Malayalam
ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു, അത് പരിധി വിടാന്‍ നസീര്‍ സാര്‍ ഒരിക്കലും അനുവദിച്ചില്ല; അതോടെ തന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന് ഷീല കട്ടായം പറഞ്ഞു, തുറന്ന് പറഞ്ഞ് നസീറിന്റെ ബന്ധു
ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു, അത് പരിധി വിടാന്‍ നസീര്‍ സാര്‍ ഒരിക്കലും അനുവദിച്ചില്ല; അതോടെ തന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന് ഷീല കട്ടായം പറഞ്ഞു, തുറന്ന് പറഞ്ഞ് നസീറിന്റെ ബന്ധു
എക്കാലത്തെയും മലയാളികളുടെ പ്രിയ നടിയാണ് ഷീല. പ്രേം നസീര്‍, സത്യന്‍ ഉള്‍പ്പെടെയുള്ള മലയാളത്തിലെ മുന്‍നിര നായകന്മാരുടെ കൂടെ തിളങ്ങി നിന്ന ഷീല കരുത്തുറ്റ നായിക കഥാപാത്രങ്ങളിലൂടെയും മലയാളി മനസുകള്‍ കീഴടക്കിയിരുന്നു. പെട്ടെന്ന് സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം നയന്‍താര ജയറാം എന്നിവര്‍ നായിക നായകന്‍മാരായ മനസിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരികെ എത്തിയത്. തുടര്‍ന്ന് മലയാള സിനിമയില്‍ സജീവമാകുകയും ചെയ്തു.
മലയാള സിനിമയുടെ എക്കാലത്തെയും ഹിറ്റ് താര ജോഡികളായിരുന്ന പ്രേം നസീറും ഷീലയും ഒരു സമയത്ത് വേര്‍പിരിയുകയുണ്ടായി. നസീറിനൊപ്പം ഇനി താന്‍ അഭിനയിക്കില്ലെന്ന് ഷീല തീര്‍ത്ത് പറയുകയും ചെയ്തു. എന്തായിരുന്നു അന്ന് സംഭവിച്ചതെന്ന് വെളിപ്പെടുത്തുകയാണ് നിര്‍മ്മാതാവും പ്രേംനസീറിന്റെ ബന്ധുവുമായ താജ് ബഷീര്‍.
ഷീല വരുന്നതിന് മുമ്പ് പ്രേംനസീറിന്റെ ജോഡി മിസ് കുമാരിയായിരുന്നു. നിണമണിഞ്ഞകാല്‍പ്പാടിലാണ് ഷീല ആദ്യമായി പ്രേംനസീറിനൊപ്പം അഭിനയിക്കുന്നത്. കാണാന്‍ കൊള്ളാവുന്ന ജോഡി എന്ന നിലയില്‍ അവരുടെത് ഹിറ്റ് ജോഡിയായി മാറി. അതിനിടയില്‍ ഷീലാമ്മ പ്രേംനസീറുമായി പിണങ്ങി.
ഷീലാമ്മയ്ക്ക് നസീര്‍ സാറിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ടായി. അത് പ്രണയമായിരുന്നോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഷീലാമ്മയക്ക് നസീര്‍ സാറിനോട് ഭയങ്കര ആരാധനയും ഇഷ്ടവുമുണ്ടായിരുന്നു. അത് പരിധി വിടാന്‍ നസീര്‍ സാര്‍ ഒരിക്കലും അനുവദിച്ചില്ല. പല നടന്മാരും ഒരു ഭാര്യയും കൂടിയാകാം എന്ന് അക്കാലത്ത് തീരുമാനിച്ചേനെ. പ്രത്യേകിച്ച് മുസലിംങ്ങള്‍ക്ക് അതിന് പ്രയാസവുമില്ല. എന്നാല്‍ സാര്‍ അതിന് തയ്യാറായിരുന്നില്ല.
എന്നാല്‍ ഷീലയില്‍ അത് അധികം ആയതിനാല്‍ എന്റെ ദേഹത്ത് തൊടാന്‍ നസീറിനെ സമ്മതിക്കില്ല എന്ന തീരുമാനം എടുത്തത് ഷീലയായിരുന്നു. അങ്ങനെ ഷീല കൊണ്ടുവന്ന നായകനാണ് രവി ചന്ദ്രന്‍. പിന്നീട് ഇരുവരും വിവാഹിതരായി. പക്ഷേ പില്‍ക്കാലത്ത് ഷീലാമ്മ വീണ്ടും നസീര്‍ സാറിനൊപ്പം അഭിനയിച്ചു. അതാണ് സിനിമ’ എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ നായിക നായകന്മാരായി ഒരുമിച്ച് അഭിനയിച്ച പ്രേംനസീറിനെ കുറിച്ച് ഷീല മുമ്പ് പറഞ്ഞ വാക്കുകള്‍ ഏറെ വൈറലായിരുന്നു. ഒരുപാട് സിനിമകളില്‍ ഗാനരംഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് നസീര്‍സാര്‍. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ച എത്രയോ ഗാനരംഗങ്ങള്‍ ഉണ്ട്. എന്റെ കാതിനടുത്തുവന്ന് പാടുന്ന രംഗങ്ങളുണ്ട് പല ഗാനത്തിലും. പക്ഷേ, ഒരു ശബ്ദം പോലും അദ്ദേഹത്തിന്റെ വായില്‍ നിന്ന് കേള്‍ക്കില്ല. വെറും ചുണ്ടനക്കം മാത്രം. പക്ഷേ, ആ പാട്ടുകളൊന്നും ഇദ്ദേഹമല്ല പാടിയതെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. അത്രയ്ക്കല്ലേ പെര്‍ഫക്ഷന്‍.
