Connect with us

‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ’ എന്നാണ് കലാഭവന്‍ മണി അന്ന് പറഞ്ഞത്, അത് തനിക്ക് വലിയ അടിയായി പോയിരുന്നുവെന്ന് ദിലീപ്

Malayalam

‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ’ എന്നാണ് കലാഭവന്‍ മണി അന്ന് പറഞ്ഞത്, അത് തനിക്ക് വലിയ അടിയായി പോയിരുന്നുവെന്ന് ദിലീപ്

‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ’ എന്നാണ് കലാഭവന്‍ മണി അന്ന് പറഞ്ഞത്, അത് തനിക്ക് വലിയ അടിയായി പോയിരുന്നുവെന്ന് ദിലീപ്

മലയാളി പ്രേക്ഷകര്‍ക്ക് എന്നും പ്രിയപ്പെട്ട നടനാണ് കലാഭവന്‍ മണി. അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു പോയിട്ട് വര്‍ഷങ്ങളായി എങ്കിലും ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കലാഭവന്‍ മണി. പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് മണി താരമായത്. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍റൗണ്ടറായിരുന്നു ഓട്ടോക്കാരനായി ജീവിതം ആരംഭിച്ച കലാഭവന്‍ മണി.

ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും പിന്നീട് ഗൗരവുളള സ്വഭാവവേഷങ്ങളിലൂടെയും, വ്യത്യസ്തതനിറഞ്ഞ വില്ലന്‍ കഥാപാത്രങ്ങളിലൂടെയും മണി മലയാളം, തമിഴ് സിനിമാപ്രേക്ഷകര്‍ക്കു പ്രിയങ്കരനായി. മലയാള സിനിമയ്ക്കു അനവധി പ്രതിഭകളെ സംഭാവനചെയ്ത കലാഭവന്‍ എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് സ്വന്തം പേരിനോടൊപ്പമുളള മണി ദക്ഷിണേന്ത്യന്‍ സിനിമാലോകത്ത് ഏറ്റവും അറിയപ്പെടുന്ന വ്യക്തികളിലൊരാളായിരുന്നു.ദാരിദ്ര്യം നിറഞ്ഞ കുടുംബ പശ്ചാത്തലത്തില്‍ നിന്നുമാണ് കലാഭവന്‍ മണി സിനിമയിലെത്തുന്നത്. താരം തന്നെ താന്‍ കടന്നു വന്ന വഴികളെ കുറിച്ച് പല വേദികളിലും പറഞ്ഞിട്ടുണ്ട്.

സിനിമയിലേതു പോലെ തന്നെ മണിയുടെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളായിരുന്നു ദിലീപ്. സിനിമയ്ക്ക് അകത്തും പുറത്തും നല്ലൊരു സൗഹൃദം കാത്ത് സൂക്ഷിച്ചിരുന്നവരാണ് ഇരുവരും. കലാഭവന്‍ മണിയുടെ മരണം ദിലീപിനെ വല്ലാതെ തളര്‍ത്തിയിരുന്നു. ഒരിക്കല്‍ കലാഭവന്‍ മണിയുടെ രസകരമായ കമന്റ് കേട്ട് താന്‍ ഒരു സിനിമ ചെയ്യാന്‍ ഏറെ വൈകിയതിനെ കുറിച്ച് ദിലീപ് വെളിപ്പെടുത്തിയിട്ടുണ്ട്. ചാന്തുപൊട്ട് എന്ന സിനിമയെക്കുറിച്ചാണ് വെളിപ്പെടുത്തല്‍.

നാദിര്‍ഷയാണ് എന്നോട് വന്ന് ബെന്നി പി.നായരമ്പലത്തിന്റെ ഒരു നാടകമുണ്ട്, നീ അത് കാണണം, നിനക്ക് അത് ചെയ്യാന്‍ പറ്റും എന്നെല്ലാം പറഞ്ഞത്. ഞാന്‍ ഇക്കാര്യം ലാല്‍ ജോസിനോട് പറഞ്ഞു. ഞാനും ലാലുവും ചേര്‍ന്ന് അത് സിനിമയാക്കാമെന്നും തീരുമാനിച്ചു. പക്ഷേ, അത് കഴിഞ്ഞ് എട്ട് വര്‍ഷത്തിനു ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്.

അതിന്റെ കാരണം എന്താണെന്ന് വച്ചാല്‍, ഒരിക്കല്‍ കലാഭവന്‍ മണിയോട് ഞാന്‍ ഈ കഥയെ കുറിച്ച് പറഞ്ഞു. സ്ത്രീത്വമുള്ള കഥാപാത്രത്തെയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്നും മണിയോട് പറഞ്ഞു. അപ്പോ മണി എന്നോട് പറഞ്ഞു ‘അതൊന്നും വേണ്ടാട്ടാ…അതൊക്കെ ചെയ്ത് കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകില്ലാട്ടോ’ എന്ന്. അത് എനിക്ക് വലിയ അടിയായി പോയി. ഞാന്‍ പിന്നെ ഓരോ കാരണങ്ങള്‍ പറഞ്ഞ് ആ സ്‌ക്രിപ്റ്റ് മാറ്റിവച്ചു. പിന്നീട് മീനാക്ഷി ജനിച്ച ശേഷമാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്,’ എന്ന് ദിലീപ് ചിരിച്ചുകൊണ്ട് പറഞ്ഞു.

