Malayalam
എളിമ കൊണ്ട് തന്നെ വിസ്മയിപ്പിച്ചത് ആ നടന്‍ ആണ്, തുറന്ന് പറഞ്ഞ് സിദ്ദിഖ്
എളിമ കൊണ്ട് തന്നെ വിസ്മയിപ്പിച്ചത് ആ നടന്‍ ആണ്, തുറന്ന് പറഞ്ഞ് സിദ്ദിഖ്
നടന്‍ മണികണ്ഠന്റെ എളിമ തന്നെ അദ്ഭുതപ്പെടുത്തിയെന്ന് തുറന്നു പറഞ്ഞ് നടന്‍ സിദ്ദിഖ്. ഒരു ടെലിവിഷന്‍ ചാനലില്‍ ഒരു സിനിമയുടെ പ്രമോഷന്‍ പരിപാടിയുമായി ബന്ധപ്പെട്ട അഭിമുഖ പരിപാടിയിലായിരുന്നു എളിമ കൊണ്ട് തന്നെ വിസ്മയിപ്പിച്ച ആ നടനെക്കുറിച്ച് സിദ്ദിഖ് തുറന്ന് പറഞ്ഞത്.
ചില നടന്മാരുടെ അഭിനയത്തേക്കാളുപരി അവരുടെ എളിമ നമ്മളെ അദ്ഭുതപ്പെടുത്താറുണ്ട്. അങ്ങനെയൊരാളാണ് മണികണ്ഠന്‍. ആദ്യം കാണുന്നത് ഒരിക്കല്‍ അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ വച്ചാണ്.
അന്ന് അത്രയും ആളുകള്‍ക്കിടയില്‍ നിന്നു കൊണ്ട് മണികണ്ഠന്‍ എന്നോട് ചോദിച്ചത്, ആ കാലില്‍ ഒന്ന് തൊട്ടോട്ടെ എന്നാണ്. പക്ഷേ ഞാന്‍ അനുവദിച്ചില്ല.
മണികണ്ഠന് നമ്മളെയൊക്കെയാണ് സിനിമാ താരങ്ങള്‍. ചിലരുടെ സ്വഭാവ രീതി അങ്ങനെയാണ്. അത്രത്തോളം എളിമയാണ്. എന്നാല്‍ ചിലര്‍ അങ്ങനെയല്ല.
ചെറിയ വേഷം ചെയ്യുന്ന നടനാണെങ്കില്‍ പോലും നമ്മുടെ തോളത്ത് വന്നടിച്ചിട്ട് ‘എന്തുണ്ട് സിദ്ദിഖ് ഇക്കാ’ എന്ന് ചോദിക്കുന്നവരുമുണ്ട്. അതൊരു തെറ്റാണ് എന്നല്ല, അവര്‍ കുറച്ചു കൂടി ക്ലോസ് ആയി ഇടപഴകുന്നു. പക്ഷേ എളിമയുള്ള ഒരു നടനോടാകും നമുക്ക് കൂടുതല്‍ ഇഷ്ടം തോന്നുക”എന്നും സിദ്ദിഖ് പറഞ്ഞു.
