Connect with us

ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്; മര്യാദയ്ക്കും മാന്യമായും പെരുമാറണം, അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്; മുകേഷിനെതിരെ ഡോ.ബിജു

Malayalam

എംഎല്‍എയോട് പരാതി പറയാന്‍ ഫോണില്‍ വിളിച്ച വിദ്യാര്‍ത്ഥിയെ ശകാരിച്ച നടനും കൊല്ലം എംഎല്‍എയുമായ മുകേഷിനെതിരെ പ്രതികരണവുമായി സംവിധായകന്‍ ഡോ. ബിജു. ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എംഎല്‍എമാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണെന്ന് സംവിധായകന്‍ പറയുന്നു.

‘ജനാധിപത്യ ബോധം എന്താണ് എന്നതും, ഓരോ ജനപ്രതിനിധിയുടെയും പെരുമാറ്റം എങ്ങനെ ആയിരിക്കണം എന്നതും എം എല്‍ എ മാരെ പഠിപ്പിക്കുന്ന ഒരു സെഷന്‍ നിയമസഭയില്‍ ഏര്‍പ്പെടുത്തേണ്ടതാണ്. ഇത്തരം ജനാധിപത്യ ബോധമില്ലാത്ത വിഴുപ്പുകളെ ജനപ്രതിനിധി എന്ന പേരില്‍ ചുമക്കാന്‍ ജനങ്ങളെ നിര്‍ബന്ധിതരാക്കരുത്.

പൊതുജനങ്ങളോട് ഇടപെടേണ്ടത് എങ്ങനെയാണ് എന്ന കാര്യത്തില്‍ സാമാന്യ ബോധം ഇല്ലെങ്കില്‍ നിയമസഭയോ അല്ലെങ്കില്‍ അവരെ എം എല്‍ എ ആക്കിയ പാര്‍ട്ടിയോ അവര്‍ക്ക് ഒരു ഓറിയെന്റേഷന്‍ ക്ലാസ്സ് നല്‍കുന്നത് നന്നായിരിക്കും. ശമ്പളവും യാത്ര ബത്തയും അലവന്‍സും ഒക്കെ വാങ്ങുന്നത് പൊതുജനങ്ങളുടെ നികുതി പണത്തില്‍ നിന്നാണ്. അപ്പോള്‍ ഏത് ജില്ലയില്‍ നിന്നും ആര് വിളിച്ചാലും അവരോട് മര്യാദയ്ക്കും മാന്യമായും പെരുമാറണം. അതിന് സാധ്യമല്ലെങ്കില്‍ ജനപ്രതിനിധി എന്ന പണിക്കിറങ്ങരുത്’ എന്നുമാണ് അദ്ദേഹം പറഞ്ഞത്.

അതേസമയം, വിദ്യാര്‍ഥിയോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ വിശദീകരണവുമായി മുകേഷ് ഫേസ്ബുക്ക് ലൈവിലൂടെ എത്തിയിരുന്നു. ഫോണ്‍ കോളിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടെന്നും ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് പൊതുജനങ്ങള്‍ക്ക് ഊഹിക്കാന്‍ സാധിക്കുമെന്നും മുകേഷ് പറഞ്ഞു.

ഇത് പ്ലാന്‍ ചെയ്ത് നടത്തിയ അക്രമണത്തിന്റെ ഭാഗമാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായ അക്രമണമാണ് താന്‍ നേരിടുന്നത്. ഫോണില്‍ വിളിച്ച് പ്രകോപിപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. ഇത്രയും നാളായി അവര്‍ക്കതില്‍ വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും മുകേഷ് പറഞ്ഞു. ചൂരല്‍ വച്ച് അടിക്കുമെന്ന് പറഞ്ഞത് ആലങ്കാരികമായിട്ടാണെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

More in Malayalam

Trending

Recent

To Top