Connect with us

ഇങ്ങനെ പറയുന്നവരുടെ വായടപ്പിക്കാന്‍ നമുക്ക് പറ്റില്ല, അവരുടെയൊക്കെ പേര് പറഞ്ഞു തന്നെ മറുപടി കൊടുത്തത് നന്നായി, ഇനി ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ; മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഡിംപിളിന്റെ അമ്മ

Malayalam

ഇങ്ങനെ പറയുന്നവരുടെ വായടപ്പിക്കാന്‍ നമുക്ക് പറ്റില്ല, അവരുടെയൊക്കെ പേര് പറഞ്ഞു തന്നെ മറുപടി കൊടുത്തത് നന്നായി, ഇനി ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ; മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഡിംപിളിന്റെ അമ്മ

ഇങ്ങനെ പറയുന്നവരുടെ വായടപ്പിക്കാന്‍ നമുക്ക് പറ്റില്ല, അവരുടെയൊക്കെ പേര് പറഞ്ഞു തന്നെ മറുപടി കൊടുത്തത് നന്നായി, ഇനി ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ; മോശം കമന്റിട്ടയാള്‍ക്ക് മറുപടിയുമായി ഡിംപിളിന്റെ അമ്മ

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് ഡിംപിള്‍ റോസ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് രണ്ട് ആണ്‍കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതും അതിലൊരാളെ നഷ്ടപ്പെട്ടതിനെ കുറിച്ചുമെല്ലാം നടി തന്നെ തുറന്ന് പറഞ്ഞിരുന്നു. കുറേ കാലമായി സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാതിരുന്ന ഡിംപിള്‍ തിരിച്ച് വന്നതോടെ വിമര്‍ശനവും ശക്തമായി. തന്റെ സന്തോഷം പങ്കുവൊണ് സീരിയല്‍ നടി ഡിംപിള്‍ റോസ് യൂട്യൂബ് വീഡിയോയുമായി എത്താറുള്ളത്.

എന്നാല്‍ അതിന് താഴെ മോശം കമന്റുമായി വന്നവര്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഡിംപിളിന്റെ അമ്മ ഡെന്‍സി ടോണി. കഴിഞ്ഞ ഒന്നര വര്‍ഷമായി ഉണ്ടാവുന്ന വിമര്‍ശനങ്ങളും നെഗറ്റീവ് കമന്റുകളും ഒന്നും കാര്യമാക്കാറില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ പറയാതെ ഇരിക്കാന്‍ പറ്റില്ല. ചെറിയ കുട്ടികളെ കുറിച്ച് വരെ പറയുന്നത് കേള്‍ക്കുമ്പോള്‍ വലിയ വിഷമമാവും. പാച്ചുവിന്റെ പേര് അനാവശ്യമായി അങ്ങനെ ഉപയോഗിക്കുന്നത് എനിക്ക് തീരെ ഇഷ്ടമല്ല. കുറേ നാളുകളായി ഫേക്ക് ഐഡികളില്‍ നിന്നടക്കം മോശം കമന്റുകള്‍ വന്നിരുന്നു.

എല്ലാം മറന്ന് ഞങ്ങള്‍ വേറൊരു ലൈഫിലേക്ക് വന്നു. സന്തോഷങ്ങളും സങ്കടങ്ങളുമെല്ലാം ഞങ്ങളുടെ വീട്ടില്‍ ഉണ്ടായി. ശശി മേസ്തിരി, ഓണ്‍ലൈന്‍ സൂസു, എന്നിങ്ങനെയുള്ള അക്കൗണ്ടുകളില്‍ നിന്നാണ് മെസേജുകള്‍ വരുന്നത്. സൂസന്‍ എന്നാണ് അതിലൊരാളുടെ പേര്. എല്ലാ കാലത്തും ക്ഷമിക്കാന്‍ പറ്റാത്തത് കൊണ്ടാണ് പേര് എങ്കിലും ഇപ്പോള്‍ പറയുന്നത്. ഡിംപിള്‍ തിരിച്ച് വന്നപ്പോള്‍ ആദ്യമൊരു കമന്റിട്ടു. പിന്നെ രണ്ടെണ്ണമായി, അതൊക്കെ റീമൂവ് ചെയ്ത് കളഞ്ഞു.

