മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ശരണ്യ ആനന്ദ്. നെഗറ്റീവ് കഥാപാത്രമാണെങ്കിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി ആണെങ്കിലും ശരണ്യ ജനിച്ചതും വളര്‍ന്നതുമെല്ലാം ഗുജറാത്തിലെ സൂറത്തിലാണ്. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍ അഭിനയരംഗത്തേയ്ക്ക് എത്തുന്നതിന് മുമ്പ്, ഹയര്‍ സെക്കന്‍ഡറി പഠനകാലത്ത് നയന്‍താരയെ കാണാനായി പോയതിനെ കുറിച്ചും പറയുകയാണ് ശരണ്യ.
നയന്‍താരയുടെ വീടിന് മുന്നില്‍ പോയി കാവല്‍ നിന്നിരുന്നു എന്നാണ് ശരണ്യ പറയുന്നത്. ഹയര്‍ സെക്കന്‍ഡറി പഠനം കേരളത്തിലായിരുന്നു. ആ സമയത്ത് ആലപ്പുഴയിലെ അമ്മ വീട്ടില്‍ നിന്ന് നയന്‍താരയെ കാണാന്‍ വേണ്ടി തിരുവല്ലയിലെ അവരുടെ വീടിന്റെ മുന്നില്‍ പോയി കാവല്‍ നിന്നിട്ടുണ്ട്.
നയന്‍താര ആ വീടിനകത്ത് ഉണ്ടെന്നും എന്തെങ്കിലും ആവശ്യത്തിന് പുറത്തേക്കിറങ്ങും എന്നുമായിരുന്നു വിചാരം. വൈകുന്നേരമായപ്പോള്‍ തിരിച്ചു വീട്ടിലേയ്ക്ക് പോന്നു. അന്ന് തന്റെ അമ്മയുടെ അനിയത്തിയുടെ മകന് അരുണാണ് ഈ ഉദ്യമത്തിന് കാവല്‍ വന്നത്. നയന്‍താരയെ കാണാന്‍ കഴിയാഞ്ഞ സങ്കടം മനസിലുണ്ടായിരുന്നു.
തിരിച്ചു പോരും വഴി താനവനോടു പറഞ്ഞു, ‘നോക്കിക്കോ, ഞാനും ഒരു ദിവസം നാലാളറിയുന്ന അഭിനേത്രിയാകും’ എന്ന്. കുടുംബത്തിലാര്‍ക്കും അഭിനയവുമായി യാതൊരു ബന്ധമോ പരിചയമോ ഇല്ല. അതുകൊണ്ടു തന്നെ അഭിനയിച്ചാല്‍ മതി എന്ന് താന്‍ പറയുമ്പോഴൊക്കെ അച്ഛനും അമ്മയും കരുതിയത് ചുമ്മാ വായില്‍ വരുന്നത് പറയുന്നു എന്നാണെന്നും ശരണ്യ പറയുന്നു.
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...
പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത നടനാണ് ബാല. കുറച്ചു കാലമായി സിനിമയിൽ അത്ര സജീവമല്ല എങ്കിലും അദ്ദേഹത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...
മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പുകേസിൽ നടനും ചിത്രത്തിന്റെ നിർമാതാവുമായ സൗബിൻ ഷാഹിറിനെയും മറ്റ് നിർമാതാക്കളെയും ചോദ്യം ചെയ്ത് വിട്ടയച്ച്...