News
കൂടിനിന്നവരെ ഭയന്ന് മുഖം പൊത്തി കുനിഞ്ഞ് കുമ്പിട്ട് കാറിലേയ്ക്ക് ഓടിക്കയറി ഷാരൂഖ് ഖാന്‍; രാജകീയമായി പോയ ഷാരൂഖിന്റെ അവസ്ഥ കണ്ട് കണ്ണ് തള്ളി ആരാധകര്‍
കൂടിനിന്നവരെ ഭയന്ന് മുഖം പൊത്തി കുനിഞ്ഞ് കുമ്പിട്ട് കാറിലേയ്ക്ക് ഓടിക്കയറി ഷാരൂഖ് ഖാന്‍; രാജകീയമായി പോയ ഷാരൂഖിന്റെ അവസ്ഥ കണ്ട് കണ്ണ് തള്ളി ആരാധകര്‍
മുംബൈ തീരത്ത് ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ സംഭവത്തില്‍ രാജ്യമൊട്ടാകെ ആരാധകരുള്ള ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ അമ്പരന്നിരിക്കുകയാണ് ബോളിവുഡ് ലോകം. ആര്യന്‍ ഖാനും സുഹൃത്തുക്കളുമുള്‍പ്പെടെ എട്ട് പേരുടെ അറസ്റ്റാണ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ രേഖപ്പെടുത്തിയിരിക്കുന്നത്. ആഡംബര കപ്പലായ കോര്‍ഡീലിയ എന്ന ക്രൂസ് കപ്പിലില്‍ എന്‍സിബി ഞായറാഴ്ച പുലര്‍ച്ചെ നടത്തിയ റെയ്ഡില്‍ കൊക്കെയ്ന്‍ ഉള്‍പ്പെടേയുള്ള നിരവധി നിരോധിത ലഹരി മരുന്നുകളാണ് പിടിച്ചെടുത്തത്. കപ്പലില്‍ ലഹരി പാര്‍ട്ടി നടക്കുന്നതിനിടെ യാത്രക്കാരെന്ന വ്യാജേന കപ്പലില്‍ കയറിയ എന്‍.സി.ബി. ഉദ്യോഗസ്ഥര്‍ പ്രതികളെ കൈയോടെ പിടികൂടുകയായിരുന്നു.
ഇപ്പോള്‍ പാപ്പരാസികളെ ഭയന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് കിങ് ഖാനും കുടുംബവും. അവരില്‍ നിന്ന് കഷ്ടപ്പെട്ട് രക്ഷപ്പെടാനുള്ള ശ്രമമാണ് ഇപ്പോള്‍സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദില്ലിയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ മുംബൈയില്‍ എത്തിയ ഷാരൂഖ് ഖാനെ, താരത്തിന്റെ അസിസ്റ്റന്‍സ് കുടവച്ച് മറച്ച് കാറില്‍ കയറ്റി വിടുന്നു. കുട വച്ച് മുഖം മാത്രമല്ല, മൊത്തം ശരീരവും മറച്ച്, കുനിഞ്ഞ് തല കുമ്പിട്ടിട്ടാണ് ഷാരൂഖ് കാറില്‍ കയറുന്നത്. രാജകീയമായി ഫാന്‍സിന് ഹസ്തദാനം നല്‍കി കാറില്‍ കയറി പോകുന്ന ഷാരൂഖ് ഖാനെ ഇത്തരത്തില്‍ കാണുന്നത് കഷ്ടമാണെന്ന് ആരാധകര്‍ പറയുന്നു.
വൈറല്‍ ഭയനി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. ‘ദില്ലിയില്‍ നിന്ന് വിചിത്രമായ രീതിയില്‍ തിരിച്ചെത്തിയ ഷാരൂഖ് ഖാനും ടീമും. ഷാരൂഖ് ഖാന്റെ സ്വകാര്യ വിമാനം വന്നിറങ്ങിയ കലൈന എയര്‍പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം’ എന്ന് പറഞ്ഞുകൊണ്ടാണ് വൈറല്‍ ഭയനി വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ചിലപ്പോള്‍ തന്റെ ഏതെങ്കിലും പുതിയ സിനിമയ്ക്ക് വേണ്ടിയുള്ള ലുക്ക് മറച്ച് വയ്ക്കാന്‍ വേണ്ടിയാവും ഇത്തരത്തില്‍ മുഖം മറച്ചത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ചിലപ്പോള്‍ അത് ഷാരൂഖ് ഖാന്‍ തന്നെ ആകണം എന്നില്ല എന്നാണ് ഒരു കൂട്ടര്‍ പറയുന്നത്. എന്തെന്നാല്‍ വീഡിയോയില്‍ ഷാരൂഖ് ഖാന്റെ മുഖം പോയിട്ട്, രൂപം പോലും കാണാന്‍ സാധിയ്ക്കുന്നില്ല. എന്നാല്‍ അസിസ്റ്റ് ചെയ്യുന്നത് ഷാരൂഖ് ഖാന്റെ ടീം അംഗങ്ങള്‍ ആയതിനാല്‍ ഒരു പക്ഷെ ഷാരൂഖിന്റെ ബന്ധുക്കള്‍ ആരെങ്കിലും ആവാം എന്നാണ് ഇവര്‍ പറയുന്നത്. മകന് ജാമ്യം ലഭിച്ച ശേഷം വീണ്ടും സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് ഷാരൂഖ്. പത്താന്‍ എന്ന ചിത്രം പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ അറ്റ്ലികുമാര്‍ സംവിധാനം ചെയ്യുന്ന ലയേണ്‍ എന്ന ചിത്രത്തിലേക്ക് കടക്കുമെന്നാണ് വിവരം.
