Connect with us

വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല, മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും തുടക്കത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അവളുടെ മരണത്തിന് നിങ്ങളും കാരണക്കാരാണ്; മൃദുലയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

News

വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല, മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും തുടക്കത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അവളുടെ മരണത്തിന് നിങ്ങളും കാരണക്കാരാണ്; മൃദുലയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല, മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും തുടക്കത്തിൽ നിയന്ത്രിക്കാൻ കഴിഞ്ഞില്ല, അവളുടെ മരണത്തിന് നിങ്ങളും കാരണക്കാരാണ്; മൃദുലയുടെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽ മീഡിയ

കൊല്ലം ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച വിസ്മയുടെ മരണം തീര്‍ത്ത വേദനയും പ്രതിഷേധവും പലഭാഗത്തു നിന്നും ഉയരുകയാണ്. വിസ്മയയുടെ മരണത്തോടെ സ്ത്രീധനം എന്ന സാമൂഹ്യ വിപത്തിനെ കുറിച്ച് ജനങ്ങൾ വളരെയധികം ആഴത്തിൽ ചിന്തിച്ചു തുടങ്ങി. മലയാളത്തിലെ മിക്ക നടിമാരും വിസ്മയ വിഷയത്തിൽ അവരുടെ പ്രതികരണം അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്

സോഷ്യൽ മീഡിയ വഴി വിസ്മയയുടെ വിവാഹ ചിത്രങ്ങളും, ടിക് ടോക് വീഡിയോകൾ അടക്കം വൈറലാവുകയാണ്. എന്നാൽ നഷ്ടം അവൾക്ക് മാത്രമാണ് ഉണ്ടായതെന്ന് സോഷ്യൽ മീഡിയയിൽ ചിലർ പറയുമ്പോൾ അതിൽ വീട്ടുകാരും അറിഞ്ഞോ അറിയാതെയോ ഉത്തരവാദികൾ അല്ലെ എന്നാണ് മറ്റൊരു വിഭാഗം ചോദിക്കുന്നത്.

ഇപ്പോൾ ഇതാ ഈ വിഷയത്തിൽ നടി മൃദുല മുരളി പങ്കുവെച്ച വാക്കുകൾക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ നിറഞ്ഞ കൈയ്യടി ലഭിക്കുന്നത്. നിങ്ങളാണ് അവളെ അതിലേക്ക് തള്ളിവിട്ടത് എന്ന ക്യാപ്‌ഷൻ നൽകി മൃദുല പങ്കുവച്ച വാക്കുകൾക്കാണ് ഇപ്പോൾ സ്വീകരണം ലഭിക്കുന്നത്.

ക്ഷമിക്കണം വിസ്മയയുടെ കുടുംബത്തോട് സഹതാപം പ്രകടിപ്പിക്കാൻ സാധിക്കുന്നില്ല. സഹോദരൻ പറയുന്നു ഉപദ്രവങ്ങൾ അവൾ മുൻപും ഏറ്റുവാങ്ങിയിട്ടുണ്ട് എന്ന്. അച്ഛനും അമ്മയും അത് സമ്മതിക്കുകയും ചെയ്യുന്നു. സ്വന്തം മകൾക്ക് നേരെ അതിക്രമങ്ങൾ നടക്കുന്നു എന്നറിഞ്ഞിട്ടും അത് തുടക്കത്തിലേ നിയന്ത്രിക്കാൻ കഴിയാത്ത ഓരോ കുടുംബവും ഇത്തരം സംഭവങ്ങൾക്ക് കാരണക്കാർ ആണ്.