ഇക്കണ്ട ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കല്‍പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാന്‍ കേട്ടിട്ടില്ല. പി. സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചില്‍ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ, അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങള്‍ക്കെല്ലാം എന്തായിരുന്നു ജീവന്‍. കുറേ പടത്തില്‍ അഭിനയിക്കുമ്പോള്‍ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഇറങ്ങും. അവര്‍ കണ്ടുകണ്ട് അവരുടെ മനസ്സില്‍ അതങ്ങ് പതിഞ്ഞുപോയിരിക്കും.
എത്രയോ പേര്‍ ഇന്നും വിശ്വസിക്കുന്നു കവിയൂര്‍ പൊന്നമ്മയുടെ മകനാണ് മോഹന്‍ലാല്‍ എന്ന്. അതുപോലെ ഇത്രയധികം സിനിമകളില്‍ നായികാനായകന്മാരായി വേഷമിട്ടപ്പോള്‍ ഞങ്ങളെക്കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞിരിക്കാം. പക്ഷേ, ഞങ്ങള്‍ ഒന്നും അറിഞ്ഞിരുന്നില്ല. അന്ന് അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവര്‍ നമ്മളോട് നേരിട്ട് പറയുമോ. അതിനവര്‍ക്ക് ധൈര്യം കാണുമോ’എന്നും ഷീല ചോദിച്ചിരുന്നു.
എം.ജി.ആര്‍. നായകനായ പാശത്തിലൂടെയാണ് ഷീല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. എങ്കിലും ആദ്യം പ്രദര്‍ശനത്തിനെത്തിയത് മലയാളചലച്ചിത്രമായിരുന്നു. തുടര്‍ന്നങ്ങോട്ട് ഷീലയുടെ യുഗമായിരുന്നു. ചെമ്മീന്‍, അശ്വമേധം, കള്ളിച്ചെല്ലമ്മ, അടിമകള്‍, ഒരുപെണ്ണിന്റെ കഥ, നിഴലാട്ടം, അനുഭവങ്ങള്‍ പാളിച്ചകള്‍, യക്ഷഗാനം, ഈറ്റ, ശരപഞ്ചരം, കലിക, അഗ്നിപുത്രി, ഭാര്യമാര്‍ സൂക്ഷിക്കുക, മിണ്ടാപ്പെണ്ണ്, പഞ്ചവന്‍ കാട്, കാപാലിക തുടങ്ങിയ ചിത്രങ്ങളില്‍ ഒട്ടേറെ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി ഷീല തലമുറകളുടെ ഹരമായി മാറി.
പിന്നീട് 1980 കളില്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്ത ഷീലയെക്കുറിച്ച് പിന്നീട് ആരും കേട്ടിരുന്നില്ല. സിനമക്കാരുടെ കൂട്ടായ്മകളിലോ താരനിശകളിലോ പങ്കെടുക്കാതിരുന്ന ഷീല സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചെത്തിയത്. ഇസ്മായില്‍ ഹസന്‍ സംവിധാനം ചെയ്ത വിരല്‍ത്തുമ്പിലാരോ ആയിരുന്നു രണ്ടാം വരവില്‍ ഷീല ആദ്യം അഭിനയിച്ച ചിത്രം. പക്ഷേ, ആദ്യം പുറത്തിറങ്ങിയത് മനസ്സിനക്കരെ ആയിരുന്നു. ജയറാം നായകനായ ചിത്രത്തില്‍ ശ്രദ്ധേയ പ്രകടനമാണ് നടി കാഴ്ചവെച്ചത്.
സിനിമ തിയേറ്ററുകളില്‍ വലിയ വിജയമാവുകയും ചെയ്തു. തെന്നിന്ത്യയുടെ ലേഡ്ി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയുടെ സിനിമാ അരങ്ങേറ്റവും മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് അകലെ എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹനടിക്കുളള ദേശീയ പുരസ്‌കാരവും ഷീലയ്ക്ക് ലഭിച്ചു. ശ്യാമപ്രസാദായിരുന്നു സിനിമ സംവിധാനം ചെയ്തത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ച താരമാണ് ഷീല. അഭിനേത്രി എന്നതിലുപരി സംവിധായികയായും നോവലിസ്റ്റായും പെയിന്ററായുമെല്ലാം നടി സജീവമായിരുന്നു.