അതേസമയം, മയക്കുമരുന്ന് കേസില്‍, അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന എന്‍സിബി ഉദ്യോഗസ്ഥന്‍ സമീര്‍ വാങ്കഡെയെ അന്വേഷണ സംഘത്തില്‍ നിന്ന് ഒഴിവാക്കി. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് 8 കോടി രൂപ പ്രതിഫലം ആവശ്യപെട്ടെന്ന ആരോപണവും പണം അപഹരിക്കല്‍ ആരോപണവും സമീര്‍ വാങ്കഡെ നേരിട്ടിതിനു പിന്നാലെയാണ് നടപടി.
മുതിര്‍ന്ന പൊലീസ് ഓഫീസര്‍ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആര്യന്‍ ഖാന്‍ കേസും സമീര്‍ വാങ്കഡെ കൈകാര്യം ചെയ്തിരുന്ന മറ്റ് നാല് കേസുകളും ഏറ്റെടുക്കുമെന്നാണ് വിവരം. മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്കില്‍ നിന്നും, അതിലും പ്രധാനമായി, ആര്യന്‍ ഖാന്‍ കേസിലെ എന്‍സിബി സാക്ഷിയായ പ്രഭാകര്‍ സെയിലില്‍ നിന്നുമുള്ള ആരോപണങ്ങള്‍, സമീര്‍ വാങ്കഡെയുടെ സര്‍വീസ് റെക്കോര്‍ഡും കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയും ചോദ്യം ചെയ്യപ്പെടുന്നതിന് കാരണമായി. ഇതേ തുടര്‍ന്ന് സമീര്‍ വാങ്കഡെ വലിയ വിവാദത്തിന്റെ കേന്ദ്രമായി മാറിയിരുന്നു.
ഷാരൂഖിന്റെയും ഗൗരി ഖാന്റെയും മൂന്ന് മക്കളില്‍ മൂത്തയാളാണ് ഇരുപത്തിമൂന്നുകാരനായ ആര്യന്‍ ഖാന്‍. സുഹാന ഖാന്‍, അബ്രാം ഖാന്‍ എന്നിവരാണ് സഹോദരങ്ങള്‍. കഭി ഖുഷി കഭി ഗം എന്ന ചിത്രത്തില്‍ അച്ഛന്റെ ചെറുപ്പക്കാലം അവതരിപ്പിച്ചുകൊണ്ട് ആര്യന്‍ സിനിമയിലും മുഖം കാണിച്ചിട്ടുണ്ട്. എന്നാല്‍, അഭിനയത്തിലുപരി ആര്യന് സംവിധാനത്തിലാണ് താത്പര്യമെന്ന് മുമ്പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ ഷാരൂഖ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
നടന്‍ അമിതാഭ് ബച്ചന്റെ കൊച്ചുമകള്‍ നവ്യ നവേലി നന്ദയുമായി അടുത്ത സൗഹൃദമാണ് ആര്യനുള്ളത്. ഇരുവരുടെയും ഈ സൗഹൃദം പല തവണ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളത് ബോളിവുഡിലെ ഗോസിപ് കോളങ്ങളില്‍ ഇടം പിടിച്ചതുമാണ്. എന്നാല്‍ ഇരുവരുടെയും കുടുംബവും നവ്യയും ആര്യനുമായുള്ളത് സൗഹൃദമാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയതും വാര്‍ത്തയായതാണ്. ഈ വര്‍ഷമാണ് സതേണ്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് ആര്യന്‍ ബിരുദം നേടിയത്. 2016ല്‍ സെവന്‍ ഓക്സ് ഹൈ സ്‌കൂളില്‍ നിന്നും ആര്യന്‍ ബിരുദം നേടിയിരുന്നു. സമൂഹമാധ്യങ്ങളില്‍ സജീവമല്ലാത്ത ആര്യന്‍ വളരെ വിരളമായി മാത്രമേ ചിത്രങ്ങളും മറ്റും ആരാധകരുമായി പങ്കുവയ്ക്കാറുള്ളൂ എന്നതും ശ്രദ്ധേയമാണ്.