Malayalam
കൊച്ചുമകൾക്ക് സ്നേഹസമ്മാനവുമായി താര കല്യാൺ ! വീഡിയോ പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്!! അമ്മൂമ്മയ്ക്ക് കൊച്ചുമകളോടുള്ള സ്‌നേഹം മുഴുവനും ഇതിലുണ്ടെന്ന് ആരാധകർ!!
കൊച്ചുമകൾക്ക് സ്നേഹസമ്മാനവുമായി താര കല്യാൺ ! വീഡിയോ പങ്കിട്ട് സൗഭാഗ്യ വെങ്കിടേഷ്!! അമ്മൂമ്മയ്ക്ക് കൊച്ചുമകളോടുള്ള സ്‌നേഹം മുഴുവനും ഇതിലുണ്ടെന്ന് ആരാധകർ!!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരകുടുംബമാണ് സൗഭാഗ്യയുടേത്. അര്‍ജുനും സൗഭാഗ്യയും പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് അര്‍ജുനും സൗഭാഗ്യയും. സൗഭാഗ്യയുടെ അമ്മയായ താര കല്യാണും ഇവരോടൊപ്പമുണ്ട്. ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കുമെന്നും താന്‍ മിട്ടു എന്നാണ് വിളിക്കാന്‍ പോവുന്നതെന്നും താര കല്യാണ്‍ നേരത്തെ പറഞ്ഞിരുന്നു. ആഗ്രഹിച്ചത് പോലെ തന്നെ പെണ്‍കുഞ്ഞായിരുന്നു ജനിച്ചത്. കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം സൗഭാഗ്യ പങ്കിട്ടിരുന്നു.
സിസേറിയന്‍ കഴിഞ്ഞ് 12ാമത്തെ ദിവസം ഡാന്‍സ് ചെയ്തതിന്റെ വീഡിയോയും സൗഭാഗ്യ പങ്കിട്ടിരുന്നു. കുഞ്ഞിനേയും എടുത്തുള്ള തന്റെ ഡാന്‍സിനെ വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി അര്‍ജുന്‍ നല്‍കിയിരുന്നു. സുദര്‍ശനയുടെ വരവിലെ ഓരോ കാര്യങ്ങളും ആഘോഷമാക്കി മാറ്റുകയാണ് സൗഭാഗ്യയും അര്‍ജുനും. മകള്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. യൂട്യൂബ് ചാനലിലൂടെയായും സുദര്‍ശനയുടെ വിശേഷങ്ങള്‍ പങ്കിടാറുണ്ട് സൗഭാഗ്യ.
കൊച്ചുമകള്‍ക്കായുള്ള അമ്മൂമ്മയുടെ സമ്മാനത്തെക്കുറിച്ചുളള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണിപ്പോള്‍. ഒരു ഫോട്ടോഷൂട്ട്നായി കുഞ്ഞിന് ഡ്രസ് സ്റ്റിച്ച് ചെയ്ത് കൊടുക്കുകയാണ് താര കാല്യൺ. പെട്ടെന്ന് പറഞ്ഞപ്പോള്‍ ആരും ഡ്രസ് തയ്ച്ച് തരാനില്ല. അങ്ങനെ ഞങ്ങള്‍ തന്നെ ആ സാഹസം ഏറ്റെടുക്കുകയായിരുന്നു. അമ്മയ്ക്ക് അങ്ങനെ സ്റ്റിച്ച് ചെയ്ത് പരിചയമൊന്നുമില്ല. എന്നാലും ഞങ്ങള്‍ ശ്രമിക്കുകയാണെന്നും ഇരുവരും പറഞ്ഞിരുന്നു. കുഞ്ഞുമാലാഖയ്ക്കായി അമ്മ തയ്യാറാക്കിയ ഉടുപ്പിന്റെ വീഡിയോയാണ് സൗഭാഗ്യ പങ്കിട്ടത്. മകള്‍ തന്നെ കളിയാക്കുകയാണോയെന്നായിരുന്നു താര കല്യാണിന്റെ ചോദ്യം. എന്നെയാരും മോശം പറയരുത്, ഞാന്‍ ആദ്യമായിട്ട് ചെയ്തതാണ്, എക്‌സ്‌പേര്‍ട്ടൊന്നുമല്ല ഞാനെന്നുമായിരുന്നു താര പറഞ്ഞത്.
അമ്മ സ്‌നേഹത്തോടെ കൊച്ചുമകള്‍ക്കായി തയ്ച്ചുകൊടുത്ത കുഞ്ഞുടുപ്പ് നന്നായിട്ടുണ്ട്. ഇതുപോലൊരു അമ്മയേയും അമ്മൂമ്മയേയും ലഭിച്ച സുദര്‍ശന ഭാഗ്യവതിയാണ്. അമ്മൂമ്മയ്ക്ക് കൊച്ചുമകളോടുള്ള സ്‌നേഹം മുഴുവനും ഇതിലുണ്ട്. നിരവധി പേരായിരുന്നു സൗഭാഗ്യയുടെ വീഡിയോയ്ക്ക് താഴെയായി കമന്റുകളുമായെത്തിയത്.
