News
ആറ്റ്ലീയുടെ ചിത്രത്തില്‍ കിംഗ് ഖാന്റെ നായികയായി നയന്‍ താര എത്തുന്നു!? ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി താരം
ആറ്റ്ലീയുടെ ചിത്രത്തില്‍ കിംഗ് ഖാന്റെ നായികയായി നയന്‍ താര എത്തുന്നു!? ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി താരം
തെന്നിന്ത്യയിലാകെ ആരാധകരുള്ള താരസുന്ദരിയാണ് നയന്‍താര. ഇപ്പോഴിതാ ലേഡി സൂപ്പര്‍സ്റ്റാര്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. കിംഗ് ഖാന് ഷാരൂഖിന്റെ നായികയായിട്ടായിരിക്കും നയന്‍താര ബോളിവുഡിലെത്തുകയെന്നാണ് അഭ്യൂഹങ്ങള്‍.
ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച് വാര്‍ത്ത നല്‍കിയത്. ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന് അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന പത്താന് ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.
ആക്ഷന്‍-ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണ് ആറ്റ്ലീ സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഉടന്‍ തന്നെ ഔദ്യോഗികമായി അറിയിപ്പുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. നാളുകളായി ഷാരൂഖ് ഖാന്റെ ഒരു ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് ആരാധകര്‍. അതോടൊപ്പം നയന്‍താര കൂടി എത്തിയാല്‍ വലിയ തരംഗം തന്നെ ആകും ചിത്രം സൃഷ്ടിക്കുക.
