News
വിലപിടിച്ച ബാഗുകള്‍ സമ്മാനമായി നല്‍കിയാണ് രാജ് തന്നെ കീഴടക്കിയത്, കുന്ദ്രയുടെ പുഞ്ചിരിയിലും വ്യക്തിത്വത്തിലും മയങ്ങിപ്പോയി, വൈറലായി ശില്‍പ ഷെട്ടിയുടെ വാക്കുകള്‍
വിലപിടിച്ച ബാഗുകള്‍ സമ്മാനമായി നല്‍കിയാണ് രാജ് തന്നെ കീഴടക്കിയത്, കുന്ദ്രയുടെ പുഞ്ചിരിയിലും വ്യക്തിത്വത്തിലും മയങ്ങിപ്പോയി, വൈറലായി ശില്‍പ ഷെട്ടിയുടെ വാക്കുകള്‍
ബോളിവുഡിനെ ആകെ പിടിച്ചു കുലുക്കിയിരിക്കുന്ന സംഭവമാണ് വ്യവസായിയും നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവുമായ രാജ് കുന്ദ്രയെ നീലച്ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലടക്കം ഇതാണ് പ്രധാന ചര്‍ച്ചാവിഷയം. ശില്‍പയ്ക്കും കുന്ദ്രയ്ക്കുമെതിരേ ട്രോളുകളും സൈബര്‍ ആക്രമണങ്ങളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
എന്നാല്‍ അതോടൊപ്പം തന്നെ രാജ് കുന്ദ്രയെ ആദ്യമായി കണ്ടുമുട്ടിയതിനെക്കുറിച്ച് ശില്‍ ഷെട്ടി മുമ്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളുമാണ് ഇപ്പോല്‍ വൈറലായിരിക്കുന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു ബിസിനസ് ഡീലിന്റെ ഭാഗമായാണ് പൊതുസുഹൃത്ത് വഴി രാജ് കുന്ദ്രയെ താന്‍ ആദ്യമായി കണ്ടുമുട്ടുന്നതെന്ന് ശില്‍പ പറയുന്നു.
കുന്ദ്രയുടെ പുഞ്ചിരി, ആകര്‍ഷണശക്തി, വ്യക്തിത്വം എന്നിവയില്‍ താന്‍ മയങ്ങിപ്പോയെന്നും എന്നാല്‍ കുന്ദ്ര വിവാഹിതനാണെന്ന് അറിഞ്ഞത് തന്നെ നിരാശയാക്കിയെന്നും ശില്‍പ പറയുന്നുണ്ട്. എന്നാല്‍ വിവാഹമോചനത്തിലൂടെ കടന്നുപോവുകയായിരുന്നു രാജ് കുന്ദ്ര എന്ന് ആ സമയത്ത് ശില്‍പയ്ക്ക് അറിയുമായിരുന്നില്ല.
ഇടയ്ക്കിടെ ലണ്ടന്‍ സന്ദര്‍ശിക്കേണ്ടി വന്നിരുന്നതിനാല്‍ താമസിക്കാനായി തന്റെ ബാച്ചിലര്‍ റൂം രാജ് തനിക്ക് വാഗ്ദാനം ചെയ്തുവെന്നും അതുകേട്ട് ആശ്ചര്യപ്പെട്ട തന്നോട് അദ്ദേഹം വിവാഹമോചനത്തിന്റെ കാര്യം തുറന്ന് പറയുകയായിരുന്നുവെന്നും ശില്‍പ പറയുന്നു. വിലപിടിച്ച ബാഗുകള്‍ സമ്മാനമായി നല്‍കിയാണ് രാജ് തന്റെ ശ്രദ്ധ പിടിച്ചുപറ്റാനായി ശ്രമിച്ചിരുന്നതെന്ന് ശില്‍പ പറയുന്നു. ഇതുപോലെയുള്ള ഓരോ കാര്യങ്ങളിലൂടെ രാജ് തന്റെ പ്രണയം ശില്‍പയെ അറിയിക്കാന്‍ ശ്രമിച്ചിരുന്നു.
തങ്ങള്‍ക്കിടയിലെ സൗഹൃദം നഷ്ടമാകാതിരിക്കാന്‍ ഇതെല്ലാം അവസാനിപ്പിക്കണമെന്ന് ശില്‍പ രാജിനോട് ആവശ്യപ്പെട്ടു. ഒരിക്കലും ലണ്ടനിലേക്ക് ജീവിതം പറിച്ചു നടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്ന് വ്യക്തമാക്കിയ ശില്‍പ അതേസമയം തന്നെ രാജിനെ വിവാഹം ചെയ്യാന്‍ തീവ്രമായി ആഗ്രഹിച്ചിരുന്നുവെന്നും പറയുന്നു. പിന്നീട് രാജ് ലണ്ടനിലെ ബിസിനസ് മുംബൈയിലേക്ക് മാറ്റുകയും ഇരുവരും വിവാഹിതരാവുകയുമായിരുന്നു. 2009 ലാണ് ശില്‍പയും രാജ് കുന്ദ്രയും വിവാഹിതരാകുന്നത്.
