Connect with us

‘ലക്ഷദ്വീപിന് പറയാനുള്ളത് എന്തെന്ന് നമുക്ക് കേള്‍ക്കാം, അവര്‍ക്കൊപ്പം നില്‍ക്കാം’; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഗ്രേസ് ആന്റണി

Malayalam

‘ലക്ഷദ്വീപിന് പറയാനുള്ളത് എന്തെന്ന് നമുക്ക് കേള്‍ക്കാം, അവര്‍ക്കൊപ്പം നില്‍ക്കാം’; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഗ്രേസ് ആന്റണി

‘ലക്ഷദ്വീപിന് പറയാനുള്ളത് എന്തെന്ന് നമുക്ക് കേള്‍ക്കാം, അവര്‍ക്കൊപ്പം നില്‍ക്കാം’; ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി ഗ്രേസ് ആന്റണി

ലക്ഷദ്വീപില്‍ അരങ്ങേറുന്ന ഫാസിസ്റ്റ് നയങ്ങള്‍ക്കെതിരെ ഇതിനോടകം തന്നെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോഴിതാ ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ലക്ഷദ്വീപിന് പറയാനുള്ളത് നമ്മള്‍ കേള്‍ക്കണമെന്ന് ഗ്രേസ് പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു നടിയുടെ പ്രതികരണം. ലക്ഷദ്വീപിന് പറയാനുള്ളത് എന്തെന്ന് നമുക്ക് കേള്‍ക്കാം, അവര്‍ക്കൊപ്പം നില്‍ക്കാം എന്നാണ് ഗ്രേസ് പറഞ്ഞത്.

നേരത്തെ തന്നെ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലീം കുമാര്‍, അടക്കമുള്ള താരങ്ങള്‍ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.’ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്’, എന്നാണ് റിമ കലിങ്കല്‍ പ്രതികരിച്ചത്.

സുന്ദരവും സുരക്ഷിതവുമായിരുന്ന ലക്ഷദ്വീപിനു മേല്‍ നടത്തിയിരിക്കുന്ന അധികാര കടന്നാക്രമണത്തില്‍ അവര്‍ക്കൊപ്പം വേദനിക്കുകയും, പ്രതിഷേധിക്കുകയും ചെയ്യുന്നു…എല്ലാ മനുഷ്യരും ഉള്ളില്‍ ചില വിഷാണുക്കളെ കൊണ്ടു നടക്കുന്നുണ്ട്. ക്ഷയരോഗത്തിന്റെ അണുക്കള്‍ എല്ലാ ഉടലിലുമുണ്ട് ശരീരം തളരുമ്പോഴാണ് അവ ശരീരത്തെ ആക്രമിക്കുന്നത്. മഹാമാരി കൊണ്ട് വിറങ്ങലിച്ചും തളര്‍ന്നും നില്‍ക്കുന്ന മനുഷ്യരുടെ മേല്‍ പ്രതികരിക്കുകയില്ല എന്ന വിശ്വാസത്തോടെ അധികാര കേന്ദ്രങ്ങള്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ അനീതിയാണ്.

ലക്ഷദ്വീപിലെ ജനങ്ങളുടെ പാരമ്പര്യ ജീവിതത്തേയും, വിശ്വാസ സംസ്‌കാരത്തേയും ഹനിച്ചു കൊണ്ട് വേണോ ദ്വീപ് സംരക്ഷണ്ണം..? ലക്ഷദ്വീപിന്റേയും കേരളത്തിന്റേയും കാലകാലങ്ങളായിട്ടുള്ള ദൃഢബന്ധത്തെ മുറിച്ച് മാറ്റി എന്ത് വികസനമാണ് അവിടെ കൊണ്ടുവരുന്നത്..? ഇത്തരം തുഗ്ലക്ക് പരിഷ്‌ക്കാരം ജനങ്ങളെ ഭിന്നിപ്പിക്കാനും അസ്വസ്ഥരാക്കാനും മാത്രമേ ഉപകരിക്കു.

ജനങ്ങളുടെ മനസറിയാതെ അധികാരികള്‍ നടത്തുന്ന വികസനം അസ്ഥാനത്താകുമെന്നു റപ്പാണ് .അവിടുത്തെ മനുഷ്യരുടെ സ്വാതന്ത്ര്യത്തെ, താല്‍പ്പര്യത്തെ മനസിലാക്കാതെ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളില്‍ നിന്നും ഭരണാധികാരികള്‍ പിന്‍മാറിയേ മതിയാവൂ..ആശങ്കയോടെ, ലക്ഷദ്വീപിലെ സാധാരണക്കാരായ മനുഷ്യര്‍ക്കൊപ്പം എന്നാണ് ഹരിശ്രീ അശോകന്‍ കുറിച്ചത്.

More in Malayalam

Trending

Recent

To Top