Malayalam
മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല, വീണ്ടും ചുംബിച്ചും കവിളില്‍ കടിച്ചും ഷംന കാസിം
മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല, വീണ്ടും ചുംബിച്ചും കവിളില്‍ കടിച്ചും ഷംന കാസിം
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട നടിയാണ് ഷംന കാസിം. കഴിഞ്ഞ ദിവസം തെലുങ്ക് ഡാന്‍സ് റിയാലിറ്റി ഷോയില്‍ ജഡ്ജായി എത്തിയപ്പോള്‍ മത്സരാര്‍ത്ഥികളെ വേദിയില്‍ വെച്ച് ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. ‘ധീ’ എന്ന ഡാന്‍സ് റിയാലിറ്റി ഷോയില്‍ താരം ജഡ്ജായി എത്തിയപ്പോഴായിരുന്നു സംഭവം.
ഇപ്പോഴിതാ തനിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ഷംന കാസിം. അമ്മയുടെ മുഖത്ത് കടിക്കുന്ന ചിത്രവും സുഹൃത്തിനെ ചുംബിക്കുന്ന ചിത്രവുമാണ് താരം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
”നിങ്ങളെ ജഡ്ജ് ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല, കാരണം ആര്‍ക്കും യഥാര്‍ത്ഥ നിങ്ങളെ അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് പലരും കണ്ടിട്ടുള്ളത്. എന്നാല്‍ അത് നിങ്ങള്‍ സ്നേഹം പ്രകടിപ്പിക്കുന്ന രീതിയാണെന്ന് അവര്‍ക്ക് അറിയില്ല. ഇതാണ് നിങ്ങള്‍, മറ്റുള്ളവര്‍ക്ക് വേണ്ടി മാറേണ്ട ആവശ്യമില്ല. മറുപടി അര്‍ഹിക്കാത്തവരോട് പ്രതികരിക്കുന്നതില്‍ കാര്യമില്ല” എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
ഇതിനോടകം തന്നെ താരത്തിന്റെ സ്റ്റോറിയും വൈറലായി മാറിയിട്ടുണ്ട്. അതേസമയം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് തന്റെ വിവാഹത്തെ കുറിച്ചും തന്റെ പേരില്‍ സംഭവിച്ച വിവാദങ്ങളെ കുറിച്ചും ഷംന പറഞ്ഞിരുന്നു. വിവാഹ തട്ടിപ്പുകാരുടെ കെണിയില്‍ വീണതില്‍ ആയിരുന്നില്ല എന്റെ വിഷമം. മറിച്ച് അതിന് ശേഷം വന്ന വാര്‍ത്തകള്‍ ആയിരുന്നു. ഷംന കാസിമിന്റെ വിവാഹം എന്ന് പറഞ്ഞാല്‍ ആദ്യ ഓര്‍മവരുന്നത് കുറേ ഏറെ വിവാദങ്ങളും കേസും പുകിലും എല്ലാമാണ്.
വിവാഹ തട്ടിപ്പുവീരന്മാരുടെ കെണിയില്‍ നിന്ന് ഷംന തലനാരിഴയ്ക്ക് രക്ഷപ്പെട്ടപ്പോള്‍ അത് വാര്‍ത്തയായി. ആ സംഭവത്തിന് ശേഷം വിവാഹം എന്ന് കേട്ടാലേ തനിയ്ക്ക് പേടിയായിരുന്നു എന്നാണ് ഷംന കാസിം പറഞ്ഞത്. എന്നാല്‍ അല്ല, തനിയ്ക്കിപ്പോള്‍ കാര്യമായി വിവാഹ ആലോചനകള്‍ നടന്നുകൊണ്ടിരിയ്ക്കുന്നുണ്ട്.. തിടുക്കം തനിക്കല്ല കുടുംബത്തിന് ആണ് എന്നും ഷംന കാസിം പറയുന്നു.
