‍ പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി
‘കാലാപാനിയില്‍ മോഹന്‍ലാലിന്റെ കൂടെ അടിമയായി അഭിനയിച്ചു, പെട്രോള്‍ പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി സുരഭി ലക്ഷ്മി
മിനിസക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് സുരഭി ലക്ഷ്മി. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രീതി നേടാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയില്‍ സജീവമാ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്.
ഇപ്പോഴിതാ സുരഭി ലക്ഷ്മിയുടെതായി വന്ന പുതിയൊരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. സ്ഥിരമായി പെട്രോള്‍ അടിക്കുന്ന പമ്പിലെ ജോലിക്കാരനോട് സംസാരിക്കുന്ന ഒരു വീഡിയോ ആണ് നടി പങ്കുവെച്ചത്. സംസാരത്തിനിടെ ആണ് പുളളി പണ്ട് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച അനുഭവം സുരഭിയോട് പങ്കുവെച്ചത്. കാലാപാനിയിലും ഏകലവ്യനിലും ഗോഡ് ഫാദറിലുമൊക്കെ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സുരഭിയോട് അദ്ദേഹം വീഡിയോയില്‍ പറയുന്നു.
‘
കാലാപാനിയില്‍ മോഹന്‍ലാലിന്റെ കൂടെ അടിമകളായി പോവുന്നതില്‍ ഒരാളായാണ് താന്‍ അഭിനയിച്ചതെന്നും ഇദ്ദേഹം പറഞ്ഞു. ‘കപ്പലില്‍ വസൂരി പൊന്തി എന്നും മൂന്നാള് കിടക്കുന്നുണ്ടെന്നും പറയും. അപ്പോ ആ മൂന്നാളെ കൊണ്ടുപോവുന്നതില്‍ സായിപ്പ് വെടിവെച്ച ഒരാളായിട്ടാണ് അഭിനയിച്ചത്’ എന്നും സുരഭിയോട് ആ പഴയ സിനിമാക്കാരന്‍ പറഞ്ഞു. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണേ എന്നും നടിയോട് ഈ വീഡിയോയില്‍ കലാകാരന്‍ ആവശ്യപ്പെടുന്നുണ്ട്.
അതേസമയം പെട്രോള്‍ പമ്പ് ജീവനക്കാരന്റെ ശബ്ദം ഹരീഷ് കണാരന്റെത് പോലുണ്ടെന്നാണ് ചിലര്‍ കുറിച്ചത്. അദ്ദേഹത്തിന്റെ ആഗ്രഹം പോലെ ചെറിയ ഒരു വേഷം എങ്കിലും കിട്ടട്ടെ എന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അതേസമയം സുരഭിയുടെതായി വരാറുളള വീഡിയോസെല്ലാം എപ്പോഴും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നായികയായുളള നടിയുടെ പുതിയ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു. അടുത്തിടെയാണ് പദ്മ എന്ന സുരഭിയുടെ പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നത്. അനൂപ് മേനോനാണ് സിനിമ സംവിധാനം ചെയ്യുന്നത്.
![](https://metromatinee.com/wp-content/uploads/2017/10/metromatinee-logo-11.png)