News
താടി വടിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയമായി’ ;ചിത്രങ്ങളുമായി ഷാരൂഖ് ഖാന്
താടി വടിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയമായി’ ;ചിത്രങ്ങളുമായി ഷാരൂഖ് ഖാന്
താടി വടിച്ച് ജോലിയില്‍ പ്രവേശിക്കേണ്ട സമയമായെന്ന് ബോളിവുഡ് കിംഗ് ഖാന് ഷാരൂഖ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഷാരൂഖിനെ ബിഗ് സ്ക്രീനില്‍ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പുതിയ ചിത്രം പത്താന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെയാണ് കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ചിത്രീകരണം നിര്‍ത്തി വെയ്ക്കേണ്ടി വന്നത്.
വീട്ടില്‍ വെറുതെ താടിയും വളര്‍ത്തി ഇരിക്കേണ്ട സമയം കഴിഞ്ഞു, ഇനി ജോലിയിലേക്ക് തിരികെ പ്രവേശിക്കേണ്ട സമയമായി എന്നാണ് ഷാരൂഖ് പറയുന്നത്. തന്റ ഇന്‍സ്റ്റാഗ്രാമില്‍ താടി ലുക്കിലുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം പങ്കുവച്ചു കൊണ്ടാണ് ഷാരൂഖിന്റെ കുറിപ്പ്.
”ദിവസങ്ങളും മാസങ്ങളും താടിയും കൊണ്ട് സമയത്തെ അളക്കാമെന്ന് അവര്‍ പറയുന്നു. ഇപ്പോള്‍ താടി ട്രിം ചെയ്ത് ജോലിക്ക് കയറേണ്ട സമയമായെന്നു തോന്നുന്നു. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുന്ന എല്ലാവര്ക്കും ആശംസകള്‍. സുരക്ഷിതവും ആരോഗ്യപ്രദവുമായ ദിവസങ്ങളും മാസങ്ങളുമാകട്ടെ, ലവ് യൂ ഓള്” എന്നാണ് ഷാരൂഖിന്റെ കുറിപ്പ്.
2021ല്‍ പൂര്‍ത്തിയാക്കി റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് പത്താന്. എന്നാല്‍ കോവിഡ് പ്രതിസന്ധിക്കിടെ ഇത് 2022ലേക്ക് നീട്ടിയിരിക്കുകയാണ്. അതേസമയം, റോക്കട്രി: ദ നമ്പി എഫക്ട്, ബ്രഹ്മാസ്ത്ര, ലാല്‍ സിംഗ് ഛദ്ദ എന്നീ ചിത്രങ്ങളില്‍ ഷാരൂഖ് എത്തും.
