ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരെ ആരോപണങ്ങളുമായി നാട്ടുകാര്‍. ഷൈന്‍ ടോം ചാക്കോ മര്‍ദ്ദിച്ചെന്ന് ആരോപിച്ച നാട്ടുകാരന് ആശുപത്രിയില്‍. ഷമീര്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല എന്ന ചിത്രത്തിന്റെ സെറ്റിലാണ് ഇന്നലെ സംഘര്‍ഷം നടന്നത്.
എച്ച്.എം.ഡി മാപ്പിളാസ് ഗോഡൗണില്‍ ചിത്രീകരണം നടക്കവേയാണ് വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായത്. വെയ്സ്റ്റ് ഇടുന്നതിനെയും പൊതുനിരത്തില്‍ വണ്ടി പാര്‍ക്ക് ചെയ്തതിനെയുമാണ് നാട്ടുകാര്‍ ചോദ്യം ചെയ്തത്.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും ഷൈനും ചേര്‍ന്ന് വാക്കേറ്റം നടത്തിയെന്നും ആരോപിക്കുന്നു. തര്ക്കത്തിനിടയ്ക്ക് ടൊവിനോയും ഇടപെട്ടു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാവുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇരുകൂട്ടരുമായി സംസാരിച്ച് സ്ഥിതിഗതികള്‍ ശാന്തമാക്കിയിരുന്നു.
ടൊവിനോ തോമസ് നായകനാകുന്ന തല്ലുമാല ഖാലിദ് റഹ്മാന് ആണ് സംവിധാനം ചെയ്യുന്നത്. കല്യാണി പ്രിയദര്ശന് ആണ് നായിക. മുഹ്സിന് പരാരിയും അഷ്റഫ് ഹംസയും ചേര്‍ന്ന് കഥയൊരുക്കുന്ന ചിത്രം ആഷിക് ഉസ്മാന് ആണ് നിര്‍മിക്കുന്നത്.
കേരളത്തിലെ ചില ബസുകളുടെ മത്സരയോട്ടത്തിനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിയുടെ മകനും നടനുമായ മാധവ് സുരേഷ്. ഗുരുവായൂരിൽ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയപ്പെട്ട താരമാണ് ആര്യ. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെയാണ് താരം കൂടുതൽ ശ്രദ്ധ നേടുന്നത്....