Connect with us

ആ സമയത്ത് ഷാരൂഖ് പൊസസീവ്‌നസ് ഒരുപാട് പ്രകടിപ്പിച്ചിരുന്നതിനാല്‍ അത് ഗൗരിയെ വല്ലാതെ അലട്ടുകയും അവസാനം ഷാരൂഖിനോട് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയും ചെയ്തിരുന്നു; വീണ്ടും വൈറലായി ഷാരൂഖ്- ഗൗരി പ്രണയം

News

ആ സമയത്ത് ഷാരൂഖ് പൊസസീവ്‌നസ് ഒരുപാട് പ്രകടിപ്പിച്ചിരുന്നതിനാല്‍ അത് ഗൗരിയെ വല്ലാതെ അലട്ടുകയും അവസാനം ഷാരൂഖിനോട് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയും ചെയ്തിരുന്നു; വീണ്ടും വൈറലായി ഷാരൂഖ്- ഗൗരി പ്രണയം

ആ സമയത്ത് ഷാരൂഖ് പൊസസീവ്‌നസ് ഒരുപാട് പ്രകടിപ്പിച്ചിരുന്നതിനാല്‍ അത് ഗൗരിയെ വല്ലാതെ അലട്ടുകയും അവസാനം ഷാരൂഖിനോട് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയും ചെയ്തിരുന്നു; വീണ്ടും വൈറലായി ഷാരൂഖ്- ഗൗരി പ്രണയം

ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് ഷാരൂഖ് ഖാന്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മകന്‍ ആര്യന്‍ ഖാനെ മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് പിടികൂടിയത്. ഇതിനു പിന്നാലെ ഷാരൂഖ് ഖാന്റെ പഴയ അഭിമുഖങ്ങളും വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാന്റെയും ഭാര്യ ഗൗരി ഖാന്റെയും പ്രണയത്തെ കുറിച്ച് ഇരുവരും പറഞ്ഞ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്.

ബോളിവുഡിലെ മാതൃകാ ദമ്പതിമാരായാണ് ഷാരൂഖ് ഖാനെയും ഭാര്യ ഗൗരി ഖാനെയും വിശേഷിപ്പിക്കുന്നത്. ഇരുവരുടെയും പ്രണയവും വിവാഹവും കുടുംബ വിശേഷങ്ങളുമെല്ലാം ആരാധകര്‍ക്ക് പുതുമയുള്ളതല്ല. ഷാരൂഖ് ബോളിവുഡിന്റെ കിങ് ഖാന്‍ ആകുന്നതിനും സിനിമയിലെത്തുന്നതിനും മുമ്പാണ് ഗൗരി അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വന്നത്. ആ പ്രണയത്തിന്റെ തീവ്രത ഇപ്പോഴും ഇരുവരിലും ഒട്ടും കുറയാതെയുണ്ട്. ഷാരൂഖ് ഖാന്റെ ഭാര്യയായിരിക്കുന്നത് വലിയ ഊര്‍ജം തരുന്ന ഒന്നാണെന്നും ഏറ്റവും മികച്ച അച്ഛനും ഭര്‍ത്താവുമാണ് ഷാരൂഖെന്നും ഗൗരി പലതവണ അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഷാരൂഖിന്റെ ഭാര്യയായത് പ്രൊഫഷനില്‍ ഒരുപാട് നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ടെന്നും മുമ്പ് ഗൗരി പറഞ്ഞിരുന്നു.

ഷാരൂഖിന്റെ ഭാര്യയെന്നതിലുപരി ഇന്റീരിയര്‍ ഡിസൈനര്‍ കൂടിയാണ് ഗൗരി ഖാന്‍. ഭാര്യയുടെ ബിസിനസ് സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കാന്‍ സിനിമാ തിരക്കുകള്‍ക്കിടയിലും അദ്ദേഹം എത്താറുണ്ട്. എല്ലാ തിരക്കുകള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താന്‍ ഷാരൂഖ് എന്നും ശ്രമിച്ചിരുന്നു. 1991 ഒക്ടോബര്‍ 25നാണ് ഇരുവരും വിവാഹിതരായത്.

