Connect with us

റൊമാന്റിക് വരട്ടെ…, മനോഹരമായ റീല്‍സ് വീഡിയോയുമായി ചക്കപ്പഴത്തിലെ പൈങ്കിളി

Malayalam

റൊമാന്റിക് വരട്ടെ…, മനോഹരമായ റീല്‍സ് വീഡിയോയുമായി ചക്കപ്പഴത്തിലെ പൈങ്കിളി

റൊമാന്റിക് വരട്ടെ…, മനോഹരമായ റീല്‍സ് വീഡിയോയുമായി ചക്കപ്പഴത്തിലെ പൈങ്കിളി

വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ശ്രുതി രജനി കാന്ത്. ഏറെ ജനപ്രീതിയുള്ള ചക്കപ്പഴം എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പൈങ്കിളിയായി ആണ് ശ്രുതി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

സിനിമാ- സീരിയല്‍ രംഗത്തൊക്കെ ഉണ്ടായിരുന്നെങ്കിലും, ശ്രുതി രജനീകാന്തും പരമ്പരയിലൂടെയാണ് പ്രേക്ഷക പ്രിയം നേടിയത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ച് എത്താറുണ്ട്.

ഇപ്പോഴിതാ താരം പങ്കുവെച്ച റീല്‍സ് വീഡിയോ ആണ് വൈറലാകുന്നത്. റൊമാന്റിക് ലുക്ക് വേണമെന്ന് ക്യാമറാമാന്‍ ആവശ്യപ്പെടുന്ന തരത്തില്‍ സെറ്റ് ചെയ്ത രസകരമായ വീഡിയോ ആണ് ശ്രുതി പങ്കുവച്ചിരിക്കുന്നത്.

റൊമാന്റിക് വരട്ടെ… എന്ന കുറിപ്പാണ് ശ്രുതി വീഡിയോക്ക് നല്‍കിയിരിക്കുന്നത്. ചില ഡയലോഗുകളും പാട്ടുകളും കൂട്ടിച്ചേര്‍ത്താണ് റീല്‍ വീഡിയോ. ഇതിനോടകം നിരവധി ആളുകളാണ് വീഡിയോക്ക് രസകരമായ കമന്റുകളുമായി എത്തുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top