രാജ്യത്ത് കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെ ലോക്ക്ഡൗണും മറ്റുമായി യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് വലിയ പ്രയാസമായി മാറിയിരിക്കുകയാണ്. വീടിനകത്ത് തന്നെ കഴിയേണ്ടി വരുന്ന സാഹചര്യത്തില്‍ പഴയ യാത്രയുടെ ചിത്രങ്ങളും വീഡിയോകളുമായിരിക്കും അല്‍പ്പമെങ്കിലും ആശ്വാസം തരുന്നത്. ഒപ്പം നിരാശയും. എന്നാല്‍ ഇപ്പോഴിതാ അത്തരത്തില്‍ പഴയ യാത്രയുടെ ഓര്‍മ്മ പങ്കുവെച്ചിരിക്കുകയാണ് നടനും സംവിധായകനുമായ സൗബിന് ഷാഹിര്‍.
2019ല്‍ കുടുംബത്തോടൊപ്പം മാലിദ്വീപില്‍ യാത്ര ചെയ്തതിന്റെ ചിത്രങ്ങളാണ് സൗബിന് പങ്കുവെച്ചത്. ഇന്‍സ്റ്റഗ്രാമിലാണ് താരം പങ്കുവെച്ചിരിക്കുന്നത്. സൗബിന്റെ മകനും ഭാര്യ ജാമിയയും ചിത്രങ്ങളിലുണ്ട്. ‘യാത്രകള്‍ എളുപ്പമായിരുന്ന, മുന്‍കൂട്ടി നിശ്ചിയിക്കാത്ത അവധിദിനങ്ങള്‍ ഉണ്ടായിരുന്ന സമയങ്ങള്‍, ത്രോബാക്ക്’ എന്ന അടിക്കുറിപ്പിനോടൊപ്പമാണ് സൗബിന് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. സിനിമാ സെറ്റില്‍ നിന്നുള്ള രസകരമായ വീഡിയോകളും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളുമെല്ലാം ആരാധകര്‍ക്കായി പങ്കിടുമ്പോള്‍, എല്ലാവരും ഇരുകയയ്ും നീട്ടിയാണ് അവ സ്വീകരിക്കാറുള്ളത്. നിരവധി പേരാണ് കമന്റുകളുമായി എല്ലാ പോസ്റ്റിലും എത്തുന്നത്.
കഴിഞ്ഞ ദിവസം പട്ടം പറത്തുന്ന വീഡിയോ സൗബിന് പങ്കുവെച്ചത് ആരാധകര്‍ ഏറ്റെടുത്തിരുന്നു.മകന് ഒര്‍ഹാന്റെ ചിത്രങ്ങള്‍ സൗബിന് ഇടക്ക് ആരാധകരുമായി പങ്കുവെക്കാറുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം.
സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന് ‘പ്രേമം’ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. തുടര്‍ന്ന് ‘മഹേഷിന്റെ പ്രതികാരം’, ‘സുഡാനി ഫ്രം നൈജീരിയ’, ‘കുമ്പളങ്ങി നൈറ്റ്സ്’ തുടങ്ങി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലൂടെ സൗബിന് താരമൂല്യമുള്ള നടനായി ഉയര്‍ന്നു. തനിക്ക് എല്ലാത്തരം കഥാപാത്രങ്ങളും ഇണങ്ങുമെന്ന് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ സൗബിന് തെളിയിച്ചിട്ടുണ്ട്.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...