Malayalam
‘ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം’ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ അറിയിച്ച് ശ്രീകാന്ത് വെട്ടിയാര്‍
‘ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം’ ദ്വീപ് നിവാസികള്‍ക്ക് പിന്തുണ അറിയിച്ച് ശ്രീകാന്ത് വെട്ടിയാര്‍
സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ശ്രീകാന്ത് വെട്ടിയാര്‍. ലക്ഷ്ദ്വീപില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അരങ്ങേറിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ദ്വീപ് നിവാസികള്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് ശ്രീകാന്ത് വെട്ടിയാര്‍ ഇപ്പോള്‍. ഫേസ്ബുക്കില്‍ ലക്ഷദ്വീപിലെ ജനങ്ങള്‍ക്കൊപ്പം എന്ന് കുറിച്ചുകൊണ്ടായിരുന്നു ശ്രീകാന്തിന്റെ പ്രതികരണം.
നേരത്തെ തന്നെ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലീം കുമാര്‍, തുടങ്ങി നിരവധി താരങ്ങള്‍ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.’ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്’, എന്നാണ് റിമ കലിങ്കല്‍ പറഞ്ഞത്.
ലക്ഷദ്വീപ് ജനതയുടെ സൈ്വര ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് ആണ് നടന് പൃഥ്വിരാജ് ചോദിച്ചത്. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കി. തുടര്‍ന്ന് പൃഥ്വിരാജിനെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു.