പക്ഷേ ഇപ്പോള്‍ പത്ത് കമന്റുകളുമായി വന്നിരിക്കുകയാണ്. എന്നെയോ ഡിംപിളിനെയോ ഡിവൈനെയോ ഞങ്ങളില്‍ ആരെ പറഞ്ഞാലും താന്‍ പ്രതികരിക്കും. അമ്മയും മകളും മരുമകളുമൊക്കെ ആണെങ്കിലും ഈ വീട്ടില്‍ ഞങ്ങളെല്ലാം ഒന്നാണെന്ന് ഡെന്‍സി പറയുന്നു. ഡിംപിളിന്റെ മകന്‍ പാച്ചുവിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകള്‍ ധാരാളമുണ്ട്. അതൊക്കെ ഞങ്ങള്‍ കണ്ടില്ലെന്ന് വിചാരിച്ചു. എന്നെ തള്ളയെന്നാണ് അവര്‍ കമന്റില്‍ സംബോധന ചെയ്യാറുള്ളത്. എന്നാല്‍ ഒരു വീഡിയോയുടെ താഴെ തന്നെ വീണ്ടും വന്ന കമന്റുകള്‍ സഹിക്കാന്‍ പറ്റാത്തതാണ്.

ഡോക്ടര്‍ ശ്രദ്ധിക്കാന്‍ പറഞ്ഞ സമയത്തും സാരിയുടെ വ്ളോഗ് ചെയ്ത ടീമാണ്. നിനക്ക് പോയ കുഞ്ഞിനോട് അല്‍പ്പമെങ്കിലും ആത്മാര്‍ത്ഥ ഉണ്ടെങ്കില്‍ വ്‌ളോഗ് നിര്‍ത്ത്. എന്നിട്ട് ഉള്ള കൊച്ചിനെ പൊന്നുപോലെ നോക്ക് എന്നായിരുന്നു ഒരു കമന്റ്. അത് ഈ കുട്ടി പറഞ്ഞിട്ട് വേണോ അങ്ങനെ ചെയ്യാനെന്ന് ഡെന്‍സി ചോദിക്കുന്നു. അതും സാരമില്ലെന്ന് വിചാരിക്കാം. അതിന് പിന്നാലെ വന്നത് ‘മേഘ്‌നയും ഒരമ്മയുടെ മോളാണ്, നീ കൊണ്ടു വന്ന കല്യാണം, നീ വേണമായിരുന്നു ഒത്തുതീര്‍പ്പാക്കാന്‍. ശരിയാണ്, മേഘ്‌നയുടേയും ഒരമ്മയുടെ മകളാണ്. അല്ലെന്ന് ഞാനൊരിക്കലും പറഞ്ഞിട്ടില്ല. കല്യാണം എങ്ങനെ കൊണ്ടു വന്നുവെന്ന് അറിയാന്‍ യൂട്യൂബില്‍ നോക്കിയാല്‍ മതി, ഇഷ്ടം പോലെ വീഡിയോയുണ്ട്. ഇനി ഇതേക്കുറിച്ച് വിശദീകരണം തരാനില്ല.

പോവണം എന്ന് വിചാരിച്ച് കേസ് കൊടുത്ത ആള്‍ക്കാര്‍ പോവട്ടെ. ഞങ്ങളെ കൊണ്ട് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്സിമം ശ്രമിച്ചിരുന്നു. പശു ചത്തു മോരിലെ പുളിയും പോയി. പിന്നെയും എന്തിനാണ് ചൊറിച്ചില്‍. പിന്നെ നിങ്ങള്‍ വല്ല ബന്ധുക്കളും ആണെങ്കില്‍, ഇവിടെയുള്ള സമയത്ത് ഇങ്ങനെയൊരു ബന്ധുവിനെ കണ്ടിട്ടില്ലെന്നും താരമാതാവ് വ്യക്തമാക്കുന്നു. അടുത്തത് കമന്റില്‍, നിങ്ങളുടെ അടുത്ത സ്വപ്നം എനിക്ക് അറിയാം. കൊച്ച് വണ്ണം വെച്ച് തുടുത്ത് ഇരുന്നിട്ട് വീഡിയോ കാണിക്കാം എന്ന് കളിയാക്കി ചിരിച്ചു. അത് ആരെയാണ് ഉദ്ദേശിച്ചതെന്ന് മനസിലായില്ല. ഒരു വീഡിയോ ഭര്‍ത്താവിന്റെ വീട്ടില്‍ വെച്ചെടുക്കുമോ? ഇത് തനിക്ക് മനസ്സിലാക്കാന്‍ പറ്റാത്ത ഭാഷയാണെന്നായിരുന്നു ഡെന്‍സി പറഞ്ഞത്.

