Connect with us

നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിച്ചു.., ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്; നേരത്തെ രണ്ട് തവണ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല

News

നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിച്ചു.., ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്; നേരത്തെ രണ്ട് തവണ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല

നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിച്ചു.., ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്; നേരത്തെ രണ്ട് തവണ ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല

സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും ബോളിവുഡ് സിനിമാ ലോകത്തെ കീഴ്പ്പെടുത്തിയ നടിയാണ് ഐശ്വര്യ റായ്. 1994 ല്‍ ലോകസുന്ദരിയായി ആരാധകരുടെ മനം കവരുകയും രാജ്യത്തിന് അഭിമാനമായി മാറുകയും ചെയ്ത താരത്തിന്റെ 48-ാം ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. തമിഴ് സിനിമയിലൂടെയാണ് ഐശ്വര്യ ക്യമറയ്ക്ക് മുന്നിലെത്തുന്നത്. മണിരത്‌നം സംവിധാനം ചെയ്ത ഇരുവറിലൂടെയായിരുന്നു ഐശ്വര്യയുടെ അരങ്ങേറ്റം. മോഹന്‍ലാലിനൊപ്പം. പിന്നീട് ബോളിവുഡിലെത്തുകയും സൂപ്പര്‍ നായികയായി വളരുകയുമായിരുന്നു.

ലോകമെമ്പാടും ഐശ്വര്യ റായിക്ക് ആരാദകരുണ്ടെന്ന് പറഞ്ഞാല്‍ അതിന് എതിരഭിപ്രായം ഒന്നും തന്നെയില്ല. ഹോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കാലം ഇത്രയായിട്ടും ഐശ്വര്യയോടുള്ള ആരാധകരുടെ സ്‌നേഹത്തിന് യാതൊരു കുറവും വന്നിട്ടില്ല. തന്റെ താരപദവി മറ്റാര്‍ക്കും കൈമാറാതെ അരങ്ങ് വാഴുകയാണ് ഐശ്വര്യ റായ് ബച്ചന്‍ എന്ന സൂപ്പര്‍ നായിക. ഇന്നും ഐശ്വര്യയോളം ആരാധകരെ സമ്പാദിച്ച, അത്രത്തോളം സ്വാധീനിച്ച മറ്റൊരു നായിക ബോളിവുഡിലില്ലെന്ന് തന്നെ പറയാം.

അതുകൊണ്ടു തന്നെ താരത്തിന്റേതായി എത്താറുള്ള വാര്‍ത്തകളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുള്ളത്. ഐശ്വര്യ റായിക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. നികുതി വെട്ടിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ നീക്കം നടത്തിയെന്ന പനാമ പേപ്പര്‍ രേഖകളുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയത്. ബോളിവുഡ് താരങ്ങള്‍ അടക്കമുളള പ്രമുഖര്‍ക്ക് വിദേശത്തുളള അനധികൃത സമ്പാദ്യം സംബന്ധിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പാനമ രേഖകളിലൂടെ പുറത്ത് വന്നത്. ഐശ്വര്യ റായി, അമിതാഭ് ബച്ചന്‍ അടക്കമുളളവരുടെ പേര് പാനമ രേഖകളിലുണ്ട്.

രാഷ്ട്രീയക്കാരും കായിക-സിനിമാ താരങ്ങളും ബിസ്സിനസ്സുകാരും അടക്കം മുന്നൂറിലധികം ഇന്ത്യക്കാര്‍ക്ക് വിദേശത്ത് രഹസ്യ നിക്ഷേപങ്ങളുണ്ട് എന്നാണ് പാനമ രേഖകളിലുളളത്. വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചു എന്ന കേസിലാണ് നടി ഐശ്വര്യ റായിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇഡിയുടെ ദില്ലി ഓഫീസിലാണ് ഹാജരാകേണ്ടത്. ഇന്ന് ഐശ്വര്യ റായി ഹാജരാകുമോ എന്നത് വ്യക്തമല്ല.

ഇന്ന് ഹാജരാകുന്നില്ലെങ്കില്‍ മറ്റേതെങ്കിലും ദിവസം ഹാജരാകാനുളള അപേക്ഷ നല്‍കണം എന്ന് നോട്ടീസില്‍ പറയുന്നു. നേരത്തെ രണ്ട് തവണ ഇഡി ഐശ്വര്യ റായിക്ക് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണയും താരം ഹാജരായില്ല. പാനമ രേഖകളെ കുറിച്ച് പ്രത്യേക സംഘമാണ് അന്വേഷണം നടത്തുന്നത്. 2017ല്‍ ആണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പാനമ രേഖകളെ കുറിച്ചുളള അന്വേഷണം ആരംഭിച്ചത്.

ബച്ചന്‍ കുടുംബത്തിന്റെ 2004 മുതലുളള വിദേശ നാണ്യ വിനിമയം സംബന്ധിച്ചുളള വിവരങ്ങള്‍ കൈമാറാന്‍ നേരത്തെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇത് പ്രകാരമുളള രേഖകള്‍ ഐശ്വര്യ റായി ഇഡിക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ താരത്തിന്റെ മൊഴി രേഖപ്പെടുത്താനാണ് ഇഡിയുടെ നീക്കം. നേരത്തെ ഐശ്വര്യയുടെ ഭര്‍ത്താവും നടിയുമായ അഭിഷേക് ബച്ചനും ഇതേ കേസുമായി ബന്ധപ്പെട്ട് ഇഡിക്ക് മുന്നില്‍ ഹാജരായിരുന്നു.

ലോകമെമ്പാടും ആരാധകരുള്ള ഐശ്വര്യയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം ഫന്നേ ഖാന്‍ ആണ്. 2018 ലായിരുന്നു ഈ സിനിമ പുറത്തിറങ്ങിയത്. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് തിരികെ വരാന്‍ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചന്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രമായ പൊന്നിയിന്‍ സെല്‍വനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്.

വന്‍ താരനിര തന്നെ അണിനിരക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍. ജയം രവി, കാര്‍ത്തി, വിക്രം, ജയറാം, തൃഷ, ഐശ്വര്യ ലക്ഷ്മി, ഐശ്വര്യ രാജേഷ് തുടങ്ങിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമുള്ള ഐശ്വര്യയുടെ ചിത്രങ്ങളും വീഡിയോകളും നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. താരത്തിന്റെ വന്‍ തിരിച്ചുവരവാകും ചിത്രമെന്നാണ് ആരാധകര്‍ പറയുന്നത്.

More in News

Trending

Recent

To Top