ആള്‍ക്കാരുടെ തല കണ്ടിച്ച നിസാര കുറ്റത്തിന് ഞങ്ങളെ എംവിഡി പൊക്കി ഗയ്സ്..; ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍, സോഷയ്ല്‍ മീഡിയയില്‍ വൈറലായി വീഡിയോ

യൂട്യൂബേഴ്സായ ഇ-ബുള്‍ജെറ്റ് സഹോദരന്മാരെ ട്രോളി ശ്രീകാന്ത് വെട്ടിയാര്‍. മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തതിന് പിന്നാലെ എബിനും ലിബിനും ചെയ്ത വീഡിയോയ്ക്ക് സമാനമായ വീഡിയോയുമായാണ് ശ്രീകാന്ത് വെട്ടിയാര്‍ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വീഡിയോ വൈറലായി മാറിയിട്ടുണ്ട്.
ബാഹുബലിയിലെ പള്‍വാള്‍ ദേവന് എന്ന കഥാപാത്രമായാണ് ശ്രീകാന്തിന്റെ വരവ്. ”വണ്ടിയുടെ മുന്നില്‍ കറങ്ങുന്ന വാള്‍വെച്ച് മോഡിഫിക്കേഷന് ചെയ്തതിന് എംവിഡി പൊക്കിയ പള്‍വാള്‍ദേവന്‍” എന്നാണ് ട്രോള്‍ വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍.
”ഹായ് ഗയ്സ്, എംവിഡി ചതിച്ചു ഗയ്സ്. എംവിഡി ഞങ്ങളെ പിടിച്ചു വെച്ചു. വണ്ടിയുടെ മുന്നില്‍ മോഡിഫിക്കേഷന് ചെയ്തതിന്. ആള്‍ക്കാരുടെ തല കണ്ടിച്ച നിസാര കുറ്റത്തിന് ഞങ്ങളെ എംവിഡി പൊക്കി ഗയ്സ്.. ആ ബാഹുബലിയോട് പറഞ്ഞു നിങ്ങള്‍ മഹിഷ്മതി മണ്ണെണ്ണയൊഴിച്ച് കത്തിക്കൂ ഗയ്സ്” എന്നാണ് വീഡിയോയില്‍ ശ്രീകാന്ത് വെട്ടിയാര്‍ പറയുന്നത്.
ഓഗസ്റ്റ് ആദ്യ വാരത്തിലാണ് ഇ ബുള്‍ ജെറ്റ് സഹോദരന്മാര് അറസ്റ്റിലാകുന്നത്. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് വ്ളോഗര്‍മാരായ ലിബിന്റെയും എബിന്റെയും ‘നെപ്പോളിയന്’ എന്ന വാഹനം മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി മാലാ പാർവതി. ഇപ്പോഴിതാ മലയാള സിനിമാ മേഖലയിൽ ലഹരി ഉപയോഗമുണ്ടെന്ന് പറയുകയാണ് നടി. ഇൻഡസ്ട്രിക്കുള്ളിൽ ലഹരി ഉപയോഗമുണ്ട്....
നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ഒരു അവസരം കൂടി നല്‍കുമെന്ന ഫെഫ്ക വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഫെഫ്കയുടെ നിലപാടിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ്...
വർഷങ്ങൾക്ക് ശേഷം മോഹൻലാലും ശോഭനയും ഒന്നിച്ചെത്തുന്ന ചിത്രമാണ് തുടരും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എപ്രിൽ 25നാണ് തിയേറ്ററുകളിലേയ്ക്ക് എത്തുന്നത്....