ബിരിയാണി കഴിച്ചു മടുത്തു പോയി; രാവിലെ ഏഴരയ്ക്ക് തുടങ്ങും ബിരിയാണി തീറ്റ. ആദ്യത്തെ രണ്ടു ദിവസം കഴിക്കാന്‍ വലിയ താത്പര്യമായിരുന്നു, പക്ഷേ മൂന്നാമത്തെ ദിവസം മടുത്തു തുടങ്ങി; തുറന്ന് പറഞ്ഞ് ശ്രുതി രാമചന്ദ്രന്

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് ശ്രുതി രാമചന്ദ്രന്. ഇപ്പോള്‍ ജോജു ജോര്‍ജ് നായകനായ ‘മധുരം’ എന്ന ചിത്രത്തില്‍ ഗുജറാത്തി നായികയായാണ് നടി ശ്രുതി രാമചന്ദ്രന് എത്തിയത്. ചിക്കന്‍ ബിരിയാണിയെ സ്നേഹിക്കുന്ന കഥാപാത്രത്തിന് വേണ്ടി സെറ്റില്‍ ദിവസേനെ ചിക്കന്‍ ബിരിയാണി കഴിക്കേണ്ടി വന്ന അനുഭവങ്ങളാണ് ശ്രുതി ഇപ്പോള്‍ തുറന്നു പറയുന്നത്.
സെറ്റില്‍ ബിരിയാണി കഴിച്ച് മടുത്തു പോയി എന്നാണ് ശ്രുതി പറയുന്നത്. ചിക്കന്‍ ബിരിയാണി ഭയങ്കര ഇഷ്ടമാണ്. താന്‍ ചെന്നൈയില്‍ ആയിരുന്നു കുറേക്കാലം. അതുകൊണ്ടു ചെന്നൈ ബിരിയാണി ആണ് കൂടുതല്‍ ഇഷ്ടം.
മധുരത്തിന്റെ സെറ്റില്‍ ബിരിയാണി കഴിച്ചു താന്‍ മടുത്തു പോയിരുന്നു. പത്തു ദിവസം ബിരിയാണി കടയുടെ ഷൂട്ട് ഉണ്ടായിരുന്നു. എത്ര ബിരിയാണി കഴിച്ചു എന്നു പോലും ഓര്‍ക്കുന്നില്ല. രാവിലെ ഏഴരയ്ക്ക് തുടങ്ങും ബിരിയാണി തീറ്റ. ആദ്യത്തെ രണ്ടു ദിവസം കഴിക്കാന്‍ വലിയ താത്പര്യമായിരുന്നു.
പക്ഷേ മൂന്നാമത്തെ ദിവസം മടുത്തു തുടങ്ങി. ആയുര്‍വേദിക് ഡയറ്റ് ഒക്കെ പിന്തുടര്ന്നു കൊണ്ടിരുന്ന ആളാണ് താന്‍. ആ ശരീരത്തിലേക്ക് ദിവസവും ചിക്കന്‍ ബിരിയാണി ചെന്ന് തുടങ്ങിയപ്പോള്‍ വയറിനു അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായി. ബിരിയാണി സൂപ്പര്‍ ആയിരുന്നു.
ജോജു ചേട്ടന്റെ പ്രൊഡക്ഷനില്‍ നല്ല ഭക്ഷണമായിരുന്നു എന്ന് എല്ലാവരും പറഞ്ഞു. വേറെ പലതരം ഭക്ഷണങ്ങള്‍ ഉണ്ടായിരുന്നു പക്ഷേ എനിക്ക് അതൊന്നും കഴിക്കാന്‍ പറ്റിയില്ല. ഉച്ചയാകുമ്പോഴേക്കും ബിരിയാണി കഴിച്ച് താന്‍ ഒരു വഴിയാകും പിന്നെ ഒന്നും കഴിക്കാന്‍ പറ്റില്ല.
ഷോട്ടിന് വേണ്ടി പല പ്രാവശ്യം കഴിക്കുന്നത് ഒരു വായ മാത്രമായിരിക്കും പക്ഷേ അതുപോലും കഴിച്ചാല്‍ വയറു നിറഞ്ഞു പോകും. അവസാനം ”എനിക്കിനി കഴിക്കാന്‍ കഴിയില്ല നിങ്ങള്‍ ആ ഷോട്ട് എങ്ങനെയെങ്കിലും എടുക്കൂ” എന്ന് പറഞ്ഞെന്നും ശ്രുതി പറഞ്ഞു.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....