ചെറുതും വലുതുമായി നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സിജു വില്സന്. ഇപ്പോഴിതാ താന്‍ ഇതുവരെ ചെയ്തതില്‍ വച്ച് ഏറ്റവും മികച്ച കഥാപാത്രത്തെ കുറിച്ച് പറയുകയാണ് താരം. വാസന്തി എന്ന സിനിമയിലെ സുകു എന്ന കഥാപാത്രത്തെ കുറിച്ചാണ് സിജു വില്സന് പറയുന്നത്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രത്തിനായി താന്‍ നടത്തിയ തയാറെടുപ്പുകളെ കുറിച്ചും സിജു പറയുന്നു.
വാസന്തിയുടെ ഷൂട്ട് നടക്കുന്ന സമയത്ത് തൊബാമ എന്ന ചിത്രത്തിന് വേണ്ടി ശരീര ഭാരമെല്ലാം കുറച്ചു കൊണ്ടിരിക്കുകയായിരുന്നു. ശരീരമൊക്കെ കുറച്ചു കൂടെ ഭംഗിയായി ഇത്തിരി തിളക്കത്തിലൊക്കെ ആയിരുന്നു. പക്ഷെ ഇത് വാസന്തിയിലെ റോളിന് ചേരുന്നതല്ലായിരുന്നു.
അതിനാല്‍ താന്‍ ഈ സിനിമയ്ക്ക് ചേരാത്ത ആളെ പോലെയാകുമോയെന്ന് ആശങ്കയുണ്ടായിരുന്നു. സിനിമയിലെ എല്ലാവരും പരുക്കനായ രൂപത്തിലും ഭാവത്തിലുമായിരുന്നു. വളരെ റോ ആയ കഥാപാത്രങ്ങളാണ്. കഥയും കഥാപാത്രങ്ങളുമായി ചേര്‍ന്നു നില്‍ക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു.
അതുകൊണ്ട് രാവിലെയുള്ള കുളി ഒഴിവാക്കി. കുളിക്കാതെയായിരുന്നു സെറ്റില്‍ എത്തിയിരുന്നത്. മുടിയൊന്നും ചീകാറില്ല. തന്റെ പഴയ വസ്ത്രങ്ങളായിരുന്നു കഥാപാത്രത്തിനു വേണ്ടി ഉപയോഗിച്ചത് എന്നാണ് സിജു അഭിമുഖത്തില്‍ പറയുന്നത്.
ആദ്യത്തെ പ്രിവ്യുവിന് ശേഷം താന്‍ ചെയ്തതിനൊക്കെ പ്രതിഫലമുണ്ടായി എന്ന് തോന്നി. തന്റെ മറ്റുള്ള കഥാപാത്രങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിട്ടുണ്ടെന്ന് അഭിപ്രായങ്ങള്‍ വന്നതായും സിജു പറഞ്ഞു. വിനയന് സംവിധാനം ചെയ്ത പത്തൊമ്പതം നൂറ്റാണ്ട് ആണ് താരത്തിന്റെതായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.
പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് മുത്തുമണി. ഇപ്പോഴിതാ കുസാറ്റിൽ നിന്നും നിയമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുകയാണ് മുത്തുമണി. സിനിമയിലെ പകർപ്പവകാശ നിയമം സംബന്ധിച്ച ഗവേഷണത്തിനാണ്...
പ്രേക്ഷകർക്കേറെ പ്രിയങ്കരനായ സംവിധായകനാണ് തരുൺ മൂർത്തി. ഇപ്പോഴിതാ ‘തുടരും’ സിനിമയുടെ എഴുത്ത് നടക്കുമ്പോൾ തന്നെ ബിനു പപ്പുവുമായി ചേർന്ന് ‘ടോർപിഡോ’ സിനിമയുടെ...
കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു സാമൂഹികമാധ്യങ്ങളിലൂടെ നടിമാരെ അധിക്ഷേപിച്ച സംഭവത്തിൽ ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇപ്പോൾ സന്തോഷ്...