സ്വന്തം പെൺമക്കളൊട് ഒരു പെൺകുട്ടി എപ്പോഴും അഡ്ജസ്റ്റ് ചെയ്യണം എന്ന് പറയുന്ന എല്ലാ കുടുംബത്തിലും ഇത്തരം പ്രശ്നങ്ങൾ ഉണ്ടെന്നു ന്യായീകരിക്കുന്ന, സമൂഹം എന്ത് ചിതക്കും അതുകൊണ്ട് അഡ്ജസ്റ് ചെയ്യൂ എന്ന് പറയുന്ന ഓരോ കുടുംബത്തോടും പറയാനുള്ളത്, അവളുടെ മരണത്തിനു നിങ്ങളും കാരണക്കാർ ആണ് എന്ന് തന്നെയാണ്.

എന്തുകൊണ്ടാണ് അവൾ അവളുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിച്ചത്? എന്തുകൊണ്ടാണ് ഇത്രയും ഹീനമായ പ്രവർത്തി ഉണ്ടായിട്ടും അവൾ അവനിലേക്ക് തിരിച്ചു പോയത്. തനിക്ക് നൽകിയ ഭീമമായ സ്ത്രീധനം തിരിച്ചു ചോദിക്കാതെ അവൾ അമ്മയോട് വെറും ആയിരം രൂപ കടം ചോദിച്ചത് എന്തുകൊണ്ടാണ് അമ്മ എല്ലാം അറിഞ്ഞിട്ടും തുറന്നു സംസാരിക്കുകയോ അവൾക്ക് വേണ്ടി ഒന്നും ചെയ്യാതെയും ഇരുന്നത് എന്തുകൊണ്ടാണ്.

നമ്മളിൽ എത്ര പേർ ദുരിതങ്ങളെക്കാൾ ആത്മസംപിതൃപ്തി നേടാൻ, പ്രശ്നനങ്ങളോട് സഹകരിക്കാതെ, അവയെ മറി കടക്കാൻ കല്യാണത്തേക്കാൾ വിദ്യാഭ്യാസത്തിനും തൊഴിലിനും പ്രാധാന്യം നല്കാൻ, തെറ്റും ശരിയും എന്തെന്ന വിവേകം ഉണ്ടാക്കാൻ അവനവന് വേണ്ടി സംസാരിക്കാൻ, പെണ്മക്കളോട് പറഞ്ഞിട്ടുണ്ട്. മൃദുല ചോദിക്കുന്നു.

സ്ത്രീധനത്തെ കുറിച്ച് ചിന്തിക്കുകയോ സംസാരിക്കുകയോ ചെയ്യുന്നതും, ഈ വിഷയത്തിൽ നിഷ്പക്ഷത പാലിക്കുന്നതും തെറ്റാണ് എന്നും, ഏതൊരു പ്രകാരത്തിലുള്ള അധിക്ഷേപവും സ്വീകാര്യമല്ല എന്ന് തിരിച്ചറിയാനും, പാചകവും വീട് വൃത്തിയാക്കലും മാത്രമല്ല എല്ലാ വീട്ടുപണികളും മറ്റൊരാളുടെ സഹായമില്ലാതെ ആർക്കും ചെയ്യാവുന്നതാണ്. പെൺകുട്ടികൾക്കും തുല്യത ഉണ്ട് എന്ന് മനസിലാക്കുക.

‘പെൺകുട്ടികൾക്കും ഏതൊരു പുരുഷനെയും പോലെ തുല്യമായ അധികാരവും അവകാശവും ഉണ്ടെന്നും, സാമ്പത്തിക ഭദ്രതയുണ്ടെന്നും, വിവാഹമോചനം ജീവിതത്തിന്റെ അവസാനം അല്ലെന്നും എന്തുകൊണ്ട് നിങ്ങൾ പെണ്മക്കളെ പഠിപ്പിക്കുന്നില്ല’ എന്നും പോസ്റ്റുകളിലൂടെ മൃദുല ചോദിക്കുന്നു. മൃദുലയുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് എന്ന് നടിമാർ കമന്റുകളിലൂടെ പറയുകയും ചെയ്യുന്നുണ്ട്.

More in News

Trending

Recent

To Top