അടുത്തിടെ കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ കലാഭവന്‍ മണിയെ കുറിച്ചും കുടുംബത്തെ കുറിച്ചും പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. തങ്ങളുടെ ആദ്യകാല ജീവിതത്തെ കുറിച്ചാണ് രാമകൃഷ്മന്‍ പറയുന്നത്. ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാത്രമേ നമ്മള്‍ മണിയെ കണ്ടിട്ടുള്ളൂ. മിമിക്രി,

അഭിനയം,സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്തവിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ മറ്റൊരുപേരായിരുന്നു കലാഭവന്‍ മണി. അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു.

പലപ്പോഴും മണിയുടെ സഹോദരന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കിടാറുണ്ട്. മണി പറഞ്ഞതിനെക്കാളും കഠിനമായ അനുഭവങ്ങളാണ് തങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതെന്ന് പറയുകയാണ് രാമകൃഷ്ണന്‍.ജീവിതത്തില്‍ താനും സഹോദരങ്ങളും പട്ടിണി കിടന്ന അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പലപ്പോഴും മണി പറഞ്ഞിട്ടുണ്ട്. ഇതേ കാര്യങ്ങള്‍ തന്നെയാണ് രാമകൃഷ്ണനും പറയുന്നത്.കല്യാണവീടുകളിലൊക്കെ എച്ചിലു പെറുക്കാന്‍ പോകുമായിരുന്നു. ആള്‍ക്കാര്‍ ഭക്ഷണം കഴിച്ചതിനു ശേഷം കൊണ്ടിടുന്ന ഇലയില്‍ നിന്നു പഴവും കറികളുമൊക്കെ പാത്രത്തിലാക്കി വീട്ടില്‍ കൊണ്ടുപോകും. ആ ചോറും കറിയും ചൂടാക്കിയാണ് പല ദിവസങ്ങളും തള്ളി നീക്കിയതെന്നും ആര്‍ എല്‍ വി പറയുന്നു.

ഏതൊക്കെ വീടുകളില്‍ കയറാന്‍ കഴിയും, എവിടെയൊക്കെ മാറി നില്‍ക്കണം എന്നൊക്കെ തങ്ങള്‍ക്ക് അറിയാമായിരുന്നു. സമ്പന്ന വീടുകളില്‍ തങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്നും, ആര്‍ എല്‍വി പറയുന്നു. സമ്പന്നവീടുകളില്‍ നിന്ന് വിശേഷദിവസങ്ങളില്‍ ആഹാരം തരും. ഇഡ്ഡലിയും സാമ്പാറും ചോറും കറികളുമെല്ലാം കൂടി ഒരു കൂടയിലാക്കി ഗേറ്റിനടുത്തു കൊണ്ടുവയ്ക്കും. ഞാനും ചേട്ടനും അതെടുത്തു കൊണ്ടുപോരുമായിരുന്നു ഒരു കാലം ഉണ്ടായിരുന്നു, അദ്ദേഹം പറഞ്ഞു.

മണിച്ചേട്ടന്റെ മരണത്തില്‍ നിന്ന് ഇപ്പോഴും തങ്ങളുടെ കുടുംബം കരകയറിയിട്ടില്ല. നാലര സെന്റിലെ കുടുംബവീട്ടിലാണ് താനും ഒരു ചേച്ചിയും താമസിക്കുന്നത്. ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ എല്ലാവരെയും സഹായിച്ചു. ചേട്ടന്‍ പോയതോടെ സഹായിക്കാന്‍ ആരുമില്ലാതായ അവസ്ഥയെക്കുറിച്ചും, ഈ സാഹചര്യങ്ങള്‍ക്കിടയിലും പഠിച്ചു ഡോക്ട്രേറ്റ് നേടിയ കഥയും രാമകൃഷ്ണന്‍ പങ്കുവച്ചു ‘ചേട്ടന്‍ പോയതോടെ ഞങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ പോലും ആരും ഇല്ലാതെ ആയി. ഞങ്ങള്‍ പഴയതുപോലെ ഏഴാംകൂലികളായി മാറി. ചേട്ടന്റെ മകള്‍ ലക്ഷ്മി,ചേട്ടന്റെ ആഗ്രഹം നിറവേറ്റാനുള്ള കഠിനശ്രമത്തിലാണ്. ചേട്ടന്‍ വാങ്ങിയിട്ടിരുന്ന വീടുകളുടെ വാടകയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് ചേട്ടത്തിയമ്മയും മോളും ജീവിക്കുന്നത്’എന്നും രാമകൃഷ്ണന്‍ പറയുന്നു.

More in Malayalam

Trending