‘നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്, അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല’; സുകേഷും നോറ ഫത്തേഹിയും തമ്മിലുള്ള സ്വകാര്യ ചാറ്റ് പുറത്ത്

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പ് 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ സുകേഷ് ചന്ദ്രശേഖറിനോപ്പം നടിമാരായ ജാക്വിലിന് ഫെര്‍ണാണ്ടസ്, നോറ ഫത്തേഹി എന്നിവരുടെ പേരുകളും പുറത്തുവന്നിരുന്നു. സമ്മാനങ്ങള്‍ സുകേഷ് നടിമാര്‍ക്ക് നല്‍കിയെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനിടെ ആഡംബര കാര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് സുകേഷും നോറയും നടത്തിയ ചാറ്റ് സന്ദേശങ്ങള്‍ പുറത്തുവന്നു.
ഒരു റേഞ്ച് റോവറിന്റെ ചിത്രം കാണിച്ച് നിനക്ക് ഇതിഷ്ടമായോ എന്ന് സുകേഷ് ചോദിക്കുന്നതും ഇതു നല്ലൊരു കാറാണെന്ന് നോറ മറുപടി പറയുന്നുമുണ്ട്. അപ്പോള്‍ നിനക്ക് വേറെയും ചിത്രങ്ങള്‍ കാണിച്ചുതരാമെന്നും സുകേഷ് പറയുന്നു. ”ഈ സമ്മാനം എന്തിനാണെന്ന് നിങ്ങളോ നിങ്ങളുടെ ഏജന്‍സിയോ ചിന്തിക്കുന്നില്ലെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളെന്ന വ്യക്തിയെ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഞാന്‍ നിങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നത്. അല്ലാതെ ഇതിനു പിന്നില്‍ വേറെ ഉദ്ദേശ്യങ്ങളൊന്നുമില്ല”
മറ്റൊരു സംഭാഷണത്തില്‍ സുകേഷ് പറയുന്നു. സുകേഷിന്റെ കേസ് അന്വേഷിക്കുന്ന ഇഡി ഇതിനോടകം തന്നെ നോറ ഫത്തേഹിയെ വിളിച്ചുവരുത്തി പലതവണ ചോദ്യം ചെയ്തിട്ടുണ്ട്. 2020 ഡിസംബറില്‍ സുകേഷ് ചന്ദ്രശേഖര്‍ നോറക്ക് ഒരു ബി.എം.ഡബ്ല്യു കാര്‍ സമ്മാനമായി നല്‍കിയതായി ഇഡി പറയുന്നു.
എന്നാല്‍ ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിന് പകരമായി സുകേഷിന്റെ ഭാര്യ ലീന മരിയയാണ് കാര്‍ തനിക്ക് നല്‍കിയതെന്നാണ് നോറ ഫത്തേഹിയുടെ വാദം. താന്‍ ഈ കേസില്‍ ഒരു ഇര മാത്രമാണെന്നും ഒരു തരത്തിലുള്ള കള്ളപ്പണ വെളുപ്പിക്കലിലും ഉള്‍പ്പെട്ടിട്ടില്ലെന്നും ഒരു ഔദ്യോഗിക പ്രസ്താവനയില്‍ നോറ വ്യക്തമാക്കിയിരുന്നു.
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് അഞ്ജിത. ഇപ്പോഴിതാ വീണ്ടും സൈബർ തട്ടിപ്പിന് ഇരയായെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. ഇത് രണ്ടാം തവണയാണ് താരം...
പ്രേക്ഷകർക്കേറെ സുപരിചിതനാണ് നടൻ വിജിലേഷ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടൻ പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അമ്മയെക്കുറിച്ച്...