Connect with us

തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം, അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം; പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി മോഹന്‍ലാല്‍

Malayalam

ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി നടന്‍ മോഹന്‍ലാല്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന് തീരാനഷ്ടമാണെന്ന് താരം പറഞ്ഞു.

അര്‍ബുദത്തെതുടര്‍ന്ന് അങ്കമാലിയിലെ ലിറ്റില്‍ഫ്ളവര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന തങ്ങളെ ആരോഗ്യപ്രശ്നങ്ങള്‍ രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് ആഴ്ച മുന്‍പായിരുന്നു അങ്കമാലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആരോഗ്യനില മോശമാകുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ജീവന്‍ നിലനിര്‍ത്തിയിരുന്നത്. അര്‍ബുദ ബാധയെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ ആറ് മാസമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു.

സ്വജീവിതം സമൂഹനന്മയ്ക്കും മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കാനുമായി മാറ്റിവെച്ച ആത്മീയാചാര്യന്‍ ശ്രീ പാണക്കാട്ട് സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് ആദരാഞ്ജലികള്‍. അഗതികള്‍ക്കും അനാഥര്‍ക്കും തുണയാവുകയും ഒട്ടനവധി സാമൂഹ്യപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുകയും ചെയ്ത തങ്ങളുടെ വിയോഗം കേരളത്തിന് തീരാനഷ്ടം തന്നെയാണ്. അടുത്ത കാലത്ത്, അദ്ദേഹത്തിന്റെ വസതിയിലെത്തി കുറച്ച് സ്‌നേഹനിമിഷങ്ങള്‍ പങ്കുവെക്കാന്‍ ഭാഗ്യമുണ്ടായി. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top