കോവിഡ് കാരണം പ്രതിസന്ധിയിലായ സിനിമാ മേഖല തിയേറ്ററുകള്‍ തുറക്കാത്തതിനാല്‍ കൂടുതല്‍ പേരും ആശ്രയിച്ചത് ഒടിടി പ്ലാറ്റ്ഫോമുകളെയാണ്. എന്നാല്‍ ഇപ്പോഴിതാ ഒടിടി പ്ലാറ്റ്ഫോമുകളില്‍ ഹൊറര്‍, ത്രില്ലര്‍ സിനിമകളുടെ ആധിക്യമുണ്ടാവുന്നത് ആവര്‍ത്തന വിരസത നല്‍കുന്നുവെന്ന് സംവിധായകന് ഷാഫി.
തനിക്കും ഇത്തരം സിനിമകള്‍ ഇഷ്ടമാണെന്നും പക്ഷേ മാനസിക പിരിമുറുക്കം അനുഭവിക്കുന്ന ഈ കാലത്ത് ആശ്വാസം നല്കാന് കോമഡി ചിത്രങ്ങള്‍ സാധിക്കുമെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറഞ്ഞു.
തന്റെ പക്കല്‍ തിരക്കഥയും അഭിനേതാക്കളുമുണ്ട്. ആരെങ്കിലും സമീപിച്ചാല്‍ ചെയ്യാം. പക്ഷേ ഒടിടിയില്‍ കോമഡി പടങ്ങള്‍ ഹിറ്റാകുമോ എന്നറിയില്ല. പക്ഷേ ടെലിവിഷനില്‍ വിജയിക്കും. ഷെര്‍ലക് ടോംസ്, ചില്‍ഡ്രന്‍സ് പാര്‍ക്ക് തുടങ്ങിയ ചിത്രങ്ങള്‍ ടിവിയില്‍ ഒരുപാട് തവണ സംപ്രേഷണം ചെയ്തുവെന്നും നല്ല സ്വീകാര്യതയാണ് ലഭിച്ചതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു
ദിലീപിനെ നായകനാക്കി 2015 ല്‍ റാഫിയുടെ തിരക്കഥയില്‍ ഒരുക്കിയ ടു കണ്ട്രീസിന്റെ രണ്ടാംഭാഗം ആലോചനയിലുണ്ടെന്നും ഷാഫി പറയുന്നു.’ത്രി കണ്ട്രീസ് ആലോചനയിലുണ്ട്. ഒരു കഥാതന്തു ലഭിച്ചിട്ടുണ്ട്. ദിലീപിനോടും റാഫി ഇക്കയോടും സംസാരിച്ചിട്ടുണ്ട്. ‘എന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...