സെല്വരാഘവന് സംവിധാനം ചെയ്യുന്ന ചിത്രമായ ആയിരത്തില്‍ ഒരുവന് 2, ബജറ്റ് കൂടിയതിനെ തുടര്‍ന്ന് ഉപേക്ഷിച്ചതായുള്ള വാര്‍ത്തകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്ത് വന്നത്. എന്നാല്‍ ഇപ്പോഴിതാ ഈ സിനിമയുടെ ആദ്യഭാഗത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് സെല്വരാഘവന്.
ആയിരത്തില്‍ ഒരുവന് ആദ്യഭാഗം ചെയ്യാന്‍ 18 കോടി മാത്രമേ ചിലവ് വന്നുള്ളൂ എന്നും 32 കോടി എന്ന് പറഞ്ഞത് ഹൈപ്പ് കൂട്ടാനായിരുന്നു എന്നുമാണ് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ സെല്വരാഘവന് പറഞ്ഞത്.
മെഗാ ബജറ്റ് സിനിമയെന്ന് കാണിച്ച് ഹൈപ്പ് കൂട്ടാനായിരുന്നു 32 കോടി ചെലവായെന്ന് പറഞ്ഞത്. എന്നാല്‍ അതൊരു അബദ്ധമായിപ്പോയി. മുടക്കുമുതല്‍ തിരിച്ചുപിടിച്ചിട്ടും സിനിമ ആവറേജായാണ് പരിഗണിക്കപ്പെട്ടത് എന്നും അദ്ദേഹം പറഞ്ഞു.
പുതുവര്‍ഷ ദിനത്തിലാണ് സെല്വരാഘവന് സംവിധാനം ചെയുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആയിരത്തില്‍ ഒരുവന്2’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. കാര്‍ത്തി, പാര്ത്ഥിപന്, ആന്‍ഡ്രിയ, റീമ സെന്‍ എന്നിവരായിരുന്നു ആദ്യ ഭാഗത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രത്തിന്റെ ആദ്യ ഭാഗം 2010-ലാണ് പുറത്തിറങ്ങിയത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...