ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ നിന്നും മദ്യം ഓര്‍ഡര്‍ ചെയ്തു; പണം കൈപ്പറ്റിയവര്‍ തന്റെ ഫോണ്‍ കോളുകള്‍ സ്വീകരിക്കുന്നില്ല, വ്യാജന്മാരാണെന്ന പരാതിയുമായി നടി ഷബാന ആസ്മി

ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത് പറ്റിക്കപ്പെട്ടുവെന്ന് നടി ഷബാന ആസ്മി. താന്‍ ലിവിങ് ലിക്വിഡ്ഡ് എന്ന പോര്‍ട്ടലില്‍ നിന്നും മദ്യം ഓര്‍ഡര്‍ ചെയ്തുവെന്നും എന്നാല്‍ പിന്നീട് തന്റെ ഫോണ്‍ കോളുകള്‍ അവര്‍ എടുക്കുന്നില്ല. തുടര്‍ന്ന് അന്വേഷിച്ചപ്പോള്‍ ആണ് ലിവിങ് ലിക്വിഡ്ഡ് എന്ന പോര്‍ട്ടലുമായി ഇവര്‍ക്ക് ബന്ധമില്ലെന്നും ഇവര്‍ വ്യാജന്മാരാണെന്നും അറിഞ്ഞത്. മുംബൈ പൊലീസിലും സൈബര്‍ സെല്ലിലും താന്‍ പരാതി നല്‍കുമെന്നും നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടിയുടെ പ്രതികരണം.
‘ലിവിങ് ലിക്വിഡ്ഡ് എന്ന പോര്‍ട്ടലിന്റെ ഉടമകളുമായി ബന്ധപ്പെട്ടു. എന്റെ പണം തട്ടിയവര്‍ വ്യാജന്മാരാണ്. മുംബൈ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്കാന് പോവുകയാണ്’, ഷബാന ആസ്മി പറഞ്ഞു.
നേരത്തെ തന്റെ പക്കല്‍ നിന്നും പണം തട്ടിയതിനെപ്പറ്റി നടി ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു. ‘സൂക്ഷിക്കുക, ലിവിങ് ലിക്വിഡ്ഡിനാല് ഞാന്‍ പറ്റിക്കപ്പെട്ടു. ഞാന്‍ മുന്‍കൂര്‍ പണം അടച്ചതിനു ശേഷമാണ് ഓര്‍ഡര്‍ നല്‍കിയത്. എന്നാല്‍ അതിനു ശേഷം അവര്‍ എന്റെ ഫോണ്‍ കോളുകള്‍ എടുക്കുന്നില്ല’, എന്നാണ് ഷബാന ആസ്മി പറഞ്ഞത്. അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണ് ഷബാന ആസ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ എത്ര രൂപയാണ് നഷ്ടമായത് എന്ന് നടി വെളിപ്പെടുത്തിയിട്ടില്ല.
സാമൂഹികമാധ്യമങ്ങളിൽ ദേശവിരുദ്ധ പരാമർശം നടത്തിയെന്നാരോപണത്തിന് പിന്നാലെ അഖിൽമാരാർക്കെതിരേ കേസെടുത്ത് പോലീസ്. ബിഎൻഎസ് 152 വകുപ്പ് പ്രകാരം ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്....
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...