Malayalam
വിവാഹത്തിന് മുന്‍പ് അതിന് ഇറങ്ങി പുറപ്പെടേണ്ട എന്ന് ഒത്തിരിപേര് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് ആ കാരണത്താല്‍!; ആദ്യമായി കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീമ ജി നായര്‍
വിവാഹത്തിന് മുന്‍പ് അതിന് ഇറങ്ങി പുറപ്പെടേണ്ട എന്ന് ഒത്തിരിപേര് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു, ഭര്‍ത്താവുമായി വേര്‍പിരിഞ്ഞത് ആ കാരണത്താല്‍!; ആദ്യമായി കുടുംബ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് സീമ ജി നായര്‍
മലയാള മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്സ്ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട താരമാണ് സീമ ജി നായര്‍. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി താരത്തെ കുറിച്ചുളള വാര്‍ത്തകളായിരുന്നു സോഷ്യല്‍ മീഡിയയില്‍. സിനിമാ-സീരിയല്‍ താരം ശരണ്യ ശശിയുടെ മരണത്തിന് പിന്നാലെയാണ് സീമയും വാര്‍ത്തകളില്‍ നിറയുന്നത്. ശരണ്യയ്ക്ക് താങ്ങും തണലുമായി നിന്നിരുന്നത് സീമയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ തന്റെ കുടുംബ ജീവിതത്തെ കുറിച്ചും കുടുംബ ജീവിതം തകരാനുണ്ടായ കാരണത്തെ കുറിച്ചും തുറന്ന് ആദ്യമായി പറയുകയാണ് താരം. രണ്ടാമതൊരു വിവാഹത്തെ കുറിച്ച് കൂടി സീമ ചിന്തിച്ചിരുന്നോ എന്ന ചോദ്യത്തിനൊപ്പം മറ്റ് ചില പ്രശ്നങ്ങളെ കുറിച്ചും കരിയറിനെ കുറിച്ചുമെല്ലാം കൂടി നടി പറയുന്നുണ്ട്.
‘കുടുംബ ജീവിതത്തില്‍ പാളിച്ച വന്നത് എന്റെ ക്യാരക്ടറും പുള്ളിയുടെയും തമ്മില്‍ ഒത്ത് പോവില്ലായിരുന്നു. അദ്ദേഹത്തിന്റെ മേഖലയും എന്റെ മേഖലയും വേറെയാണ്. അതേ കുറിച്ച് ഇപ്പോള്‍ ഞാന്‍ പറഞ്ഞാല്‍ അത് മറ്റ് പല തലത്തിലേക്കും പോവും. ഒരുപാട് വിവാദങ്ങളിലേക്കും പോകും. രണ്ട് പേരും രണ്ട് തലങ്ങളില്‍ ആയിരുന്നു എന്ന് പറയാം. വിവാഹത്തിന് മുന്‍പ് അതിന് ഇറങ്ങി പുറപ്പെടേണ്ട എന്ന് ഒത്തിരിപേര് എനിക്ക് മുന്നറിയിപ്പ് തന്നിരുന്നു എന്നും സീമ പറയുന്നു. പക്ഷേ അച്ഛന് മരിച്ചു, അമ്മ ക്യാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുകയുമാണ്. എന്റെ ചേച്ചിയും അണ്ണനും കുടുംബമായി കഴിയുകയാണ്. അമ്മയും കൂടി നഷ്ടപ്പെട്ടാല്‍ എനിക്കാര് എന്നൊരു ചോദ്യം എന്റെ മനസിലുണ്ടായിരുന്നു.
അന്നേരം സീരിയലില്‍ അഭിനയിച്ച് തുടങ്ങുകയും എനിക്ക് മികച്ച നടിയ്ക്കുള്ള പുരസ്കാരവും ലഭിച്ചിരുന്നു. എന്നെ വിവാഹം കഴിക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവം എനിക്ക് അറിയാമായിരുന്നു. സിനിമാക്കാരുമായി നല്ല ബന്ധമുള്ള ആളാണ്. അദ്ദേഹത്തെ കുറിച്ച് എനിക്കെല്ലാം അറിയാമല്ലോ. അപ്പോഴതൊരു തുറന്ന് പറച്ചിലാവും. അങ്ങനെ വന്ന ആലോചനയാണിത്. പുള്ളിയുടെ രണ്ട് സുഹൃത്തുക്കളാണ് എന്നോട് ഇതേ കുറിച്ച് സംസാരിക്കുന്നത്. ഒരു പ്രണയവിവാഹം ആയിരുന്നില്ല. പക്ഷേ എവിടെയെങ്കിലും ചെന്ന് എടുത്ത് ചാടുന്നൊരു സ്വഭാവം എനിക്കുണ്ട്. അങ്ങനെ എടുത്ത് വെച്ച ഒരു സംഭവമാണത്.
