News
ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ചിത്രീകരണം പൂര്‍ത്തിയായി, വിവരങ്ങള്‍ പങ്കുവെച്ച് റൂസ്സോ സഹോദരന്മാര്
ധനുഷിന്റെ ഹോളിവുഡ് ചിത്രം ദി ഗ്രേ മാനിന്റെ ചിത്രീകരണം പൂര്‍ത്തിയായി, വിവരങ്ങള്‍ പങ്കുവെച്ച് റൂസ്സോ സഹോദരന്മാര്
അവഞ്ചേഴ്സ് സംവിധായകരായ റൂസ്സോ സഹോദരന്മാര് ഒരുക്കുന്ന, ധനുഷ് കേന്ദ്ര കഥാപാത്രം അവതരിപ്പിക്കുന്ന ചിത്രമായ ദി ഗ്രേ മാനിന്റെ ചിത്രീകരണ പൂര്‍ത്തിയായി. റൂസ്സോ സഹോദരന്മാര് തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായ വിവരം അറിയിച്ചത്. ഇരുവരും ചെയ്യുന്ന നെറ്റ്ഫ്ലിക്സ് ചിത്രമാണ് ദി ഗ്രേ മാന്‍. നെറ്റ്ഫ്ലിക്സ് നിര്‍മിക്കുന്ന ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ് ‘ദി ഗ്രേ മാന്‍’.
അതേസമയം ചിത്രം 2022ല്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോസ്ആഞ്ചലസില്‍ വെച്ചായിരുന്നു ചിത്രീകരണം. സിനിമയിലെ ധനുഷിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
മാര്‍ക്ക് ഗ്രീനിയുടെ നോവലിനെ ആസ്പദമാക്കിയാണ് ദി ഗ്രേ മാന്‍ ഒരുങ്ങുന്നത്. ക്രിസ് ഇവാന്‍സിന് പുറമെ ഹോളിവുഡ് താരം റയാന് ഗോസ്ലിങ്ങും പ്രധാന വേഷം ചെയ്യുന്നുണ്ട്. ധനുഷിന് ചിത്രത്തിന് വേണ്ടി പ്രത്യേക ട്രെയിനിങ്ങ് നടത്തിയിരുന്നു. ആദ്യത്തെ മാസം ട്രെയിനിങ്ങ് പിരേഡായിരുന്നു. പിന്നീട് മാര്‍ച്ചിലാണ് ചിത്രീകരണം ആരംഭിച്ചത്.
ആന്തോണി റൂസ്സോ ജോയ് റൂസ്സോ എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ചിത്രം ഒരു സ്പൈ ത്രില്ലര്‍ ആയിരിക്കും. ധനുഷ് അഭിനയിക്കുന്ന രണ്ടാമത്തെ ഹോളിവുഡ് ചിത്രമാണ് ‘ദി ഗ്രേ മാന്‍’. കെന്‍ സ്കോട്ട് സംവിധാനം ചെയ്ത ‘ദി എക്സ്ട്രാ ഓര്‍ഡിനറി ജേര്‍ണി ഓഫ് ദി ഫക്കീര്‍’ എന്ന ചിത്രത്തിലായിരുന്നു ധനുഷ് മുന്‍പ് അഭിനയിച്ചത്.
