Malayalam
ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം അയാള്‍…, ആരാധകരോട് സത്യം പറഞ്ഞ് സ്നേഹ ശ്രീകുമാര്‍; മൗനം പാലിച്ചത് പ്രശ്നങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ആളായതു കൊണ്ട്
ശ്രീകുമാര്‍ ചക്കപ്പഴത്തില്‍ നിന്നും പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം അയാള്‍…, ആരാധകരോട് സത്യം പറഞ്ഞ് സ്നേഹ ശ്രീകുമാര്‍; മൗനം പാലിച്ചത് പ്രശ്നങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ആളായതു കൊണ്ട്
വളരെ ചുരുങ്ങിയ സമയം കൊണ്ടു തന്നെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരമ്പരകളുടെ പട്ടികയില്‍ ഇടം നേടിയ പരമ്പരയാണ് ഫ്ളവേഴ്സ് ടിവി സംപ്രേക്ഷണം ചെയ്യുന്ന’ചക്കപ്പഴം. ഒരു കുടുംബത്തിലെ രസകരമായ സംഭവങ്ങള്‍ കോര്‍ത്തിണക്കിയാണ് സീരിയല്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രമായി എത്തുന്നത് മിനി സ്ക്രീനില്‍ പുതുമുഖം ആയ സബിറ്റ ജോര്‍ജാണ്. സബിറ്റയെയും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. സബിറ്റയെ മാത്രമല്ല, പരമ്പരയിലെ ഓരോ താരങ്ങളെയും പ്രേക്ഷകര്‍ നല്ല രീതിയിലാണ് വരവേറ്റത്.
ചക്കപ്പഴം പരമ്പരയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരാണ് ശ്രീകുമാര്‍. ഉത്തമന് എന്ന കഥാപാത്രത്തെയാണ് നടന് അവതരിപ്പിച്ചത്. ശ്രീകുമാറിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയായിരുന്നു സീരിയല്‍ മുന്നോട്ട് പോയിരുന്നത്. എന്നാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്തി കൊണ്ട് കഴിഞ്ഞ മാസം ശ്രീകുമാര്‍ സീരിയലില്‍ നിന്ന് പിന്മാറിയിരുന്നു. കാരണം ഒന്നും പറയാതെയായിരുന്നു നടന് സീരിയല്‍ വിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ഇനി ഉണ്ടാകില്ലെന്ന് മാത്രമായിരുന്നു നടന് പറഞ്ഞത്.
ശ്രീകുമാരിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു, നമസ്കാരം, ചക്കപ്പഴത്തിലെ ഉത്തമന് ഇത്രയും കാലം നിങ്ങള്‍ തന്ന പിന്തുണയ്ക്ക് ഒരുപാട് നന്ദി. ഇനി ഉത്തമനായി ഞാന്‍ തുടരുന്നില്ല. എന്റെ കലാജീവിതത്തില്‍ എന്നും നിങ്ങള്‍ തന്നുകൊണ്ടിരിക്കുന്ന പിന്തുണ ഒരു വലിയ ശക്തി തന്നെയാണ്. ഇനി അങ്ങോട്ടും പുതിയ സിനിമകള്‍ക്കും പ്രോഗ്രാമുകള്‍ക്കും എല്ലാവരുടെയും പ്രാര്‍ത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. കൂടുതല്‍ വിശേഷങ്ങള്‍ വഴിയേ അറിയിക്കാം. എന്നായിരുന്നു ശ്രീകുമാറിന്റെ പോസ്റ്റ്. ചക്കപ്പഴം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രവും പങ്കുവെച്ചിരുന്നു എന്നാല്‍ അന്ന് പിന്മാറാനുള്ള കാരണം തിരക്കി പ്രേക്ഷകര്‍ എത്തിയെങ്കിലും പറയാന്‍ നടന് തയ്യാറായിരുന്നില്ല. എന്തുകൊണ്ട് പിന്മാറി എന്നത് ഒറ്റവാക്കില്‍ എഴുതാന്‍ സാധിക്കില്ലെന്നും ലൈവില്‍ വന്ന് കാര്യം അറിയിക്കാമെന്നും നടന് പറഞ്ഞത്.