1994 ലാണ് കല്യാണം. 2000 വരെ അവിടെ ഉണ്ടായിരുന്നു. ആ കാലത്ത് ഒരുപാട് പ്രശ്നങ്ങള്‍ ജീവിതത്തിലുണ്ടായി. ഞാനുമായിട്ടുള്ള വിവാഹമോചനത്തിന് ശേഷം അദ്ദേഹത്തിന്റെ ജീവിതത്തില്‍ വലിയൊരു പ്രശ്നം ഉണ്ടായി. എന്റെ മോനുമായിട്ടൊന്നും വലിയ ബന്ധം ഇല്ലായിരുന്നു. അടുത്ത കാലത്തായി ചില കാര്യങ്ങള്‍ ഉണ്ടായിട്ടുണ്ട്. അധികം താമസിക്കാതെ ഇതെല്ലാം തുറന്ന് പറയേണ്ടി വരും. രണ്ടാമതൊരു വിവാഹം കഴിക്കാന്‍ തോന്നിയില്ലേ എന്ന ചോദ്യത്തിനും ഇതേ കുറിച്ച് പിന്നീട് പറയാം എന്നായിരുന്നു നടി മറുപടി പറഞ്ഞത്.
അതേ സമയം സീമയ്ക്ക് ആശംസകളും പിന്തുണയും അറിയിച്ച് ആരാധകരും എത്തിയിരിക്കുകയാണ്. ഇത്രയും ഇരുത്തത്തോട് സംസാരിക്കുന്ന ഒരു സിനിമ നടിയേയും ഇതുവരെ കണ്ടിട്ടില്ല. ഓരോ ദിവസം കഴിയുംതോറും നിങ്ങളോടുള്ള ഇഷ്ട്ടം കൂടി കൂടി വരികയാണ്. നിങ്ങള്‍ മറ്റുള്ളവര്‍ക്കു ഒരു മാതൃക ആണ്. നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ദൈവം നടത്തി തരട്ടെ എന്ന് ആത്മാര്‍ത്ഥമായിട്ട് പ്രാര്‍ത്ഥിക്കുന്നു. ശരണ്യേച്ചിയെയും നന്ദൂട്ടനേയും പൊന്നു പോലെ നോക്കുന്നത് കണ്ടപ്പോള്‍ തുടങ്ങിയ സ്നേഹം ആണ് ചേച്ചിയോട് കാണാന്‍ വലിയ ആഗ്രഹം ഉണ്ട് ചേച്ചി എന്നൊക്കെയാണ് ചില ആരാധകര്‍ പറയുന്നത്.
അഭിനയത്തില്‍ മാത്രമല്ല സന്നദ്ധ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സീമ ജി നായര്‍. അര്‍ബുദത്തോട് പൊരുതി വിടവാങ്ങിയ നന്ദു മഹാദേവയും ശരണ്യ ശശിയുമെല്ലാം സീമയ്ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. വിഷമഘട്ടങ്ങളിലെല്ലാം ഇവര്‍ക്കൊപ്പം സീമയുമുണ്ടായിരുന്നു. ശരണ്യ വിടവാങ്ങിയെന്നറിഞ്ഞപ്പോള്‍ സീമ ഈ ദു:ഖം എങ്ങനെ അതിജീവിക്കുമെന്നോര്‍ത്തായിരുന്നു സങ്കടം. അവസാനസമയത്തും അവളോടൊപ്പമുണ്ടായിരുന്നു താനെന്നായിരുന്നു അവര്‍ പറഞ്ഞത്. പ്രതികരിക്കാനാവുന്ന മാനസികാവസ്ഥയിലല്ല അമ്മയെന്നായിരുന്നു മകന് പറഞ്ഞത്. ഇതിനിടെ സീമ ജി നായരെക്കുറിച്ചുള്ള കുറിപ്പുകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.
