സത്യത്തില്‍ ദിലീപ് വളരെ നല്ലവനായിരുന്നു, സാക്ഷികളെ വിസ്തരിക്കാന്‍ നില്കാതെ അയാളെ നിരുപധികം വിട്ടയക്കാന്‍ കോടതി തയാറാവണം; വളര്‍ന്നു വരുന്ന തലമുറ അയാളെ കണ്ടു പഠിക്കണം; സോഷ്യല്‍ മീഡിയയില്‍ വൈറലായി കുറിപ്പ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പുതിയ വെളിപ്പെടുത്തലുകളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ ചൂടു പിടിക്കുകയാണ്. വനിത മാസികയുടെ കവര്‍ ചിത്രമായി ദിലീപും കുടുംബവും എത്തപ്പെട്ടതാണ് ഏറ്റവും പുതിയ വിവാദം. നിരവധി പേരാണ് ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തത്. രണ്ട് വര്‍ഷം മുമ്പ് വനിതയില്‍ വരാന്‍ പോകുന്ന ഈ അഭിമുഖത്തെക്കുറിച്ച് മുന്‍ കൂട്ടി പ്രവചിച്ച ബിനു രാജ് എന്ന വ്യക്തി സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിരുന്നു.
ഇതിനിടെ നടന് ദിലീപിനെക്കുറിച്ച് സിന്‍സി അനില്‍ എന്ന അക്കൗണ്ടില്‍ നിന്ന് എത്തിയ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.
പോസ്റ്റിന്റെ പൂര്‍ണരൂപം;
സത്യത്തില്‍ ദിലീപ് വളരെ നല്ലവനായിരുന്നു…. എല്ലാ സ്ത്രീകളും അദ്ദേഹത്തിന് സഹോദരിമാരായിരുന്നു… നല്ല കുടുംബസ്ഥന്…. കാര്യപ്രാപ്തിയുള്ളവന്‍… ജനപ്രിയനായകന്….
വികാരവിചാരങ്ങളില്‍ അടിമപ്പെടാത്തവന്…. എവിടെ സ്ത്രീക്ക് നേരെ ആക്രമണം നടക്കുന്ന വാര്‍ത്ത കേള്‍ക്കുമ്പോഴും സ്വന്തം വീട്ടിലേക്ക് നോക്കി നെഞ്ചിടിപ്പ് കൂടുന്ന ഒരു അച്ഛന് ആയിരുന്നു….
പക്ഷെ…പലരുടെയും ഗൂഡലോചന കൊണ്ട് ആ പാവം 85 ദിവസം ജയില്‍ ശിക്ഷ വരെ അനുഭവിച്ചു… ദിലീപിന്റെ അവകാശങ്ങളും സംരെക്ഷിക്കപ്പെടണം…
പുതിയ തെളിവുകള്‍ ഒന്നും ഉള്‍പെടുത്താതെ സാക്ഷികളെ വിസ്തരിക്കാന്‍ നില്കാതെ അയാളെ നിരുപധികം വിട്ടയക്കാന്‍ കോടതി തയാറാവണം.. ഭാരത ഗവണ്മെന്റ് ഭാരതരത്നം നല്കി ആദരിക്കണം… സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് നോമിനേറ്റ് ചെയ്യണം… നാലാം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ അദ്ദേഹം അനുഭവിച്ച ത്യാഗങ്ങള്‍ പഠനവിഷയമാക്കണം… നമ്മുടെ വളര്‍ന്നു വരുന്ന തലമുറ അയാളെ കണ്ടു പഠിക്കണം..
ജനപ്രിയ നായകനായ തിളങ്ങി നിൽക്കുന്ന വേളയിലായിരുന്നു ദിലീപിനെ തകർത്തെറിഞ്ഞുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസ് പുറത്ത് വരുന്നത്. ദിലീപിന്റെ പേരും ഉയർന്ന് കേട്ടതോടെ...
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...