Connect with us

സാന്ത്വനം പരമ്പര നിര്‍ത്തി!? പകരം പുതിയ പരമ്പര ദയ; ആരാധകരെ ആശങ്കയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

Malayalam

സാന്ത്വനം പരമ്പര നിര്‍ത്തി!? പകരം പുതിയ പരമ്പര ദയ; ആരാധകരെ ആശങ്കയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

സാന്ത്വനം പരമ്പര നിര്‍ത്തി!? പകരം പുതിയ പരമ്പര ദയ; ആരാധകരെ ആശങ്കയിലാഴ്ത്തി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച

വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറിയിരിക്കുകയാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം. പരമ്പര ആരംഭിച്ച് മാസങ്ങള്‍ പിന്നിടുമ്പോള്‍ തന്നെ പ്രേക്ഷകരെ കയ്യിലെടുക്കാന്‍ ഈ കുടുംബ പരമ്പരയ്ക്ക സാധിച്ചു. എന്നാല്‍ എല്ലാ പരമ്പരകളില്‍ നിന്നും സാന്ത്വനത്തെ വേറിട്ടതാക്കുന്നത് പരമ്പരയുടെ യുവ പ്രേക്ഷകര്‍ തന്നെയാണ്. സമൂഹമാധ്യമങ്ങളിലടക്കം ഫാന്‍സ് ഗ്രൂപ്പുകള്‍ വരെ സാന്ത്വനം പരമ്പരയ്ക്കുണ്ട്. പരമ്പരയ്ക്ക് മാത്രമല്ല, അതിലെ കഥാപാത്രങ്ങളായ ശിവനും അഞ്ജലിക്കും ഫാന്‍സ് പേജുകള്‍ സജീവമാണ്. യുവാക്കള്‍ക്കിടയിലും കുടുംബ പ്രേക്ഷകര്‍ക്കിടയിലും ഒരുപോലെ ചെന്നെത്താന്‍ പരമ്പരയ്ക്കായി എന്നത് തന്നെയാണ് പ്രത്യേകത.

2020 സെപ്റ്റംബര്‍ 21ന് ആരംഭിച്ച സാന്ത്വനം സീരിയല്‍ പ്രേക്ഷക ഹൃദയങ്ങള്‍ ഒന്നടങ്കം കീഴടക്കി കഴിഞ്ഞു. 197 എപിസോഡുകള്‍ ഇതിനോടകം തന്നെ പിന്നിട്ടിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗവും രോഗ വ്യാപനവും അതിരൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് സീരിയല്‍ താല്‍ക്കാലികമായി നിര്‍ത്തി വെച്ചത്. മെയ് 7 നാണ് അവസാനം പരമ്പര സംപ്രേക്ഷണം ചെയ്തത്. സാന്ത്വനം മടങ്ങി എത്താന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകര്‍.

എന്നാല്‍ ഇപ്പോഴിതാ ആരാധകരെ ഏറെ ആശങ്കയിലാഴ്ത്തുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഏഷ്യനെറ്റ് സീരിയല്‍ കുടുംബത്തിലേയ്ക്ക് ഒരു പരമ്പര കൂടി എത്തുന്നു എന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ദയ എന്നാണ് സീരിയലിന്റെ പേര്. ഇതന്റെ പ്രെമോ വീഡിയോ ചാനല്‍ പുറത്ത് വിട്ടിട്ടുണ്ട് സീ കേരളം സംപ്രേക്ഷണം അല്ലിയാമ്പല്‍ എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ പല്ലവിയാണ് ദയയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.

ശക്തമായ ഒരു സ്ത്രീകഥാപാത്രത്തെയാണ് പല്ലവി അവതരിപ്പിക്കുന്നത്. ഒരു സ്ത്രീയുടെ ചെറുത്ത് നില്‍പ്പിന്റെ കഥയാണ് ദയ എന്നാണ പ്രെമോ നല്‍കുന്ന സൂചന. എന്നാല്‍ സാന്ത്വനം സീരിയല്‍ നിര്‍ത്തി, അതിനു പകരമാണ് പുതിയ പരമ്പര ദയ എത്തുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. ഇത് സാന്ത്വനം ആരാധകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

അതേസമയം, കുറച്ച് നാളുകള്‍ക്ക് മുമ്പ് വളരെ വേഗം തന്നെ സാന്ത്വനം ടീം തിരികെ എത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്. സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചാല്‍ ഉടന്‍ തന്നെ ഷൂട്ടിംങ് ആരംഭിക്കുമെന്നും സാന്ത്വനത്തിന്റെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ജൂണ്‍ പകുതിയോടെ സീരിയല്‍ ചിത്രീകരണം വീണ്ടും ആരംഭിക്കുമെന്നുളള പ്രതീക്ഷ പങ്കുവെച്ച് കൊണ്ട് നടന്‍ ഗിരീഷ് നമ്പ്യാര്‍ രംഗത്തെത്തിയിരുന്നു.