ഒരു സുഹൃത്തിന്റെ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് ഷാരൂഖ് ഗൗരിയെ കാണുന്നതും ഇഷ്ടപ്പെടുന്നതും. അന്ന് പതിനെട്ട് വയസ് മാത്രമായിരുന്നു ഷാരൂഖിന്റെ പ്രായം. പിന്നീട് ഒട്ടനവധി നാടകീയ രംഗങ്ങളിലൂടെ കടന്നുപോയ ശേഷമാണ് ഗൗരിയെ ഗൗരി ഖാനാക്കി ഷാരൂഖ് മാറ്റിയത്. തമ്മില്‍ പിരിയാന്‍ കഴിയില്ലെന്ന ബോധ്യം വന്ന ആ നിമിഷത്തിലാണ് വിവാഹിതരാകാന്‍ തീരുമാനിച്ചതെന്ന് ഷാരൂഖ് തന്നെ പറഞ്ഞിട്ടുണ്ട്. പരസ്പരം ഇഷ്ടം തുറന്ന് പഞ്ഞശേഷം പ്രണയിക്കാന്‍ തുടങ്ങി. എന്നാല്‍ ആ സമയത്ത് ഷാരൂഖ് പൊസസീവ്‌നസ് ഒരുപാട് പ്രകടിപ്പിച്ചിരുന്നതിനാല്‍ അത് ഗൗരിയെ വല്ലാതെ അലട്ടുകയും അവസാനം ഷാരൂഖിനോട് ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് മടങ്ങുകയും ചെയ്തു.

മുംബൈയിലേക്ക് ഗൗരി മടങ്ങിയതോടെയാണ് തനിക്ക് ഗൗരിയോടുള്ള ഇഷ്ടത്തിന്റെ ആഴവും പരപ്പും ഷാരൂഖ് മനസിലാക്കിയത്. ഉടന്‍ തന്നെ അമ്മയെ കാര്യങ്ങള്‍ ധരിപ്പിച്ച ശേഷം യാത്രിചിലവിനുള്ള പണവും വാങ്ങി ഷാരൂഖ് ഗൗരിയെ തപ്പി മുംബൈയിലെത്തി. കൂട്ടുകാര്‍ക്കൊപ്പം സിനിമാകഥകളില്‍ കാണുന്നപോലെ തെരുവുകളായ തെരുവുകള്‍ മുഴുവന്‍ അലഞ്ഞ് നടന്ന് തിരിഞ്ഞു.

എന്നാല്‍ ഗൗരിയെ കണ്ടെത്താന്‍ ഷാരൂഖിന് സാധിച്ചില്ല. പിന്നീടാണ് ബീച്ചുകള്‍ കേന്ദ്രീകരിച്ച് ഷാരൂഖ് അന്വേഷണം നടത്തിയത്. അങ്ങനെ ഒടുവില്‍ മുംബൈയിലെ ഒരു ബീച്ചില്‍ വെച്ചാണ് ഷാരൂഖ് വീണ്ടും ഗൗരിയെ കണ്ടെത്തിയത്. ആ നിമിഷം വളരെ മനോഹരമായിരുന്നുവെന്നാണ് ഗൗരിക്കൊപ്പം ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ബോളിവുഡ് ബാദ്ഷ പറഞ്ഞത്. ഏറെ മനോഹരമായൊരു അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നുവെന്നും അത് ഷാരൂഖ് നശിപ്പിച്ചുവെന്നുമാണ് തമാശ രൂപേണ ഗൗരി ഷാരൂഖിന്റെ കഥയ്ക്ക് മറുപടിയായി പറഞ്ഞത്.

രണ്ട് മതത്തില്‍പ്പെട്ടവരായിരുന്നു ഷാരൂഖും ഗൗരിയും എന്നതിനാല്‍ വീടുകളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വലിയ എതിര്‍പ്പുകള്‍ ഇരുവരും നേരിട്ടിരുന്നു. അഞ്ച് വര്‍ഷത്തോളം അഗാധമായി പ്രണയിച്ച ഇരുവരും മതത്തിന്റെ പേരില്‍ പിരിയാന്‍ തയ്യാറായിരുന്നില്ല. ഇരുവരും പിരിയാന്‍ പോകുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് ഷാരൂഖിന്റേയും ഗൗരിയുടേയും കുടുംബാഗങ്ങള്‍ ഒരുമിച്ച് വിവാഹം നടത്തികൊടുത്തത്. പരസ്പര ബഹുമാനത്തോടെയാണ് തങ്ങളുടെ ജീവിതമെന്നും വിവാഹം കഴിച്ചെന്ന് കരുതി മതം മാറാന്‍ ഷാരൂഖ് പറഞ്ഞിട്ടില്ലെന്നും അതിന് ഉദ്ദേശിക്കുന്നില്ലെന്നും നേരത്തെ തന്നെ ഗൗരി പറഞ്ഞിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും തങ്ങളുടെ വിട്ടിലുണ്ടെന്നും ഒരു മതത്തില്‍ മാത്രമായി ഒതുങ്ങികൂടുന്നില്ലെന്നും ഇരുവരും പറയുന്നു.

More in News

Trending