കറുത്തവള്‍, ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി എന്നൊക്കെ വിളിച്ച് ആക്ഷേപിക്കുന്നു, താനും ഒരു മനുഷ്യനാണ്; നിറത്തിന്റെ പേരില്‍ അപമാനിക്കുന്നുവെന്ന് പരാതി നല്കി നടി

തന്നെ നിറത്തിന്റെ പേരില്‍ അപമാനിക്കുന്നുവെന്ന് പരാതി നല്കി നടി. ബംഗാളി ടെലിവിഷന്‍ രംഗത്തെ പ്രമുഖ നടിയായ ശ്രുതിദാസ് ആണ് പരാതി നല്‍കിത്. സോഷ്യല്‍ മീഡിയയില്‍ ആക്ഷേപം നിരന്തരമായപ്പോഴാണ് നിയമ നടപടി സ്വീകരിച്ചതെന്ന് ശ്രുതി ദാസ് പറയുന്നു. രണ്ട് വര്‍ഷത്തോളമായി താന്‍ ആക്ഷേപിക്കപ്പെടുകയാണെന്ന് താരം പരാതിയില്‍ പറയുന്നുണ്ട്.
ശരീരം കറുത്തതിന്റെ പേരില്‍ താന്‍ ചെറുപ്പക്കാലം മുതലേ താന്‍ ആക്ഷേപം കേള്‍ക്കുന്നുണ്ട്. നടിയാകാന്‍ താന്‍ അത്രമേല്‍ ആഗ്രഹിച്ചിരുന്നു. വളരെ കഠിനാദ്ധ്വാനം നടത്തിയാണ് ഇവിടെ വരെ എത്തിയത്. എന്നിട്ട് ഇപ്പോഴും തൊലിയുടെ പേരില്‍ ആക്ഷേപിക്കപ്പെടുകയാണ്.
ബ്ലാക്ക് ബോര്‍ഡ്, കാളിന്ദി, കറുത്തവള്‍ എന്നൊക്കെ വിളിച്ചാണ് ആക്ഷേപം. തൊലിയുടെ നിറത്തെ കുറിച്ചുള്ള ആളുകളുടെ കളിയാക്കല്‍ കേട്ട് മടുത്തു. താനും ഒരു മനുഷ്യനാണ്. ആക്ഷേപങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഏറെനാളായി ആലോചിച്ചതാണ്. അവസാനം കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയെന്നും നടി പറഞ്ഞു.
സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. ഇത് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ നടിയില്‍ നിന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണ സംഘം ശനിയാഴ്ച വീട്ടിലെത്തിയതായി നടി പറഞ്ഞു.