ഇപ്പോഴിത ശ്രീകുമാര്‍ സീരിയലില്‍ നിന്ന് പിന്മാറിയതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് ഭാര്യ സ്നേഹ ശ്രീകുമാര്‍. ഇന്‍സ്റ്റഗ്രാം ക്യു എ സെക്ഷനിലാണ നടി ഇക്കാര്യം പറഞ്ഞത്. നിരവധി പേര് ഇതിനെ കുറിച്ച് ചോദിച്ചപ്പോഴാണ് സ്നേഹ മറുപടി നല്‍കിയത്. പൊതുവെ പ്രശ്നങ്ങളില്‍ നിന്ന് മാറി നില്ക്കുന്ന ആളാണ് ശ്രീ. അതുകൊണ്ട് തന്നെയാണ് ഈ മൗനം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഡയറക്ടര്‍ കാരണമാണ് ചക്കപ്പഴം വിടേണ്ടി വന്നത്. എന്നെങ്കിലും വിശദമായി ശ്രീ പറയുമായിരിക്കും. എല്ലാ ചക്കപ്പഴം ഫാന്‍സിനും ഗ്രൂപ്പിനും നന്ദി. ഇപ്പോഴും നിങ്ങള്‍ തരുന്ന ഈ സ്നേഹത്തിന്…എന്നാണ് സ്നേഹ ശ്രീകുമാര്‍ ആരാധകന്റെ ചോദ്യത്തിന് മറുപടിയായി കുറിച്ചത്. ഇനി ശ്രീകുമാര്‍ ചക്കപ്പഴത്തിലേയ്ക്ക് വരില്ലെന്നും സ്നേഹ പറയുന്നു. നടിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
ഇന്‍സ്റ്റഗ്രാം ക്യു എയില്‍ മറിമായത്തിലെ തന്റെ പ്രിയപ്പെട്ട താരത്തെ കുറിച്ചും സ്നേഹ പറയുന്നു. എല്ലാവരേയുംന ഇഷ്ടമാണ് എന്നാല്‍ മണിയേട്ടന് എപ്പോഴും ഞെട്ടിക്കുമെന്നായിരുന്നു നടന് മണികണ്ഠനോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കുറിച്ചത്. ഒപ്പം ഇന്‍സ്റ്റഗ്രാമിലൂടെ നടന് പിറന്നാള്‍ ആശംസയും നേര്‍ന്നിരുന്നു. ”മറിമായത്തിന്റെ മുതലാളി എന്ന് ഞങ്ങള്‍ വിളിക്കുന്ന മണിയേട്ടന് പിറന്നാള്‍ ആശംസകള്‍.
ആദ്യമായി ക്യാമറയ്ക്കു മുന്നിലേക്ക് വന്നപ്പോള്‍ ഇത്രേം വലിയ അഭിനേതാക്കളുടെ കൂടെ എത്തിപ്പെട്ടു എന്നത് എന്റെ ഭാഗ്യം. എന്നും മണിയേട്ടന്റെ അഭിനയം അത്ഭുതത്തോടെ നോക്കിനില്ക്കുന്ന ആളാണ് ഞാന്‍. അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുമ്പോള്‍ അത്രയും ശ്രദ്ധിച്ചു നിന്നാല്‍ മാത്രമേ പിടിച്ചു നില്ക്കാന് പറ്റുള്ളൂ, അതിനു ഏറ്റവും കൂടുതല്‍ സഹായിക്കുന്നതും മണിയേട്ടന് തന്നെയാണ്.
ഓരോ സീനും അഭിനയിക്കുമ്പോളും നമ്മുടെ മനസിലൂടെ പോകണ്ടേ ചില ചിന്തകളെ കുറിച്ചും, കഥാപാത്രങ്ങളെ കുറിച്ച് നമ്മള് തന്നെ കണ്ടുപിടിക്കണ്ടേ ഉത്തരങ്ങളെ കുറിച്ചും, അതിന്റെ ആവശ്യകതയുമെല്ലാം കൂടുതല്‍ ഞാന്‍ മനസിലാക്കിയത് മണിയേട്ടനില്‍ നിന്നാണ്. മറിമായത്തില്‍ എന്നും വ്യത്യസ്തങ്ങള്‍ ആയ കഥാപാത്രങ്ങള്‍ ആയതു കൊണ്ട് എപ്പഴും അതൊരു ആക്ടിങ് സ്കൂള്‍ ആണ്, അവിടത്തെ പ്രധാനഅധ്യാപകന് ആണ് മണിയേട്ടന്. ഏറ്റവും പ്രിയപ്പെട്ട മണിയേട്ടന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍ എന്നായിരുന്നു സ്നേഹ കുറിച്ചത് ഇന്‍സ്റ്റഗ്രാം ക്യുഎ സെക്ഷന്‍ പോലെ മണികണ്ഠനെ കുറിച്ചുളള താരത്തിന്റെ വാക്കുകളും വൈറലായിട്ടുണ്ട്.