ദൈവത്തോട് പ്രാര്‍ത്ഥിക്ക് പെണ്ണേ. അവന്‍ ഒന്ന് നേരെ ആവാന്‍ എന്ന് തുടങ്ങി നിരവധി കമന്റും ഇട്ടിരിക്കുകയാണ്. ഇവര്‍ ആരാണെന്ന് തിരഞ്ഞ് നോക്കിയിരുന്നു. ആളാരാണെന്ന് എനിക്ക് വ്യക്തമായി അറിയാമെന്നും ഡെന്‍സി പറയുന്നു. ഒരു പത്ത് മിനുറ്റിനുള്ളില്‍ വീണ്ടും കമന്റ് വന്നു. അതില്‍ ‘പോയി ആ പേളി മാണിയെ കണ്ടു പഠിക്കൂ, കൊച്ചിനെ കഴിഞ്ഞേ എല്ലാമുള്ളൂ, നീ വെറും ഷോഓഫാണ് എന്നാണ് പറഞ്ഞിരിക്കുന്നത്. നമ്മുക്ക് മറ്റ് ഒരാളെയും കണ്ട് പഠിക്കേണ്ട കാര്യമില്ല. ഈ കുട്ടിക്ക് അങ്ങനെ ചെയ്യേണ്ടി വന്നിട്ടുണ്ടാവും. അതാണ് ഇങ്ങനെ കമന്റിടുന്നത്. ഇതിനൊക്കെ മറുപടി തന്നൂടേ. ഇല്ലെങ്കില്‍ പാച്ചു അമ്മയെ മറക്കുമെന്നായിരുന്നു മറ്റൊരു കമന്റ്. ഇത്രയും കാലം എന്നെയും ഭര്‍ത്താവിനെയും മക്കളെയുമൊക്കെ പറഞ്ഞു. പക്ഷേ കുഞ്ഞിനെ പറഞ്ഞാല്‍ പ്രതികരിക്കാതെ ഇരിക്കാനാവില്ല.

ഡിവൈന്റെ മകനെ കൊഞ്ചിക്കുന്നില്ലേ എന്നായിരുന്നു അടുത്ത ചോദ്യം. അത് നിങ്ങളെ കാണിക്കേണ്ട കാര്യമില്ല, ഇത് ഞങ്ങളുടെ പ്രൈവറ്റ് കാര്യമാണ്. അവന്‍ ഈ വീട്ടിലെ മകനാണ്. ഇനി ഞങ്ങളെക്കുറിച്ച് പറഞ്ഞാല്‍ നേരില്‍ വന്ന് മറുപടി പറയും. അത് പ്രതീക്ഷിച്ച് വേണം കമന്റിടാനെന്നായിരുന്നു ഡെന്‍സിയുടെ മറുപടി. ഇത്തരത്തിലുള്ള കമന്റുകളൊന്നും മൈന്‍ഡ് ചെയ്യേണ്ടതില്ല. മേഘ്‌നയുടെ വിഷയമൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല, അതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമല്ലേയെന്നായിരുന്നു വീഡിയോയ്ക്ക് താഴെയുള്ള കമന്റുകള്‍.

ഞാന്‍ നിങ്ങളുടെ ഫാമിലിയുടെ കട്ട് ഫാനാണ്. കാരണം, നിങ്ങളുടെ സ്നേഹം. എല്ലാരേയും ഒരേപോലെ സ്നേഹിക്കുന്ന അമ്മ. ഞാന്‍ എപ്പോഴും അമ്മയുടെ വീഡിയോ കാണുന്നതാണ്. ഇങ്ങനെ പറയുന്നവരുടെ വായടപ്പിക്കാന്‍ നമുക്ക് പറ്റില്ല. മേഘ്‌നയുടെ വിഷയം ഇപ്പോഴും ഈ ആളുകള്‍ക്ക് നാണം ഇല്ലേ. ഡിവോഴ്സ്, മ്യാരേജ് ഇതൊക്കെ ഓരോരുത്തരുടെ പ്രൈവറ്റ് പ്രോബ്ലംസ് അല്ലെ. ഇതിലൊക്കെ പുറത്തുള്ള ആളുകള്‍ ഇടപെടുന്നത് എന്തിനാ. കുറച്ചു എങ്കിലും കോമണ്‍സെന്‍സ് ഉണ്ടെങ്കില്‍ ഇങ്ങനെ ഒന്നും പറയില്ല. അവരുടെയൊക്കെ പേര് പറഞ്ഞു തന്നെ മറുപടി കൊടുത്തത് നന്നായി. ഇനി ഇത് ആവര്‍ത്തിക്കാതിരിക്കട്ടെ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ഡെന്‍സിയുടെ വീഡിയോയുടെ താഴെ നിറയുന്നത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top