ഹരി എന്ന കഥാപാത്രത്തെയാണ് ഗിരീഷ് പരമ്പരയില്‍ അവതരിപ്പിക്കുന്നത്. ചിത്രീകരണം നിര്‍ത്തിവെച്ചതിന് പിന്നാലെ പരമ്പരയെക്കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സീരിയലിലെ ശിവനായി വേഷമിടുന്ന സജിന് പകരം പുതിയൊരു നടന്‍ ആ വേഷത്തില്‍ എത്തുന്നു എന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഈ വാര്‍ത്ത ആരാധകരെ ശരിക്കും ഞെട്ടിക്കുകയും സങ്കടത്തിലാഴ്ത്തുകയും ചെയ്തു. ഇതോടെ ഫാന്‍സ് ഗ്രൂപ്പുകളിലും പേജുകളിലും ശിവേട്ടനായി സജിന്‍ ഇനി മുതല്‍ എത്തില്ല എന്നുള്ള തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു.

എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി ശിവേട്ടനായി എത്തുന്ന സജിന്‍ തന്നെ രംഗത്ത് എത്തിയിരുന്നു. ശിവനായി ഞാന്‍ തന്നെ തുടരും ഞാന്‍ എങ്ങും പോയിട്ടില്ല എന്നാണ് സജിന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ശിവേട്ടന്‍ എന്ന കഥാപാത്രത്തില്‍ താന്‍ ഇനി പരമ്പരയില്‍ ഉണ്ടാവില്ല എന്ന് തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നത് താനും ശ്രദ്ധിച്ചിരുന്നു. നിരവധി ആളുകള്‍ വാട്ട്സ് ആപ്പിലും ഫെയിസ് ബുക്കിലും മെസ്സേജുകള്‍ അയക്കുകയും കാര്യം തിരക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് വെറും വ്യാജ വാര്‍ത്ത മാത്രമാണ്. ശിവന്‍ എന്ന കഥാപാത്രത്തില്‍ ഞാന്‍ തന്നെയാണ് തുടരുന്നത്. ഞാന്‍ എങ്ങോട്ടും പോയിട്ടില്ല. സര്‍ക്കാര്‍ ഇളവുകള്‍ നല്‍കുകയാണെങ്കില്‍ ഷൂട്ടിങ് പുനരാരംഭിക്കാന്‍ സാധിക്കും, അതിനായിട്ടാണ് എല്ലാവരും കാത്തിരിക്കുന്നത് എന്ന് സജിനും പറഞ്ഞിരുന്നു.

തമിഴ് പരമ്ബര പാണ്ഡ്യന്‍ സ്റ്റോഴ്സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയല്‍. മികച്ച പ്രേക്ഷക സ്വീകാര്യത നേടി റേറ്റിങ്ങില്‍ ആദ്യ സ്ഥാനത്ത് നില്‍ക്കവെയായിരുന്നു സാന്ത്വനം നിര്‍ത്തി വയ്ക്കുന്നത്. സീരിയല്‍ വൈകുന്നതിനെ തുടര്‍ന്ന് സാന്ത്വനം താരങ്ങളോട് തന്നെ കാര്യങ്ങള്‍ നേരിട്ട് ചോദിക്കുകയാണ് പ്രേക്ഷകര്‍. ഇപ്പോഴിത സീരിയലിന്റെ ഇടവേളയെ കുറിച്ച് വെളിപ്പെടുത്തുകയാണ് അച്ചു സുഗന്ധ്. താരം ലൈവില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. സാന്ത്വനം എപ്പോള്‍ തുടങ്ങുമെന്നാണ് പലര്‍ക്കും അറിയേണ്ടത്. നിങ്ങളെ പോലെതന്നെ സീരിയല്‍ തുടങ്ങാന്‍ ഞാനും കട്ട വെയിറ്റിംഗ് ആണെന്നാണ് കണ്ണന്‍ പറയുന്നത്. എപ്പോള്‍ ഷൂട് തുടങ്ങുമെന്ന് ഇപ്പോഴും അറിയില്ല. സെറ്റിലെ എല്ലാവരേയും മിസ് ചെയ്യുന്നുണ്ടെന്നും താരം പറയുന്നു.

More in Malayalam

Trending

Recent

To Top